അമു ദര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമു ദര്യ

آمودریا
അമു ദര്യ നദിയും നീർത്തടപ്രദേശവും.
അമു ദര്യ നദിയും നീർത്തടപ്രദേശവും.
ഉദ്ഭവം പാമീർ പർവതനിരകൾ
Mouth ഇല്ല. മുമ്പ് ആരൽ കടൽ
Basin countries അഫ്ഗാനിസ്താൻ, താജികിസ്താൻ, തുർക്കുമാനിസ്താൻ, ഉസ്ബക്കിസ്താൻ
Length 2,400 km (1 mi)
Source elevation ~6,000 m (20 ft)
Avg. discharge 2,525 m³/s (89 cu ft/s)[1]
Basin area 5,34,739 km2 (2 sq mi)

മദ്ധ്യേഷ്യയിലെ മുഖ്യ നദികളിൽ ഒന്നാണ്‌ അമു ദര്യ. ഏദൻതോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓർമ്മിപ്പിക്കുന്ന ജയ്ഹോൺ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു[൧] ഈ നദിയാണ്[2].

മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 കി.മീ. സഞ്ചാരയോഗ്യമാണ്. പ്രതിവർഷം 55 ഘനകിലോമീറ്റർ ജലം ഈ നദിയിലൂടെ ഒഴുകുന്നു. പാമീർ പർവതരയിൽനിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി, തുർക്ക്മെനിസ്താൻ, ഉസ്ബക്കിസ്താൻ എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 ച.കി.മീ വിസ്തൃതിയുള്ള നദിയുടെ നീർത്തടം‍, അഫ്ഗാനിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിൽ പരന്നുകിടക്കുന്നു. സോർക്കുൽ/വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന പാമീർ നദിയാണ് അമു ദര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീർ പർവതനിരകളിലെതന്നെ വഖാൻ ഇടനാഴിയിലുള്ള വാഘ്ജിർ താഴ്വരയിലെ ഹിമാനികളിലൊന്നാണ് ഇതിൻറെ മറ്റൊരു പ്രഭവം.

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, പേർഷ്യൻഭാഷികളുടേയും തുർക്കി ഭാഷികളുടേയും അതിർവരമ്പായിരുന്നു അമു ദര്യ നദി. അമു ദര്യ തടത്തിലെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ് ഇപ്പോൾ തുർക്കി അവിടത്തെ പൊതുഭാഷയാണ്.[3]

[തിരുത്തുക] കുറിപ്പുകൾ

  • ^  അമു ദര്യയുടെ മുകൾ ഭാഗത്തുള്ള ഇന്ന് വക്ഷ് എന്നറിയപ്പെടുന്ന ഒരു വലത്തേ‌പോഷകനദിയുടെ പേരിൽ നിന്നാണ് ഓക്സസ്/വക്ഷു എന്ന പേര് അമു ദര്യ നദിക്ക് ലഭിച്ചത്.[4]

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. താളുകൾ. 125. ISBN 978-1-4051-8243-0. http://books.google.co.in/books?id=9kfJ6MlMsJQC. 
  3. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. താളുകൾ. 32. 
  4. Vesta Sarkhash Curtis and Sarah Steward (2005). "Chapter 2 - An archeological approch to Avestan Geography - Frantz Grenet (CNRS/Ecole Pratique des Hautes Etudes, Paris)". Birth of the Persian Empire Volume I. New York: IB Tauris & Co. Ltd. London. താളുകൾ. 36. ISBN 1845110625. http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA36#v=onepage&q&f=false. 
"http://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=1283033" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ