അങ്കച്ചേകവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്കച്ചേകവർ എന്ന മലയാളപദത്തിന്റെ അർത്ഥം തന്റെ നാടുവാഴിക്കുവേണ്ടി പൊരുതുന്നയാൾ എന്നാണ്. ഏതാനും നൂറ്റാണ്ടുമുൻപുവരെ തെക്കൻ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. ഓരോ നാടുവാഴിയെയും ഓരോ അങ്കച്ചേകവൻ പ്രതിനിധീകരിച്ചിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു.
ഇതും കാണുക [തിരുത്തുക]
- കളരിപ്പയറ്റ്
- അങ്കം
- അങ്കക്കളരി
- അങ്കച്ചേകവർ
- മാമാങ്ക മഹോത്സവം