ഇസ്താംബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്താംബുൾ
Topkapı Palace - ഹേഗിയ സോഫിയ - നീല മോസ്ക്

ഇസ്താംബുൾ മെട്രോപ്പൊളീറ്റൻ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികമുദ്ര
ഇസ്താംബുൾ is located in Turkey
ഇസ്താംബുൾ
ടർക്കിയിലെ ബോസ്ഫറസ് കടലിടുക്കിൽ ഇസ്താംബുളിന്റെ സ്ഥാനം
സ്ഥാനം: 41°00′44″N 28°58′34″E / 41.01224°N 28.976018°E / 41.01224; 28.976018
രാജ്യം  Turkey
പ്രദേശം മർമര
പ്രവിശ്യം ഇസ്താംബുൾ
സ്ഥാപിതം 667 ബി.സി. ബൈസാന്തിയം എന്ന പേരിൽ
റോമൻ/ബൈസന്തൈൻ കാലഘട്ടം ഏ.ഡി. 330 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ
ഓട്ടോമൻ കാലഘട്ടം 1453 as Constantinople (internationally) and various other names in local languages
ടർക്കിഷ് റിപ്പബ്ലിക്കൻ കാലഘട്ടം 1923 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ, 1930ൽ ഔദ്യോഗികമായി ഇസ്താംബുൾ എന്നു പുനഃനാമകരണം ചെയ്തു
ജില്ലകൾ 27
വിസ്തീർണ്ണം
 • Total 1,830.92 km2 (706.9 sq mi)
Elevation 100 m (328 ft)
ജനസംഖ്യ (2007)[1]
 • Total 11
 • സാന്ദ്രത 6,211/km2 (16,086.4/sq mi)
സമയമേഖല EET (യു.ടി.സി.+2)
 • (വേനൽക്കാലസമയം) EEST (യു.ടി.സി.+3)
പോസ്റ്റൽ കോഡ് 34010 to 34850 and
80000 to 81800
Area code(s) (+90) 212 (യൂറോപ്യൻ ഭാഗം)
(+90) 216 (ഏഷ്യൻ ഭാഗം)
Licence plate 34
വെബ്സൈറ്റ് Istanbul Portal
ഇസ്താംബുളിൽ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ*
യുനെസ്കോ ലോക പൈതൃക സ്മാരകം
രാജ്യം  Turkey
തരം സാംസ്കാരികം
മാനദണ്ഡം I, II, III, IV
അവലംബം 356
മേഖല യൂറോപ്പും വടക്കേഅമേരിക്കയും
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1985  (ഒൻപതാമത്തെ -ആമത് സമ്മേളനം)
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. യൂറോപ്യൻ വൻ‌കരയിലേക്കും (ത്രേസ്) ഏഷ്യൻ വൻ‌കരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻ‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ റോമൻ സാമ്രാജ്യം (330–395), കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം (395–1204 ഉം 1261–1453), ലാറ്റിൻ സാമ്രാജ്യം (1204–1261), ഒട്ടോമൻ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.

ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നീല മസ്ജിദ് എന്ന് പൊതുവേ അറിയപ്പെടുന്ന സുൽത്താൻ അഹ്മദ് മസ്ജിദ്, ആയ സോഫിയ, കോറ പള്ളി എന്നിവ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്.

[തിരുത്തുക] പേര്

കോൺസ്റ്റാന്റിനോപ്പിൾ എന്ന പഴയ പേര്, തുർക്കികളുടെ ഉച്ചാരണവൈകല്യം മൂലമാണ് ഇസ്താംബൂൾ ആയത്. നഗരത്തിലേക്ക് എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഈസ് ടോം പൊളിസ് (Eis tom polis) എന്നതിൽ നിന്നാണ് ഈ പേര്‌ ഉരുത്തിരിഞ്ഞതെന്നും അഭിപ്രായമുണ്ട്.[2]

[തിരുത്തുക] അവലംബം

  1. Türkiye istatistik kurumu Address-based population survey 2007. Retrieved on 2008-03-19.
  2. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. താളുകൾ. 67. ISBN 978-1-59020-221-0. http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA. 

"http://ml.wikipedia.org/w/index.php?title=ഇസ്താംബുൾ&oldid=1286716" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ