അങ്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കം എന്ന മലയാളപദത്തിന്റെ അർത്ഥം യുദ്ധം എന്നാണ്.
അങ്കം-വ്യതിയാനങ്ങൾ [തിരുത്തുക]
-
- ഏതാനും നൂറ്റാണ്ടുമുൻപുവരെ വടക്കൻ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. ഓരോ നാടുവാഴിയെയും ഓരോ അങ്കച്ചേകവൻ പ്രതിനിധീകരിച്ചിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു.
-
- നാടുവാഴികൾ തമ്മിലുള്ള യുദ്ധത്തിനെയും അങ്കം എന്നുവിളിച്ചിരുന്നു. ഈ യുദ്ധങ്ങളിലും അങ്കച്ചേകവന്മാർ തങ്ങളുടെ രാജ്യത്തിനും നാടുവാഴിക്കും വേണ്ടി പടവെട്ടിയിരുന്നു.