Jump to content

സൈക്കിളിന്റെ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1886 സ്വിഫ്റ്റ് സേഫ്റ്റി സൈക്കിൾ

19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്, പിന്നീട് 21-ാം നൂറ്റാണ്ടായതോടെ ലോക വ്യാപകമായി സൈക്കിൾ പ്രസിദ്ധനായി. ഏകദേശം 1 ബില്ല്യൺ സൈക്കിളുകളാണ് അന്ന് ഉത്പാദിപ്പിച്ചത്..[1][2][3] ഇത് അന്ന് നിർ‍മ്മിക്കപ്പെട്ട കാറുകളേയും, മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ കൂടുതലായിരുന്നു. അതോടെ വിവിധ മേഖലകളിലെ ജനകീയമായ ഗതാതഗ രീതിയായി സൈക്കിൾ മാറി.[4][5][6] അതിനുശേഷം സൈക്കിളിന്റെ വിവിധ മോഡലുകൾ പുറത്തിറങ്ങി, കുട്ടികൾക്കായുള്ള കളിപ്പാട്ടമെന്ന രീതിയിലും, വ്യായാമം ചെയ്യാനുള്ള ഉപാതിയായും, മിലിറ്ററി ഉപയോഗത്തിനും, സൈക്കിൾ റൈസിംഗിനു മെന്ന രീതിയിൽ വിവിധ മോഡലുകൾ ജനിച്ചു.

നാൾവഴികൾ

[തിരുത്തുക]
ഇരു ചക്രമുള്ള സൈക്കിളിന്റെ ആദിമ രൂപം. മരകൊണ്ടു നിർമ്മിച്ച ഡ്രൈസൈൻ (1820 കാലഘട്ടം)

ഡ്രൈസിയെന്നെ അല്ലെങ്കിൽ ലോഫ്മഷീൻ എന്നറിയപ്പെടുന്ന ദാന്തി ഹോഴ്സ് ആയിരുന്നു മനുഷ്യന്റെ ആദ്യ ഇരുചക്ര വാഹനം. ഇത് നിർമ്മിച്ചത് ബാരൺ കാൾ വോൺ ഡ്രൈയിസ് ആയിരുന്നു. ആധൂനിക സൈക്കിൾ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. 1817 ഒരു വേനലിന് മാൻഹിമിലും, 1818 -ന് പാരീസിലുമായി ഡ്രെയിസ് തന്റെ കണ്ടുപിടിത്തം പൊതുവായി അവതരിപ്പിച്ചു.[7] ഏകദേശം കിടക്കുന്ന രീതിയിൽ ഇരിക്കുന്നതുപോലെ നേർദിശയിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രങ്ങളെ മുൻപോട്ട് തള്ളുന്നതിലൂടെയാണ് ഈ ഇരുചക്രത്തെ ഓട്ടിക്കുന്നത്.[7]

വെലോസിപ്പെഡ യിൽ മിച്ചോക്സിന്റെ പുത്രൻ, 1868

ഇരുചക്രമുള്ള ആദ്യ യന്ത്രവൽക്കരിച്ച വാഹനം നിർമ്മിച്ചത് ഒരു സ്കോട്ടിഷ് ആയുധനിർമ്മിക്കുന്നയാളായിരുന്ന ക്രിക്പാട്രിക് മകമില്ലൻ ആയിയരുന്നു. 1839 -ലായിരുന്നു അദ്ദേഹം ഇത് നിർമ്മിച്ചത്. ഒപ്പം തന്റെ ഈ വാഹനം കൊണ്ടുണ്ടായ ഒരു അപകടത്തേക്കുറിച്ച് അന്നത്തെ ഒരു പത്രത്തിൽ വന്നിരുന്നു. ഒരു പ്രത്യേക തരം ഡിസൈനുള്ള ഒരു വാഹനത്തിൽ ഒരാൾ ഒരു പെൺകുട്ടിയെ ഇടിച്ചു എന്നായിരുന്നു വാർത്ത.[8][not in citation given]


1860 ന് മുമ്പായി ഫ്രെഞ്ചുകാരായ പിയറെ മിചോക്സും, പിയറെ ലാല്ലെമെന്റും ചേർന്ന് മുൻവശത്തെ ടയറുകളിൽ രണ്ട് പെഡലുകൾ നൽകികൊണ്ടുള്ള സൈക്കിളിന്റെ പുതിയ രൂപം പുറത്തിറക്കി. വെലോസിപ്പെഡെ എന്നാണ് അതിനെ പേരിട്ടത്. അതിനുമുമ്പ് മറ്റൊരു ഫ്രഞ്ച്കാരനായ ഡോഗ്ലസ് ഗ്രാസ്സോ ഇതേ രീതി സൈക്കിളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും പരാജയപ്പെടുകയുമാണ് ചെയ്തത്. പിന്നീട് മുൻവശത്ത് പെഡലുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ സൈക്കിളുകൾ നിർമ്മിക്കപ്പെട്ടു, അതിലെ പ്രശസ്തമായ വെലോസിപ്പെഡെ സ്കോട്ടിഷുകാരനായ തോമസ് മക്കാലിന്റേതായിരുന്നു. 1869 -ലായിരുന്നു അദ്ദേഹമത് നിർമ്മിച്ചത്. അതേ വർഷങ്ങളിലായി ടയറുകൾ വയറുകളാൽ ബന്ധിക്കപ്പെട്ട സൈക്കിളിന്റെ പേറ്റന്റ് പാരീസിലെ യൂജിനെ മേയർ സ്വന്തമാക്കി.[9] മരവും, ഇരുമ്പും കൊണ്ട് നിർമ്മിച്ചതായിരുന്നു ഫ്രെഞ്ച് വോലോസിപ്പെഡെ എന്നറിയപ്പെട്ടത് (ചരിത്രപരമായി ഇതായിരുന്നു സാധാരണ സൈക്കിൾ എന്നറിയപ്പെട്ടത്, അതുപോലെ ഒന്ന് അത് മാത്രാമായിരുന്നു.). ഇതിലൂടെ റബർ ചയറുകൾക്കൊപ്പം ഇരുമ്പുകൊണ്ടുള്ള വീലുകളും അവതരിപ്പിച്ചു. പക്ഷെ ഉയരം കൂടിയ സീറ്റിന്റെ രീതിയും, തുടർച്ചയില്ലാത്ത തുല്യമല്ലാത്ത ഭാരത്തിന്റെ വിതരണവും കാരണം ഇത്തരം സൈക്കിളുകൾ ഓടിക്കാൻ ബുദ്ധിമുട്ടുള്ളതായിരുന്നു. 1868 -ന് റൗളി ടേർണർ ഒരു മിച്ചോക്സ് സൈക്കിളിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരികയും, തന്റെ അമ്മാവനായ ജോസെയ് ടേർണറും, തന്റെ ബിസിനസ്സ് പാർട്ടണറായ ജെയിംസ് സ്റ്റാർലിയുമായി ചേർന്ന് "കോവെന്റ്രി മോഡൽ" എന്ന് പേരിൽ ആദ്യത്തെ ബ്രിട്ടനിലെ സൈക്കിൾ ഫാക്ടറി ആരംഭിച്ചു.[10]


ആദ്യത്തെ ആധൂനിക സൈക്കിളിന്റെ മോഡൽ. ഡൺലോപ്പിന്റെ ടയറുകൾ 1888 -ലാണ് സൈക്കിളുകളിൽ ഘടിപ്പിച്ചത്.

മുൻവശത്തെ വ്യാസം കുറച്ചുകൊണ്ടും, സീറ്റ് പിന്നീലേക്ക് താഴ്ത്തിക്കൊണ്ടും നിലവിലുള്ള സൈക്കിളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡ്വാർഫ് ഓർഡിനറി പറഞ്ഞു. പക്ഷെ എന്നിരുന്നാലും പെഡലും, സ്റ്റീയറിംഗും രണ്ടും മുൻവശത്തെ ടയറിലുള്ളത് വലിയൊരു പ്രശ്നമായി തന്നെ തുടർന്നു. പക്ഷെ ഇംഗ്ലണ്ടുകാരനായ ജെ.കെ സ്റ്റാർലി യും, ജെ.എച്ചച് ലോസണും, ഷെർഗോൾഡും ചേർന്ന് പെഡൽ പിന്നിലേക്കാക്കുകയും, ചങ്ങലകൾ ഉപയോഗിച്ചുകൊണ്ടുള്ള സൈക്കിൾ പുറത്തിറക്കുകയും ചെയ്തതോടെ അ വലിയ പ്രശ്നത്തിനും പരിഹാരമായി. ഇത്തരം സൈക്കിളുകളാണ് സേഫ്റ്റി ബൈസൈക്കിൾ എന്ന് അറിയപ്പെട്ടത്. 1885 -ലെ സ്റ്റാർലി നിർമ്മിച്ച റോവറായിരുന്നു ആദ്യത്തെ ആധൂനിക സൈക്കിളായി അറിയപ്പെട്ടത്. [11]പിന്നീട് അതിൽ സീറ്റിനുള്ള ട്യൂബുകളും, ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമുകളും നൽകിക്കൊണ്ട് സൈക്കിളുകളെ പരിഷ്കരിച്ചു.

ജോൺ ബോയ്ഡ് ഡ

തുടർന്ന് സൈക്കിളുകളിൽ യാത്രാ സുഖത്തിനായി പല മാറ്റങ്ങളും പ്രത്യക്ഷപ്പെട്ടു. 1890 കൾ സൈക്കിളിന്റെ സുവർണ കാലഘട്ടമായിരുന്നു. 1888 -ൽ ജോൺ ബോയ്ഡ് ഡൺലോപ്പ് ആദ്യത്തെ മികവുറ്റ ടയറുകൾ സൈക്കിളുകളിൽ ഘടിപ്പിച്ചു, പിന്നീടത് ആളോഹരി പൊതുവായ ടയർ ആയി മാറി..[12][13] തുടർന്ന് മുൻവശത്ത് വീലുകൾ പ്രത്യക്ഷപ്പെട്ടു. 1890 കളിലെ നിർമ്മാണങ്ങൾ ഇപ്പോഴുള്ള സൈക്കിൾ ബ്രേക്കുകളും (കോസ്റ്റർ ബ്രേക്കുകൾ), ഡിറെയിലർ ഗിയറുകൾ , കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന വയറുകൾകൊണ്ടുള്ള മെക്കാനിസം എന്നിവയുടെ നിർമ്മാണത്തിലേക്ക് നയിച്ചു. പക്ഷെ വളരെ പതുക്കെയാണ് അവയൊക്കെ സാധാരണ സൈക്കിളുകളിലേക്ക് വ്യാപിച്ചത്.[14]

ലംബദിശയിലുള്ള പെഡലുകളും, ലോക്കിങ്ങ് ഹബുകളും ഉൾപ്പെടുത്തിയ സ്വിയെ വെലോസിപ്പെഡെ 1892 -ൽ സ്വീഡിഷ് എഞ്ചിനീയർമാരായ ഫ്രെഡ്രിക് ല്ജങ്ങ്സ്റ്റോമും ബിർഗർ ല്ജങ്ങ്സ്റ്റോമുമാണ് നിർമ്മിച്ചത്. ഇത് വേൾഡ് ഫെയർ വളരെ ആകർഷകമായ ഒന്നായിരുന്നു. പിന്നീട് ഇത്തരം സൈക്കിളുകൾ വളരെ കുറച്ച് നിർമ്മിക്കപ്പെട്ടു.


നാഷ്ണൽ മ്യൂസിയം ഓഫ് സ്കോട്ട്ലാന്റിൽ സൈക്ക്ലിംഗ് ടൂറിംഗ് ക്ലബിന്റെ ചിഹ്നം പ്രദർശനത്തിന് വച്ചിരിക്കുന്നു.

1870 കളിൽ വീണ്ടും മറ്റു പല സൈക്ക്ലിങ് ക്ലബുകളും ഉണ്ടായി. കാറുകൾ ഇല്ലാത്ത അക്കാലത്ത് അത്തരം ക്ലബുകൾ വളരെ വേഗത്തിൽ പ്രസിദ്ധമായി. നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത്തരം സൈക്കിൾ ക്ലബുകൾ അറ്റ്ലാന്റിക്കിന്റെ ഇരുവശത്തും നിർമ്മിക്കപ്പെട്ടു, സൈക്കിൾ റൈസിംഗ് ജനകീയ വിനോദമായി മാറി. ഇംഗ്ലണ്ടിൽ 1888 -നായിരുന്നു റാലെയ്ഗ് ബൈസൈക്കിൾ കമ്പനി നിർമ്മിക്കപ്പെട്ടത്, പിന്നീട് അത് ലോകത്തെ ഏറ്റവും വലിയ സൈക്കിൾ നിർമ്മാണ കമ്പനിയായി മാറി. അവർ രണ്ട് മില്ല്യൺ സൈക്കിളുകളായിരുന്നു ഒരു വർഷത്തിൽ ഉണ്ടാക്കിയിരുന്നത്. [15]

കാറുകൾക്കു മുമ്പ് ഏറ്റവും കൂടുതൽ പൊതു ഗതാതഗത്തിന് ഉപയോഗിച്ചത് സൈക്കിലും, കുതിരവണ്ടിയുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമുണ്ടായ നല്ല റോഡുകൾ ഇത്തരം ഗതാഗത മാർഗ്ഗങ്ങളുടെ വളർച്ചക്ക് കാരണമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു ബില്ല്യണിനേക്കാളും സൈക്കിൾ ലോകവ്യാപകമായി പ്രതിവർഷം നിർമ്മിക്കുന്നു. [1][2][3]വളരെ സാധാരണവും, ജനകീയവുമായ ഒരു വാഹനമായിരുന്നു സൈക്കിൾ, അതിലെ ചൈനീസ് ഫ്ലയിംഗ് പീജിയൺ എന്ന സൈക്കിൾ മോഡൽ വളരെ പ്രസിദ്ധമായിരുന്നു, അത്തരം സൈക്കിളുകൾ ലോകത്ത് ഏകദേശം 500 മില്ല്യണുണ്ട്.[1] ഒപ്പം രണ്ടാമത്തെ നിലയിൽ നിൽക്കുന്നത് ഹോണ്ടാ സൂപ്പർ ക്ലബ് മോട്ടോർസൈക്കിളാണ്. അത് ഉത്പാദനം 60 മില്ല്യണാണ്. ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട കാറ് ടോയോട്ട കൊറോള യാണ്. 35 മില്ല്യണാണ് അതിന്റെ ഉത്പാദനം.[4][5][6][16]


  1. 1.0 1.1 1.2 Koeppel, Dan (January–February 2007). "Flight of the Pigeon". Bicycling. Vol. 48, no. 1. Rodale. pp. 60–66. ISSN 0006-2073. Retrieved 2012-01-28.
  2. 2.0 2.1 "Bicycling; A way of life; Faster in town than going by car, bus, tube or on foot". The Economist. April 20, 2011.
  3. 3.0 3.1 "Bicycles produced in the world - Worldometers". Retrieved 2 January 2012.
  4. 4.0 4.1 Squatriglia, Chuck (23 May 2008). "Honda Sells Its 60 Millionth – Yes, Millionth – Super Cub". Wired. Retrieved 31 October 2010.
  5. 5.0 5.1 "That's 2.5 billion cc!". American Motorcyclist. Westerville, Ohio. May 2006. p. 24. ISSN 0277-9358. Retrieved 31 October 2010.
  6. 6.0 6.1 "Toyota ponders recall of world's best-selling car". Australian Broadcasting Corporation News Online. 18 February 2010.
  7. 7.0 7.1 "Baron von Drais' Bicycle". Canada Science and Technology Museum. Archived from the original on 2006-12-29. Retrieved 10 February 2014.
  8. "Is dangerous cycling a problem?". BBC News. 13 April 2011. Retrieved 11 February 2014.
  9. Bulletin des lois de la République française (1873) 12th series, vol. 6, page 648, patent no. 86,705: "Perfectionnements dans les roues de vélocipèdes" (Improvements in the wheels of bicycles), issued: 4 August 1869.
  10. McGrory, David. A History of Coventry (Chichester: Phillimore, 2003), p.221.
  11. "Cycle market: Moving into the fast lane". The Independent. 26 February 2018.
  12. The Golden Book of Cycling – William Hume, 1938. Archive maintained by 'The Pedal Club'. Archived 3 April 2012 at the Wayback Machine.
  13. "Dunlop, What sets Dunlop apart, History, 1889". Archived from the original on 2011-04-02. Retrieved 2018-04-14.
  14. Sheldon Brown. "One-Speed Bicycle Coaster Brakes". Archived from the original on 29 November 2010. Retrieved 2010-12-01. Coaster brakes were invented in the 1890s.
  15. "On Your Bike..." BBC. 26 February 2018.
  16. 24/7 Wall St. (26 January 2012). "The Best-Selling Cars of All Time". Fox Business. Archived from the original on 1 January 2016.{{cite news}}: CS1 maint: numeric names: authors list (link)

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "HustedHarper1898" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Willard1895" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=സൈക്കിളിന്റെ_ചരിത്രം&oldid=3823578" എന്ന താളിൽനിന്ന് ശേഖരിച്ചത്