സുൽത്താൻ അഹ്മദ് മസ്ജിദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സുൽത്താൻ അഹ്മദ് മസ്ജിദ് | |
|---|---|
| പ്രാഥമിക വിവരങ്ങൾ | |
| സ്ഥലം | ഇസ്താംബൂൾ, തുർക്കി |
| അക്ഷാംശവും രേഖാംശവും | 41°00′20″N 28°58′39″E / 41.005483°N 28.977385°E |
| മതം | ഇസ്‌ലാം |
| വാസ്തുശാസ്ത്രവിവരങ്ങൾ | |
| വാസ്തുശിൽപ്പി | സെദെഫ്ഹാർ മുഹമ്മദ് ആഗാ |
| തരം | മസ്‌ജിദ് |
| വാസ്തുശൈലി | ഇസ്‌ലാമിക നിർമ്മിതി, ഓട്ടൊമൻ ഭരണ കാലഘട്ടം |
| പൂർത്തിയായ വർഷം | 1616 |
| അളവുകൾ | |
| ശേഷി | 10,000 |
| നീളം | 72 m |
| വീതി | 64 m |
| മകുടത്തിന്റെ ഉയരം (ബാഹ്യഭാഗം) | 43 m |
| മിനാരങ്ങൾ | 6 |
തുർക്കിയിലെ ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മസ്ജിദ് ആണ് സുൽത്താൻ അഹ്മദ് മസ്ജിദ് (തുർക്കിഷ്: Sultanahmet Camii). ഇതിനകത്തെ നീലനിറത്തിലുള്ള അലങ്കാരപ്പണികൾ മൂലം നീല മസ്ജിദ് എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.
ഓട്ടൊമൻ സുൽത്താൻ അഹ്മദ് ഒന്നാമന്റെ ഭരണത്തിൻ കീഴിൽ 1609-നും 1616-നുമിടയിലാണ് ഇതിന്റെ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്നും ഒരു മസ്ജിദ് ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഒരു അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. ആറ് സ്തംഭങ്ങളോടുകൂടിയ ഈ മസ്ജിദ് ഒരു കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ കമാനങ്ങളും ചുമരുകളൂം അറബി അക്ഷരാലങ്കാരങ്ങൾ കൊണ്ടൂം ജനാലകൾ, നിറം കൊടുത്ത വെനീഷ്യൻ ചില്ലുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.[1]
[തിരുത്തുക] അവലംബം
- ↑ Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. താളുകൾ. 63. ISBN 978-1-59020-221-0. http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA.