ഇ.എൻ.സി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിലെ ആദ്യകാല ഛായാഗ്രാഹകരിൽ പ്രമുഖനാണ് ഇ.എൻ.സി. നായർ എന്ന പേരിൽ അറിയപ്പെടുന്ന ഇ.എൻ. ചന്ദ്രശേഖരൻ നായർ. മെറിലാന്റ് പുറത്തിറക്കിയ ചിത്രങ്ങളിൽ മിക്കവാറും നായരാണ് കാമറ ചലിപ്പിച്ചത്.

ജീവിതരേഖ[1][തിരുത്തുക]

ശ്രീ ഇ എൻ ചന്ദ്രശേഖരൻ നായർ 1934 ൽ മണക്കാട്ട് ശ്രീ എ ഈശ്വരപിള്ളയുടെയും ശ്രീമതി ചിന്നമ്മയുടെയും പുത്രനായി ജനിച്ചു. . എസ് എസ് എൽ സി പാസ്സായി.ബോംബെയിൽ ച്ഛായാഗ്രഹണം പരിശീലിച്ച ശേഷം ബി എൻ റെഡ്ഡി , രാജേന്ദ്ര മൽഹോണി മുതലായവരുടെ സഹായിയായി ജോലി നോക്കിയ ശേഷം 1946 ൽ ഗൗരിപൂജ എന്ന ഹിന്ദി ചിത്രത്തിന്റെ ച്ഛായാഗ്രാഹകനായി. തുടർന്ന് പത്തു വർഷം ബോംബെയിൽ ക്യാമറാമാനായി കഴിഞ്ഞ ശേഷം മദ്രാസിലും പല മലയാള പടങ്ങളുടെയും ച്ഛായാഗ്രഹണം നിർവഹിച്ചു. അതിനു ശേഷം മെരിലാൻഡ് ചിത്രങ്ങളുടെ ച്ഛായാഗ്രാഹകനായി. ചതുരംഗം ആദ്യമലയാള ചിത്രം.അൾത്താരമുതൽ മെറിലാന്റിൽ പ്രവർത്തിച്ചു.

കുടുംബം[തിരുത്തുക]

ഭാര്യയുടെ പേര് സിന്ധു.രണ്ടാണും മൂന്നു പെണ്ണൂമായി അഞ്ചു കുട്ടികളുണ്ട്.

ഇ എൻ സി യുടെ ചിത്രങ്ങൾ[തിരുത്തുക]

ക്ര.നം. ചിത്രം വർഷം നിർമ്മാണം സംവിധാനം
1 ചതുരംഗം 1959 ഡോ ജോഷ്വ ജെ ഡി തോട്ടാൻ
2 സ്ത്രീഹൃദയം 1960 ടി & ടി പ്രൊഡൿഷൻ ജെ ഡി തോട്ടാൻ
3 ഉമ്മിണിത്തങ്ക 1961 പി കെ സത്യപാൽ ജി. വിശ്വനാഥ്
4 കാൽപ്പാടുകൾ 1962 ആർ നമ്പിയത്ത് ,ടി ആർ രാഘവൻ കെ. എസ്. ആന്റണി
5 അൾത്താര 1964 പി സുബ്രമണ്യം പി സുബ്രമണ്യം
6 പട്ടുതൂവാല 1965 പി സുബ്രമണ്യം പി സുബ്രമണ്യം
7 കളിയോടം 1965 പി സുബ്രമണ്യം പി സുബ്രമണ്യം
8 കാട്ടുമല്ലിക 1966 പി സുബ്രമണ്യം പി സുബ്രമണ്യം
9 പുത്രി 1966 പി സുബ്രമണ്യം പി സുബ്രമണ്യം
10 പ്രിയതമ 1966 പി സുബ്രമണ്യം പി സുബ്രമണ്യം
11 കറുത്ത രാത്രികൾ 1967 പി സുബ്രമണ്യം പി സുബ്രമണ്യം
12 ലേഡി ഡോക്ടർ 1967 പി സുബ്രമണ്യം കെ. സുകുമാരൻ
13 കടൽ 1968 പി സുബ്രമണ്യം എം. കൃഷ്ണൻ നായർ
14 ഹോട്ടൽ ഹൈറേഞ്ച് 1968 പി സുബ്രമണ്യം പി സുബ്രമണ്യം
15 വിപ്ലവകാരികൾ 1968 പി സുബ്രമണ്യം പി സുബ്രമണ്യം
16 അദ്ധ്യാപിക 1968 പി സുബ്രമണ്യം പി സുബ്രമണ്യം
17 ചട്ടമ്പിക്കവല 1969 പി സുബ്രമണ്യം എൻ. ശങ്കരൻനായർ
18 ഉറങ്ങാത്ത സുന്ദരി 1969 പി സുബ്രമണ്യം പി സുബ്രമണ്യം
19 നഴ്സ്‌ 1969 പി. സുബ്രമണ്യം തിക്കുറിശ്ശി സുകുമാരൻ നായർ
20 സ്വപ്നങ്ങൾ 1970 പി. സുബ്രമണ്യം പി സുബ്രമണ്യം
21 മധുവിധു 1970 പി സുബ്രമണ്യം എൻ. ശങ്കരൻനായർ
22 കൊച്ചനിയത്തി 1971 പി സുബ്രമണ്യം പി സുബ്രമണ്യം
23 പ്രൊഫസർ 1972 പി സുബ്രമണ്യം പി സുബ്രമണ്യം
24 തോറ്റില്ല 1972 പി കർമചന്ദ്രൻ കർമ്മചന്ദ്രൻ
25 യൗവനം 1974 പി സുബ്രമണ്യം ബാബു നന്തൻകോട്
26 വണ്ടിക്കാരി 1974 പി സുബ്രമണ്യം പി സുബ്രമണ്യം
27 വേഴാമ്പൽ 1977 സ്വയം‌പ്രഭ മൂവി മേക്കേർസ് സ്റ്റാൻലി ജോസ്
28 കൈതപ്പൂ 1978 മധു ,എം മണി രഘുരാമൻ
29 സ്വപ്നമേ നിനക്കു നന്ദി 1983 ജി കെ കമ്മത്ത് ,ബി ശ്യാമളകുമാരി കല്ലയം കൃഷ്ണദാസ്
30 വെളിച്ചം ഇല്ലാത്ത വീഥി 1984 സൽക്കല ഫിലിംസ് ജെ കല്ലൻ
34 നാവടക്കു പണിയെടുക്കു 1985 ഏ ആർ രാജൻ ഏ ആർ രാജൻ
32 മാൻമിഴിയാൾ 1990 എം എസ് വാസവൻ കൃഷ്ണസ്വാമി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇ.എൻ.സി._നായർ&oldid=3303783" എന്ന താളിൽനിന്ന് ശേഖരിച്ചത്