അക്രോലിൻ
| Acrolein | |
|---|---|
| IUPAC നാമം | Prop-2-enal |
| മറ്റു പേരുകൾ | Acraldehyde Acrylic Aldehyde Allyl Aldehyde Ethylene Aldehyde |
| Identifiers | |
| CAS number | 107-02-8 |
| PubChem | |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C3H4O |
| Molar mass | 56.06 g mol−1 |
| Appearance | Colorless to yellow liquid. Irritating odor. |
| ദ്രവണാങ്കം |
-88 °C (-126 °F) |
| ക്വഥനാങ്കം |
53 °C (127 °F) |
| Solubility in water | Appreciable (> 10%) |
| Hazards | |
| MSDS | JT Baker MSDS |
| Main hazards | Highly poisonous. Causes severe irritation to exposed membranes. Extremely flammable liquid and vapor. |
| Flash point | -26°C |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
ഒരു അപൂരിത ആലിഫാറ്റിക ആൽഡിഹൈഡ്. ഫോർമുല, CH2 = CH - CHO. നിറമില്ലാത്ത ദ്രവവസ്തു. തിളനില 53oC. അസഹ്യമായ ഗന്ധമുണ്ട്. ജലത്തിൽ അലിയും. വെറുതെ വച്ചിരുന്നാൽതന്നെ പോളിമറീകരിച്ചു വെളുത്ത പൊടിയായി മാറുന്നു.
അക്രൊലീൻ ആൽഡിഹൈഡിന്റെയും ഒലിഫീനിന്റെയും രാസഗുണധർമങ്ങൾ പ്രദർശിപ്പിക്കുന്നു. അക്രൊലീന്റെ നിരോക്സീകരണംവഴി പല യൗഗികങ്ങളും ഉത്പാദിപ്പിക്കാം. മഗ്നീഷ്യം അമാൽഗം, സോഡിയം അമാൽഗം, അലൂമിനിയം ഐസൊ പ്രൊപോക്സൈഡ് എന്നിങ്ങനെ നിരോക്സീകാരകങ്ങൾ അനേകമുണ്ട്. ഉപയോഗിക്കുന്ന നിരോക്സീകാരകത്തിനനുസരിച്ചുള്ള ഉത്പന്നങ്ങൾ ലഭ്യമാകുന്നതാണ്. ഉദാഹരണമായി സോഡിയം അമാൽഗം ഉപയോഗിച്ചാൽ നോർമൽ പ്രൊപനോളും അലൂമിനിയം ഐസോപ്രൊപോക്സൈഡ് ഉപയോഗിച്ചാൽ അല്ലൈൽ ആൽക്കഹോളുമാണ് കിട്ടുന്നത്.
അക്രൊലീൻപലവസ്തുക്കളുടേയുംനിർമാണത്തിൽപ്രയോജനപ്പെടുന്നു.അക്രൊലീൻ-യൂറിയ-ഫോർമാൽഡിഹൈഡ് റെസിനുകളുടെയും കീടനാശിനികളുടെയും ബീറ്റാ പിക്കൊളീൻ, മെഥിയോണൈൻ എന്നീ യൗഗികങ്ങളുടെയും നിർമാണങ്ങൾ ഉദാഹരണങ്ങളാണ്. ശീതനപ്രക്രിയയിൽ (refrigeration) വല്ല ചോർച്ചയും സംഭവിക്കുന്നുണ്ടോ എന്നറിയുവാൻ പ്രശീതകപദാർഥങ്ങളിൽ അല്പം അക്രൊലീൻ ചേർക്കുക പതിവാണ്.
അവലംബം [തിരുത്തുക]
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അക്രോലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |