ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉര്‍ബന്‍ ഏഴാമന്‍
Urban3355.jpg
ജന്മനാമം ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ
പേപ്പല്‍ ഭരണം തുടങ്ങിയത് സെപ്റ്റംബര്‍ 15, 1590
പേപ്പല്‍ ഭരണം അവസാനിച്ചത് സെപ്റ്റംബര്‍ 27, 1590
മുന്‍‌ഗാമി സിക്സ്തൂസ് ആറാമന്‍
പിന്‍‌ഗാമി ഗ്രിഗറി പതിനാലാമന്‍
ജനനം ഓഗസ്റ്റ് 4 1521(1521-08-04)
റോം, ഇറ്റലി
മരണം സെപ്റ്റംബര്‍ 27 1590 (പ്രായം 69)
റോം, ഇറ്റലി
ഉര്‍ബന്‍ എന്നു പേരുള്ള മറ്റു മാര്‍പ്പാപ്പമാര്‍
Styles of
ഉര്‍ബന്‍ ഏഴാമന്‍
Emblem of the Papacy SE.svg
അഭിസംബോധനാശൈലി ഹിസ് ഹോളിനെസ്
സാധാരണ ശൈലി യുവര്‍ ഹോളിനെസ്
മതപരമായ ശൈലി വിശുദ്ധ പാപ്പാ
മരണാനന്തരമുള്ള ശൈലി none

1590 സെപ്റ്റംബറില്‍ 13 ദിവസം മാത്രം മാര്‍പ്പാപ്പയായി ഭരിച്ച വ്യക്തിയാണ്‌ ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പ (ഓഗസ്റ്റ് 4, 1521സെപ്റ്റംബര്‍ 27, 1590). ജനനപ്പേര്‌ ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ. ഇദ്ദേഹം ജെനോവന്‍ കുലീനകുടുംബത്തില്പ്പെട്ട കോസ്മിയോയുടെയും ഭാര്യ കോസ്റ്റാന്‍സ റിച്ചിയുടെയും മകനായി 1521 ഓഗസ്റ്റ് 21ന്‌ ജനിച്ചു. 1590 സെപ്റ്റംബര്‍ 15-ന്‌ ഇദ്ദേഹത്തെ സിക്സ്തൂസ് ആറാമന്‍ മാര്‍പ്പാപ്പയുടെ പിന്‍‌ഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങള്‍ക്കകം മലേറിയ പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ 1961 മുതല്‍ കത്തോലിക്കാ സഭ മാര്‍പ്പാപ്പയായി കണക്കാക്കാത്തതിനാല്‍ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉര്‍ബന്‍ ഏഴാമന്‍ മാര്‍പ്പാപ്പയെയാണ്‌ നിലവില്‍ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാര്‍പ്പാപ്പയായി കണക്കാക്കുന്നത്.

മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഉര്‍ബന്‍ ഏഴാമന്‍ ബൊളോഞ്ഞയുടെ ഗവര്‍ണറായും റൊസ്സാനോയുടെ മെത്രാപ്പോലീത്തയായും സേവനമനുഷ്ഠിച്ചിരുന്നു. മാത്രവുമല്ല, വളരെക്കാലം ഇദ്ദേഹം സ്പെയിന്റെ നൂണ്‍ഷ്യോ ആയും സേവനം അനുഷ്ഠിച്ചിരുന്നു. കുറച്ചുകാലം ഫാനോ, പെറൂജിയ, ഉമ്പ്രിയ എന്നിവിടങ്ങളിലും ഗവര്‍ണറായും സേവനം ചെയ്തിരുന്നു.


ഉര്‍ബന്‍ ഏഴാമന്റെ ഹ്രസ്വകാലത്തെ വാഴ്ചക്കിടെയാണ് പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ചരിത്രത്തിലെ ആദ്യത്തെ ഉത്തരവ് ഇറങ്ങിയത് എന്ന് പറയപ്പെടുന്നു. "ഒരു പള്ളിയുടെ പ്രവേശനകവാടത്തിലോ ഉള്ളിലോ വച്ച് പുകയില വെറുതേ ചവച്ചോ, പുകവലിക്കുഴല്‍ മൂലമോ അല്ലാതെയോ വലിച്ചോ ഉപയോഗിക്കുന്നവര്‍ക്ക്" മതഭ്രഷ്ടായിരുന്നത്രെ അദ്ദേഹം വിധിച്ചത്. [1]

[തിരുത്തുക] അവലംബം

  1. Editorial in European Heart Journal - http://www.oxfordjournals.org/our_journals/eurheartj/press_releases/freepdf/ehl266.pdf


റോമന്‍ കത്തോലിക്കാ സഭയിലെ അധികാരപദവികള്‍
മുന്‍ഗാമി
സിക്സ്തൂസ് അഞ്ചാമന്‍
മാര്‍പ്പാപ്പ
1590
പിന്‍ഗാമി
ഗ്രിഗറി പതിനാലാമന്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം