മഹ്‌മൂദ് അഹ്‌മദീനെജാദ്
| Mahmoud Ahmadinejad محمود احمدینژاد |
|
|
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 3 August 2005 |
|
| [[Vice President of Iran|വൈസ് പ്രസിഡന്റ്(മാർ)]] | Parviz Davoodi Esfandiar Rahim Mashaei Mohammad Reza Rahimi |
|---|---|
| നേതാവ് | Ali Khamenei |
| മുൻഗാമി | Mohammad Khatami |
|
|
|
| പദവിയിൽ 20 June 2003 – 3 August 2005 |
|
| മുൻഗാമി | Mohammad Hasan Malekmadani |
| പിൻഗാമി | Mohammad Bagher Ghalibaf |
|
|
|
| ജനനം | 1956 ഒക്ടോബർ 28 Aradan, Iran |
| രാഷ്ട്രീയകക്ഷി | Alliance of Builders |
| ജീവിതപങ്കാളി | Azam al-Sadat Farahi[1] |
| Alma mater | Iran University of Science and Technology |
| തൊഴിൽ | Civil engineer |
| മതം | Islam |
| ഒപ്പ് | |
| വെബ്‌സൈറ്റ് | http://www.president.ir |
ഇസ്ലാമിക് റിപബ്ലിക്ക് ഓഫ് ഇറാന്റെ ഏഴാമത്തെയും നിലവിലേയും പ്രസിഡന്റാണ് അഹ്‌മദിനെജാദ് അഥവാ മഹ്‌മൂദ് അഹ്‌മദീനെജാദ് (അറബി:محمود احمدی نجاد, ഇംഗ്ലീഷ്:Mahmoud Ahmadinejad). 2005-ൽ ആദ്യമായി പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു, ശേഷം 2009 ലെ തിരഞ്ഞെടുപ്പിൽ രണ്ടാമതായും തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി അമേരിക്കയിലെ ബുഷ് ഭരണകൂടത്തിന്റെ ശക്തനായ വിമർശകനാണ്. സാധാരണക്കാരുടെ നേതാവെന്ന് അനുയായികളും അധ്വാനിക്കുന്നവരുടെ നായകനെന്ന് തീവ്ര ഇടതുപക്ഷക്കാരും വിശേഷിപ്പിക്കുന്നു. പ്രസിഡന്റാവുന്നതിനു മുൻപ് തെഹ്റാനിന്റെ മേയർ, അർദാബിൽ പ്രവിശ്യയുടെ ഗവർണർ ജനറലുമായിരുന്നു ഇദ്ദേഹം.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
1956-ൽ ടെഹ്‌റാന് നൂറു കിലോമീറ്റർ തെക്ക് ഗറംസറിനടുത്ത അറാദാനിൽ ഒരു കൊല്ലപ്പണിക്കാരന്റെ മകനായി പിറന്നു. തന്റെ ഒന്നാം വയസ്സിൽ തന്നെ കുടുംബം ടെഹ്‌റാനിലേക്ക് കുടിയേറി. അവിടെ പരമ്പരാഗത മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും തുടർന്നു. ഇറാൻ ശാസ്ത്രസാങ്കേതിക സർവകലാശാലയീലായിരുന്നു ബിരുദ, ബിരുദാനന്തര പഠനം. 1976 ൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. നാലു വർഷം കഴിഞ്ഞ് പി.എച്ച്.ഡി. ട്രാഫിക് ആന്റ് ട്രാൻസ്പോർടേഷനിൽ ഗവേഷണം നടത്തുമ്പോൾ തന്നെ നാടിന്റെ ഗതി നിർണ്ണയിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിലും പയറ്റിത്തുടങ്ങിയിരുന്നു.
[തിരുത്തുക] രാഷ്ടീയ ജീവിതം
ഇറാനിൽ ഇസ്ലാമിക വിപ്ലവം കത്തിനിൽക്കുന്ന നാളുകളിൽ അതിന്റെ ചൂരും ചൂടും ഏറ്റു വാങ്ങി നെജാദ് മുൻനിരയിലെത്തി. ആയത്തുല്ലാ ഖുമൈനിയുടെ ആശീർവാദത്തോടെ രൂപം കൊണ്ട ദഫ്തറെ തഹ്കീമേ വഹ്ദത് (ഐക്യ ശാക്തീകരണ സമിതി) എന്ന വിദ്യാർത്ഥി സംഘടനയുടെ നേതാവായി. 1979-ൽ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ ബന്ദികളാക്കി വർഷത്തിലേറെക്കാലം പടിഞ്ഞാറിനെ ശ്വാസം മുട്ടിച്ച വിദ്യാർത്ഥി സംഘത്തിൽ മുമ്പനായി നെജാദുമുണ്ടായിരുന്നു.
പതിറ്റാണ്ട് നീണ്ട് നിന്ന ഇറാൻ – ഇറാഖ് യുദ്ധത്തിൽ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിൽ ചേർന്ന് 1986 മുതൽ പോർക്കളത്തിലായിരുന്നു ദൗത്യം. സൈന്യത്തിലെ ആറാം പടയുടെ ഹെഡ് എഞ്ചിനീയറായിരുന്നു അദ്ദേഹം. കോർപ്സ് സ്റ്റാഫിന്റെ തലവനായി ഇറാന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലും ദീർഘകാലം സേവനമനുഷ്ടിച്ചു. തുടർന്ന് മാകുവിലേയും ഖൂയിയിലേയും ഗവർണ്ണറായി. അതിനിടെ കുറച്ച് കാലം സാംസ്കാരിക – ഇസ്ലാമിക കാര്യ മന്ത്രാലയത്തിൽ ഉപദേശകനായി. 1993 മുതൽ 1997 ഒക്ടോബർ വരെ പുതുതായി രൂപം കൊണ്ട അർദബീൽ പ്രവിശ്യയുടെ ഗവർണ്ണറായിരുന്നു.
2003 മെയ് മൂന്നിന് തലസ്ഥാന നഗരിയായ തെഹ്‌റാന്റെ മേയറായി ചുമതലയേറ്റു. കർക്കശക്കാരനായെ മേയറെന്ന് പേരെടുത്ത നജാദ് തെഹ്‌റാനിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ നിരോധിച്ചു. കൂറ്റൻ ബിൽബോർഡുകളിൽ നിന്ന് ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം അടക്കമുള്ള പാശ്ചാത്യ ബിംബങ്ങളേയും പ്രതീകങ്ങളേയും ഒഴിവാക്കാനുത്തരവിട്ടു. ഏഴു കോടി ജനങ്ങൾ അധിവസിക്കുന്ന ഇറാനിൽ അമേരിക്കൻ നിൿഷേപത്തിനുള്ള വിലക്ക് ഔദ്യോഗികമായി ഇന്നും തുടരുന്നുണ്ട്. ഈ ആവേശം കെടാതെ സൂക്ഷിക്കുന്ന നെജാദ് ലോകവ്യാപാര സംഘടന അംഗത്വത്തേയും എതിർക്കുന്നു. ആണവസാങ്കേതികവിദ്യയുടെ വികസനം ഇറാന്റെ മൗലികാവകാശമെന്നും വിട്ടുവീഴ്‌ച്ചയില്ലെന്നും നജാദ് ദേശീയ അന്തർദേശീയ വേദികളിൽ തുറന്നു പറഞ്ഞു.
ഹംശഹരി എന്ന ദിനപത്രത്തിന്റെ ഉടമ കൂടിയാണ് അഹ്‌മദിനെജാദ്.
[തിരുത്തുക] പ്രസിഡന്റ് പദവിയിലേക്ക്
2005 ജൂണിൽ നടന്ന തെരെഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റായിരുന്ന അലി അക്ബർ ഹാഷ്മി റഫ്‌സഞ്ചാനിയെ പിന്തള്ളി ഇറാൻ ഇസ്ലാമിക് റിപ്പബ്ബികിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവചനങ്ങളനുസരിച്ച് തെരെഞ്ഞെടുപ്പിൽ വിജയിക്കേണ്ടിയിരുന്നത് ഉദാരവൽക്കരണത്തിന്റേയും സ്വകാര്യവൽക്കരണത്തിന്റേയും വക്താവായിരുന്ന റഫ്‌സഞ്ചാനിയായിരുന്നു.
പാശ്ചാത്യ മാധ്യമങ്ങൾ തീവ്രവാദി, യാഥാസ്ഥിതികൻ, അൾട്രാ പാരമ്പര്യവാദി എന്നൊക്കെയുള്ള ഇരട്ടപ്പേരുകൾ വിളിച്ചാക്ഷേപിച്ച നെജാദ്, തെരെഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഏവരേയും ഞെട്ടിച്ച് മുന്നിലെത്തി. തുടർന്ന് നടന്ന രണ്ടാം ഘട്ട തെരെഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ അടിയറവ് പറഞ്ഞ മുഴുവൻ സ്ഥാനാർത്ഥികളുടേയും പിന്തുണ ലഭിച്ചിട്ടും റഫ്‌സഞ്ചാനി ദയനീയമായി പിന്തള്ളപ്പെട്ടു. ഇസ്ലാമിക വിപ്ലവത്തിന്റെ രണ്ടാം വിജയമെന്നാണ് നെജാദിന്റെ വിജയത്തെ അദ്ദേഹത്തിന്റെ അനുയായികൾ വിശേഷിപ്പിച്ചത്.
[തിരുത്തുക] വിവാദങ്ങൾ
പലർക്കും അപ്രിയമായ കാര്യങ്ങൾ വിളിച്ചു പറയാൻ നജാദ് തയ്യാറായതോടെ വിവാദങ്ങളുടേ തോഴനായി മാറി. ഭൂപടത്തിൽ നിന്നും മായ്ച്ചു കളയേണ്ട രാജ്യമാണ് ഇസ്രായേൽ എന്ന പ്രഖ്യാപനം ടെൽ അവീവിലും വാഷിംഗ്ടണിലും യൂറോപ്പിലും എതിർപ്പ് വിളിച്ചു വരുത്തി. യൂറോപ്പ് അപ്രമാദസത്യമായി അംഗീകരിച്ച ഹോളോകോസ്റ്റിന്റെ വിശ്വാസ്യതയേയും അദ്ദേഹം ചോദ്യം ചെയ്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ കോൺസണ്ട്രേഷൻ ക്യാമ്പുകളുണ്ടാക്കി ദശലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കി എന്ന മറ്റുള്ളവരുടെ വാദത്തെ നെജാദ് അംഗീകരിക്കുന്നില്ല. പടിഞ്ഞാറൻ രാജ്യങ്ങൾ ജൂതവംശഹത്യ എന്ന മിത്തിന് വേണ്ടതിലേറെ പ്രാധാന്യം കൊടുക്കുകയാണ് എന്നും അഥവാ അങ്ങനെ നടന്നെങ്കിൽ ജൂതവംശഹത്യ നടന്ന യൂറോപ്പിൽ ജൂതർക്കായി രാജ്യം നൽകാതെ അത് പലസ്തീനിൽ കൊടുക്കുന്നതെന്തുകൊണ്ടാണെന്നുമാണ് നെജാദിന്റെ വാദം.
സമാധാനപരമായ ആണവപരിപാടിയിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച നെജാദ് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ തീരുമാനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇത് എതിർത്തെങ്കിലും ഇറാൻ പിൻമാറിയില്ല. അതിനു പിന്നിൽ അമേരിക്ക ആണെന്നാണ് നെജാദിന്റെ വാദം. ആണവായുധപരിപാടിയുമായി ബന്ധപ്പെട്ട് ചില രാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ചുമത്തുകയും ചില വമ്പൻ രാജ്യങ്ങളെ കയറൂരി വിടുകയും ചെയ്യുന്ന രക്ഷാസമിതിയുടെ പ്രമേയങ്ങൾ ഒന്നൊന്നായി ചുവരിൽ കെട്ടിത്തൂക്കിയിടുമെന്ന് നജാദ് പ്രഖ്യാപിച്ചു. ഉപരോധങ്ങൾക്കു നടുവിലും ഇറാൻ ഇപ്പോഴും ആണവ പരിപാടി തുടരുന്നുണ്ട്.
[തിരുത്തുക] അവലംബം
- ↑ "Iran's first lady makes rare speech at Rome summit". Associated Press (Google News). 2009-11-15. http://www.google.com/hostednews/ap/article/ALeqM5jIeu44iAXloop7Z5WGH9n6rz5ZzwD9C03NU80, ശേഖരിച്ചത്: 2009-12-08.
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ