അപർണ വിനോദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപർണ വിനോദ്
ജനനം (1996-02-19) 19 ഫെബ്രുവരി 1996  (28 വയസ്സ്)
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംഎംഎസ്.സി മനഃശാസ്ത്രം
തൊഴിൽഅഭിനേതാവ്, നർത്തകി and മോഡൽ
സജീവ കാലം2012–ഇപ്പോൾ വരെ
മാതാപിതാക്ക(ൾ)വിനോദ്, വൈഗാ
ബന്ധുക്കൾഗായത്രി വിനോദ്

കേരളത്തിലെ കൊച്ചി സ്വദേശിയായ ദക്ഷിണേന്ത്യൻ ചലച്ചിത്ര-നാടക നടിയാണ് അപർണ വിനോദ്. 2015 ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന മലയാള ചലചിത്രത്തിലൂടെയാണ് അപർണയുടെ ചലച്ചിത്ര അരങ്ങേറ്റം. ഇളയദളപതിയുടെ ഭൈരവയിൽ വിജയരാഘന്റെ മകളായാണ് അപർണയുടെ തമിഴ് ചലച്ചിത്ര അരങ്ങേറ്റം.[1] കാലിക്കട്ട് സർവകലാശാലയുടെ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും അപർണ നേടിയിട്ടുണ്ട്.[2]

ആദ്യകാല ജീവിതം[തിരുത്തുക]

സംരംഭകനായ വിനോദ് (പദ്മാനബൻ പൽപുവിന്റെ പിൻ‌ഗാമി) വൈഗാ എന്നി ദമ്പദികളുടെ മകളായി എറണാകുളത്താണ് അപർണ ജനിച്ചത്. എറണാകുളത്തെ സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിൽ നിന്നാണ് സ്കൂൾ പഠനം ആരംഭിച്ചത്. ചാലക്കുടിയിലെ ഫാ.മാത്യു പബ്ലിക് സ്കൂളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി. പിന്നീട് തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയത്തിൽ നിന്ന് ബിരുദം നേടി.

കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള സഹൃദയ കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിഎസ്‌സി ബിരുദം നേടിയ അപർണ ഇപ്പോൾ പ്രസിഡൻസി കോളേജിൽ നിന്ന് സൈക്കോളജിയിൽ എംഎസ്‌സി പഠിക്കുന്നു. ചെന്നൈയിലാണ് അപർണ താമസിക്കുന്നത്.[2]

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

2015 ൽ പ്രിയനന്ദനൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയുണ്ട് എന്ന മലയാളം ചിത്രത്തിലൂടെയാണ് അപർണയുടെ ചലച്ചിത്ര അരങ്ങേറ്റം.[3] രണ്ടു കള്ളന്മാരുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ നായികയുടെ വേഷമാണ് അപർണ അവതരിപ്പിച്ചത്.[4]

അപർണയുടെ രണ്ടാമത്തെ മലയാള ചിത്രം വിനോദ ഗോവിന്ദ് സംവിധാനം ചെയ്താ കോഹിനൂരിൽ ആസിഫ് അലിക്കൊപ്പം നായികയായി അഭിനയിച്ചു.[5] 1980 കാലഘട്ടത്തിൽ ഒരു പട്ടണത്തിൽ നടക്കുന്ന സംഭവത്തെകുറിച് പറയുന്ന ഈ ചിത്രത്തിൽ ഡേയ്‌സി എന്ന സെയിൽസ് ഗേളിന്റെ വേഷമാണ് അപർണ അവതരിപ്പിച്ചത്.[6] ആസിഫ് അലി ഒരു സെൽഫിഷാണ് എന്ന് പറഞ്ഞു അപർണ വിവാദങ്ങളിൽ നിറഞ്ഞിരുന്നു.[7]

കോഹിനൂരിന്റെ വിജയത്തിനുശേഷം, തമിഴ് ചലച്ചിത്ര വ്യവസായത്തിലും അപർണ അരങ്ങേറ്റം കുറിച്ചു. ഇളയതലപതി വിജയുടെ ഭൈരവ എന്ന ചിത്രത്തിൽ കീർത്തി സുരേഷിന്റെ സുഹൃത്തായി ഒരു ചെറിയ വേഷം അപർണ ചെയ്തു. മുതിർന്ന തമിഴ് സംവിധായകൻ ഭരതനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇളയദളപതിയുടെ അറുപതാമത്തെ ചിത്രമായ ഇതിൽ വിജയരാഘന്റെ മകളായാണ് അപർണയുടെ തമിഴ് അരങ്ങേറ്റം.[1][8]

നാടകം[തിരുത്തുക]

2017 ൽ കാലിക്കട്ട് സർവകലാശാല നടത്തിയ സോൺ - യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ ഒരു കേന്ദ്ര വനിതാ കഥാപാത്രത്തെ അപർണ വിനോദ് അവതരിപ്പിച്ചു. ഗ്രീക്ക് ദുരന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സോഫക്കിൾസിൻറെ ഒരു ദുരന്തനാടകമായ ഈഡിപ്പസ് റെക്സ് ആസ്പദമാക്കിയ നാടകത്തിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടി മുതൽ വിപ്ലവകരമായ കഥാപാത്രത്തെ അപർണ ഇതിൽ അവതരിപ്പിച്ചു.

നാടകത്തിലെ അഭിനയത്തിന് നിരൂപക പ്രശംസയും കൂടാതെ ഇംഗ്ലീഷ് നാടകത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ അഭിനയത്തിന് മികച്ച നടി ഉൾപ്പെടെ രണ്ട് സർവകലാശാലാതല അവാർഡുകളും അപർണക്ക് ലഭിച്ചു. അഭിനയ നൈപുണ്യത്തെയും കഥാപാത്രത്തോടുള്ള അർപ്പണബോധത്തെയും വിമർശകർ പ്രശംസിച്ചു.[9]

ജനുവരി 2018-ൽ, കാലിക്കറ്റ് സർവ്വകലാശാലയുടെ ഡി-സോൺ കലോത്സവത്തിൽറോഡ് ടു റിഡെംപ്ഷൻ എന്ന ഇംഗ്ലീഷ് നാടകത്തിലെ അഭിനയത്തിന് പ്രധാന വേഷം അവതരിപ്പിച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ഇത് ഡിക്കൻസിന്റെ ക്രിസ്മസ് കരോളിന്റെയും ഓസ്കാർ വൈൽഡിന്റെ ദ ഹാപ്പി പ്രിൻസ് പോലുള്ള നാടകങ്ങളിൽ നിന്ന് ശക്തമായ സ്വാധീനം ചെലുത്തി ഒന്നായിരുന്നു. ഈഡിപ്പസ് കോംപ്ലക്സുമായുള്ള നായകന്റെ പോരാട്ടമാണ് നാടകത്തിന്റെ പ്രധാന വിഷയം.

വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
2015 ഞാൻ നിന്നോട് കൂടെയുണ്ട് താര മലയാളം അരങ്ങേറ്റ ചിത്രം
2015 കോഹിനൂർ ഡെയ്‌സി മലയാളം
2017 ബൈറവ വൈശാലി തമിഴ് അരങ്ങേറ്റ ചിത്രം (തമിഴ്)
2020 നാദുവൻ തമിഴ് ചിത്രീകരണം നടക്കുന്നു

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

വർഷം അവാർഡ് വിഭാഗം ഭാഷ നാടകം ഫലം
2017 കാലിക്കറ്റ് സർവകലാശാല: ഡി-സോൺ പ്രധാന വേഷം അവതരിപ്പിച്ച മികച്ച നടി ഇംഗ്ലീഷ് നാടകം ദി ഫൈനൽ ജഡ്ജ്മെന്റ് വിജയിച്ചു
2017 യൂണിവേഴ്സിറ്റി ആർട്സ് ഫെസ്റ്റ്: കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രധാന വേഷം അവതരിപ്പിച്ച മികച്ച നടി ഇംഗ്ലീഷ് നാടകം ദി ഫൈനൽ ജഡ്ജ്മെന്റ് വിജയിച്ചു
2018 കാലിക്കറ്റ് സർവകലാശാല: ഡി-സോൺ പ്രധാന വേഷം അവതരിപ്പിച്ച മികച്ച നടി ഇംഗ്ലീഷ് നാടകം റോഡ് ടു റിഡെംപ്ഷൻ വിജയിച്ചു
2018 യൂണിവേഴ്സിറ്റി ആർട്സ് ഫെസ്റ്റ്: കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രധാന വേഷം അവതരിപ്പിച്ച മികച്ച നടി ഇംഗ്ലീഷ് നാടകം റോഡ് ടു റിഡെംപ്ഷൻ വിജയിച്ചു

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 പി.പ്രജിത്ത്. "ഞാൻ വില്ലനായെത്തിയപ്പോൾ വിജയ് കൈയടിച്ചു: ജഗപതി". Mathrubhumi. Retrieved 2020-02-16.
  2. 2.0 2.1 Kumar, P. k Ajith (2017-05-11). "From tinsel town to college campus". The Hindu (in Indian English). ISSN 0971-751X. Retrieved 2020-02-16.
  3. "ഈ നടിയെ സഹിക്കാൻ പറ്റില്ല; അപർണയ്ക്കെതിരെ പ്രിയനന്ദനൻ". ManoramaOnline. Retrieved 2020-02-16.
  4. ""ഞാൻ നിങ്ങളോട് കൂടെയുണ്ട് " – പ്രിയനന്ദനൻ • ഇ വാർത്ത | evartha". ഇ വാർത്ത | evartha. 2015-03-20. Retrieved 2020-02-16.
  5. Aswini (2015-10-05). "ആസിഫ് അലി ഭയങ്കര ഭക്ഷണപ്രിയനാണെന്ന് അപർണ വിനോദ്". https://malayalam.filmibeat.com. Retrieved 2020-02-16. {{cite web}}: External link in |website= (help)
  6. "Sudinam Online | Malayalam news website from Kannur News Paper Sudinam Kannur". Archived from the original on 2020-02-16. Retrieved 2020-02-16.
  7. AkhilaKS (2015-09-16). "ആസിഫ് അലി ഒരു സെൽഫിഷാണ് അപർണ വിനോദ് പറയുന്നു". https://malayalam.filmibeat.com. Retrieved 2020-02-16. {{cite web}}: External link in |website= (help)
  8. "വിജയ് യുടെ അറുപതാമത്തെ ചിത്രം 'ഭൈരവ'". mediaone. Retrieved 2020-02-16.
  9. "മികച്ച നടി - ദി ഹിന്ദു".
"https://ml.wikipedia.org/w/index.php?title=അപർണ_വിനോദ്&oldid=3801060" എന്ന താളിൽനിന്ന് ശേഖരിച്ചത്