കറുത്ത രാത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുത്ത രാത്രികൾ
സംവിധാനംപി. സുബ്രഹ്മണ്യം
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനനാഗവള്ളി ആർ.എസ്. കുറുപ്പ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമധു
ടി.കെ. ബാലചന്ദ്രൻ
എസ്.പി. പിള്ള
ശാന്തി
രാജശ്രീ നായർ
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഇ.എൻ.സി. നായർ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോമെരിലാൻഡ്
വിതരണംകുമാരസ്വാമി റിലീസ്
റിലീസിങ് തീയതി1967 ജൂൺ 9
രാജ്യം ഇന്ത്യ
ഭാഷമലയാളം

നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമ്മിച്ച മലയാളചലച്ചിത്രമാണ് കറുത്ത രാത്രികൾ. കുമാരസ്വമി ആൻഡ് കമ്പനിക്കു വിതരണാവകാശം ഉണ്ടായിരുന്ന കറുത്ത രാത്രികൾ 1967 ജൂൺ 9-ന് കേരളത്തിലെ തിയേറ്ററികളിൽ പ്രദർശനം തുടങ്ങി.[1]

കഥാസംഗ്രഹം[തിരുത്തുക]

സ്കോട്ടിഷ് എഴുത്തുകാരനായ റോബർട്ട് ലൂയി സ്റ്റിവൻസന്റെ (1850 - 1894) ഡോക്ടർ ജക്കിൽ അൻഡ് മിസ്റ്റർ ഹൈഡ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമിച്ചത്. മനുഷ്യനെ ക്രൂരമൃഗമാക്കുന്ന മരുന്ന് ഒരു ഡോക്ടർ കണ്ടുപിടിക്കുന്നു. തന്റെ വളർത്തുനായയിലും പിന്നീട് തന്നിൽതന്നെയും അദ്ദേഹം ഈ മരുന്ന് പരീക്ഷിക്കുന്നു. മറുമരുന്നു പ്രയോഗിച്ച് അയാൾ മനുഷ്യനായി മാറുന്നതാണു കഥ.

നൂറ്റാണ്ടായി ഈ ചിത്രത്തിന്റെ പലപതിപ്പുകൾ വിവിധഭാഷകളിൽ ഉണ്ടായിട്ടുണ്ട്. 2008-ൽ ഇതൊരു ടി.വി. ചിത്രമായി കാനഡയിൽ പുറത്തുവന്നു. 1941ൽ ഇതേപേരിൽ ഒരു ചലച്ചിത്രം വിക്റ്റർ ഫ്ലെമിംഗ്സ് സംവിധാനം ചെയ്തു പുറത്തിറക്കി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

  • നിർമ്മാണം, സംവിധാനം :: പി. സുബ്രഹ്മണ്യം
  • സംഗീതം :: എം.എസ്. ബാബുരാജ്
  • ഗാനരചന :: ഒ.എൻ.വി. കുറുപ്പ്
  • കഥ, തിരക്കഥ, സംഭാഷണം :: നഗവള്ളി ആർ.എസ്. കുറുപ്പ്
  • ചിത്രസംയോജനം :: എൻ. ഗോപാലകൃഷ്ണൻ
  • ഛായാഗ്രഹണം :: ഇ.എൻ.സി. നായർ
  • ശബ്ദലേഖനം :: കൃഷ്ണ ഇളമൺ
  • കലാസംവിധാനം :: എം.വി. കൊച്ചാപ്പു
  • നൃത്തസംവിധാനം :: പാർത്ഥസാരധി
  • വേഷവിധാനം :: ഭാസ്കരൻ
  • സംഘട്ടനം :: ത്യാഗരാജൻ
  • വസ്ത്രധാരണം :: കെ. നാരായണൻ [2]

ഗാനങ്ങൾ[തിരുത്തുക]

ക്ര.നം ഗാനം ആലാപനം
1 ആരറിവു കമുകറ പുരുഷോത്തമൻ
2 ചിരിക്കുടുക്കെ യേശുദാസ്, ബി. വസന്ത
3 കിളിമകളേ എസ്. ജാനകി
4 മാനത്തേയ്ക്കു സീറോ ബാബു, കമല
5 മായയല്ല എം.എസ്. ബാബുരാജ്, എൽ.ആർ. ഈശ്വരി
6 ഓമനത്തിങ്കളെ (ശോകം) എസ്. ജാനകി
7 ഓമനത്തിങ്കളേ എസ്. ജാനകി
8 ഓമനതിങ്കളേ (ശോകം) എസ്. ജാനകി
9 പൂക്കളാണെൻ കൂട്ടുകാർ എൽ.ആർ. ഈശ്വരി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കറുത്ത_രാത്രികൾ&oldid=3627748" എന്ന താളിൽനിന്ന് ശേഖരിച്ചത്