സീതത്തോട് പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സീതത്തോട് പാലം പത്തനംതിട്ട ജില്ലയിലെ കിഴക്കൻ പ്രദേശമായ സീതത്തോടിനെ കോട്ടമൺപാറയുമായി ബന്ധിപ്പിക്കുന്ന പാലമാണ്. ഒരു കരയിൽ ചിറ്റാർ ആങ്ങാമൂഴി റോഡ് കടന്നുപോകുന്നു. സീതത്തോട് പട്ടണത്തിന്റെ കിഴക്കെ അറ്റത്ത് ആണീ പാലം നിർമ്മിച്ചിരിക്കുന്നത്. മുൻപ് കടത്തു വള്ളത്തിൽ ആളുകൾ ഒറ്റപ്പെട്ട പ്രദേശമായ കോട്ടമൺപാറയിൽ നിന്നും സീതത്തോട് പട്ടണത്തിലേയ്ക്കു വരുമായിരുന്നു. വാഹനത്തിൽ വരാൻ സീതത്തോട് നിന്ന് 13 കിലോമീറ്ററോളം ചുറ്റി ആങ്ങാമൂഴി വഴി പോകണമായിരുന്നു. എന്നാൽ, സീതത്തോടുനിന്നും കോട്ടമൺപാറയിലേയ്ക്കുള്ള ദൂരം 13 കിലോമീറ്ററോളം കുറയാൻ സീതത്തോട് നിന്നും കോട്ടമൺപാറയിലേയ്ക്ക് പുതിയ പാലം നിർമ്മിക്കപ്പെട്ടു. പമ്പയുടെ കൈവഴിയായ കക്കാട്ടാറ്റിനു കുറുകെയാണീ പാലം. 2012 ഏപ്രിൽ 14നു അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് പാലം ഉദ്ഘാടനം ചെയ്തത്. [1]

സീതത്തോട് പാലം

സ്ഥാനം[തിരുത്തുക]

മൂഴിയാർ മണ്ണാറക്കുളഞ്ഞി പാതയിൽ സീതത്തോട്ടിലാണ് പാലം തൂടങ്ങുന്നത്. പമ്പയാറിനു കുറുകെ കോട്ടമൺപാറയിൽ ആണ് ഈ പാലത്തിന്റെ മറുഭാഗം.

അവലംബം[തിരുത്തുക]

  1. http://www.newindianexpress.com/states/kerala/article378052.ece[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സീതത്തോട്_പാലം&oldid=4022000" എന്ന താളിൽനിന്ന് ശേഖരിച്ചത്