ഇഷ ഡിയോൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇഷ ഡിയോൾ | |
|---|---|
| ജനനം | ഇഷ ധർമേന്ദ്ര ഡിയോൾ |
| തൊഴിൽ | അഭിനേത്രി |
| സജീവം | 2002 - ഇതുവരെ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഡിയോൾ (Punjabi : ਏਸ਼ ਦੇਓਲ੍, Tamil:ஈஷா தியோல், ഹിന്ദി:ईशा देओल )(ജനനം: നവംബർ 2, 1982). ബോളിവുഡിലെ തന്നെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര - ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ.
ഉള്ളടക്കം |
സ്വകാര്യ ജീവിതം [തിരുത്തുക]
ബോളിവുഡിലെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര - ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ. ഇഷ ഒരു പഞ്ചാബിയാണ്. പ്രമുഖ നടന്മാരായ സണ്ണി ഡിയോൾ , ബോബി ഡിയോൾ എന്നിവർ സഹോദരന്മാരാണ്.
ഔദ്യോഗിക ജീവിതം [തിരുത്തുക]
ചലച്ചിത്ര അഭിനയം കൂടാതെ ഇഷ ഭരതനാട്യം, ഒഡീസ്സി എന്നീ നൃത്ത രൂപങ്ങളിൽ വൈദഗ്ദയാണ്. ഇതു കൂടാതെ ഇഷ ഒരു ഫുട്‌ബാൾ കളിക്കാരി കൂടെയാണ്. നന്നായി തമിഴ് പറയാനും ഇഷക്കറിയാം. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡാർലിംഗ് എന്ന ചിത്രം ഇഷയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായ ചിത്രമാണ്."[1]
പുരസ്കാരങ്ങൾ [തിരുത്തുക]
- 2002: ഫിലിംഫെയർ മികച്ച പുതുമുഖ നടി - കോയി മേരെ ദിൽ സേ പൂഛേ
- 2002: സ്റ്റാർ സ്ക്രിൻ അവാർഡ് - മികച്ച പുതുമുഖ നടി - കോയി മേരെ ദിൽ സേ പൂഛേ
- 2003: Bollywood Movie Award - Best Female Debut - കോയി മേരെ ദിൽ സേ പൂഛേ