സി.കെ. ലക്ഷ്മണൻ
ദൃശ്യരൂപം
ഒളിംപിക്സിൽ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നടന്ന 1924 ലെ സമ്മർ ഒളിംപിക്സിൽ പങ്കെടുത്ത കേരളീയനായ അത്‍ലറ്റാണ് സി.കെ. ലക്ഷ്മണൻ(1898 - 1972) എന്ന ചെറുവേരി കൊട്ടിലേത്ത് ലക്ഷ്മണൻ. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇദ്ദേഹത്തിനാണ്.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ തലശ്ശേരിയിൽ ജനിച്ചു. ബ്രിട്ടീഷ് രാജിൽ പട്ടാളത്തിൽ മേജർ ജനറലും ആരോഗ്യ സേവനങ്ങളുടെ ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. ക്രിക്കറ്റ് താരവുമായിരുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]1924 ൽ ഡൽഹിയിൽ നടന്ന ആദ്യ ദേശീയ അത്‌ലറ്റിക് മീറ്റിൽ 120 യാർഡ് ഹർഡിൽസ് ഇനത്തിൽ സ്വർണ്ണം നേടി.[1]
അവലംബം
[തിരുത്തുക]- ↑ "C. K. Lakshmanan, Athletics". kerala2015.com. Archived from the original on 2014-08-27. Retrieved 29 ജനുവരി 2015.