ആയത്തുല്ല അലി ഖാം‌നിഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലി ഹുസൈനി ഖാംനി‌ഇ
علی حسینی خامنه‌ای
ആയത്തുല്ല അലി ഖാം‌നിഇ

Incumbent
Assumed office 
4 ജൂണ്‍ 1989
പ്രസിഡന്റ് അക്ബര്‍ ഹാഷിമി റഫ്സഞ്ചാനി
മുഹമ്മദ് ഖാതമി
മഹ്‌മൂദ്‌ അഹ്‌മദീനെജാദ്
മുന്‍ഗാമി ആയത്തുല്ല ഖുമൈനി

In office
2 October 1981 – 2 August 1989
Leader ആയത്തുല്ല ഖുമൈനി
Preceded by Mohammad Ali Rajai
Succeeded by അക്ബര്‍ ഹാഷിമി റഫ്സഞ്ചാനി

ജനനം 17 ജൂലൈ 1939 (1939-07-17) (പ്രായം 70)
Mashhad, Razavi Khorasan Province, Iran
രാഷ്ട്രീയപാര്‍ട്ടി CCA
IRP
Spouse Banu Khojasteh (1964[1]-)
മക്കള്‍ 6[2] children
മതം Shia Islam

ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുന്‍ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാം‌നിഇ (ജനനം: ജൂലൈ 17, 1939 ഖുറാസാന്‍ മശ്‌ഹദ്). ആദരി വം‌ശജനായ ഖാം‌നി‌ഇയുടെ കുടും‌ബവേരുകള്‍ അസര്‍ബൈജാനിലേക്ക് നീളുന്നു.

ഉള്ളടക്കം

[തിരുത്തുക] വിദ്യാഭ്യാസം

ഇറാനില്‍ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയില്‍ നിന്നാണ്‌ ഖാംനി‌ഇ ബാല്യകാല വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്ത‌അലീമെ ദിയാനത്തിയില്‍ പഠനം തുടര്‍ന്നു. അതോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്കൂളിലെ ഈവനിംഗ് കോഴ്സിനു ചേര്‍ന്ന അദ്ദേഹം സെക്കണ്ടറി സ്കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി. നജഫിലേയും ഖുമ്മിലേയും ശിയാ സെമിനാരികളില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ബിരുദം നേടി. ആയത്തുല്ല ഖുമൈനിയും ആയത്തുല്ലാ ബുറൂജിര്‍ദിയും ഖുമ്മില്‍ അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

ഇറാന്‍ വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയാണ്‌ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 1977-ല്‍ ഉലമാ മുജാഹിദീന്‍‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി‌. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായും ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീന്‍ ആണ്‌. ആയത്തുല്ല ബുറൂജുര്‍‍ദിയുടെ മരണശേഷം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമൈനിയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ മുഖ്യപങ്കു വഹിച്ചു. വിപ്ലവം മൂര്‍‍ധന്യത്തിലെത്തി നില്‍ക്കുന്ന ഘട്ടത്തില്‍ ഖുമൈനി രൂപം കൊടുത്ത റെവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലില്‍ അം‌ഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടര്‍ ആയി ചുമതലയേറ്റു. പിന്നീട് പ്രതിരോധ കൗണ്‍സിലില്‍ വിപ്ലവ കൗണ്‍സിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.

1981-ലേയും 1986-ലേയും പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പുകളില്‍ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകള്‍ നേടി ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

1989 ജൂണ്‍ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. 20 മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എക്സ്പേര്‍ട്സ് അസംബ്ലി 74-ല്‍ 60 വോട്ട് നല്‍കി അദ്ദേഹത്തെ തെരെഞ്ഞെടുക്കുകയായിരുന്നു.

ബഹുഭാഷാ വിദഗ്ദനും ഗ്രന്ഥകാരനുമായ ഖാം‌നി‌ഇ പേര്‍ഷ്യന്‍, ഇം‌ഗ്ലീഷ്, അറബിക്‍, ടര്‍ക്കിഷ്, ആദരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യന്‍ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള "ഇഖ്ബാല്‍: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്വചിന്തകനും" അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍‍ത്താവാണ്‌.

[തിരുത്തുക] അവലംബം

  1. Others 1992
  2. Ayatollah Khamenei

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം