സംവാദം:ജീവപരിണാമം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറ്റങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ വിശദമായ ലേഖനത്തിലെ വിവരങ്ങൾ പരിഭാഷപ്പെടുത്തി ഇടാനുള്ള ശ്രമത്തിലാണ്, സഹകരിക്കുക. --Mathews sunny (സംവാദം) 15:56, 21 ജൂലൈ 2012 (UTC)[മറുപടി]

ജൈവപരിണാമം എന്നതാണു കൂടുതൽ ശരിയായ വാക്കു്. വിശ്വപ്രഭ ViswaPrabha Talk 05:07, 29 ജൂലൈ 2012 (UTC)[മറുപടി]

രണ്ടും തമ്മിലുള്ള അർത്ഥവ്യത്യാസം പറയാമോ? ജീവപരിണാമം എന്നതിനർത്ഥം ജീവന്റെ പരിണാമം എന്നാണോ? --Vssun (സംവാദം) 05:33, 29 ജൂലൈ 2012 (UTC)[മറുപടി]

ഏതെങ്കിലും ഒരു ഒറ്റ ജീവിയുടെ ജീവിച്ചിരിക്കുന്ന അവസ്ഥയെ 'ജീവൻ' എന്നും ജീവജാലങ്ങളുടെ അസ്തിത്വം എന്ന മൊത്തം പ്രതിഭാസത്തിനെ സംബന്ധിക്കുന്നവയെ 'ജൈവ-' എന്നും സാമാന്യമായി പറയാം. (ചില കേസുകളിൽ, life = ജീവൻ എന്നും organic = ജൈവ എന്നും കൂടി വിളിക്കാവുന്നതാണു്). (ഉദാ: ജീവചരിത്രം, ജൈവമണ്ഡലം, ജൈവപിണ്ഡം, ജീവന്മുക്തി... വിശ്വപ്രഭ ViswaPrabha Talk 05:53, 29 ജൂലൈ 2012 (UTC)[മറുപടി]

നന്ദി. --Vssun (സംവാദം) 07:08, 29 ജൂലൈ 2012 (UTC)[മറുപടി]
വിശ്വപ്രഭ, "ജീവ-" എന്നാൽ "ജീവികളുടെ" എന്നല്ലേ അർഥം? "ജീവശാസ്ത്രം" ഒറ്റ ജീവിയുടെ കഥയല്ലല്ലോ? --Mathews sunny (സംവാദം) 17:58, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പരിണാമ സിദ്ധാന്തം: നിരൂപണം[തിരുത്തുക]

മറ്റേത് സിദ്ധാന്തത്തെയും പോലെ പരിണാമ സിദ്ധാന്തത്തെയും മുൻവിധികൾ ഇല്ലാതെ നിരൂപണ വിധേയമാക്കുന്നതിൽ തെറ്റുണ്ടോ? ആ ഭാഗം ഉള്പെടുത്താമോ? ഉദാഹരണത്തിനു എന്റെ ഒരു സംശയം ഇവിടെ പങ്കുവയ്ക്കുന്നു: സ്വയമേവ ചിന്താശേഷിയില്ലാത്ത, യാതൊരു ബോധമോ(consciousness) ആത്മാവബോധമോ(self-awareness) ഇല്ലാത്ത അചേതന ഭൗതിക പദാർത്ഥങ്ങൾ കോടിക്കണക്കിന് വർഷങ്ങളെന്നല്ല, അനന്തമായ കാലയളവ് ലഭിച്ചാൽ പോലും അന്ധമായ പ്രകൃതി ശക്തികളുടെ പ്രവർത്തനത്തങ്ങളാൽ, ബോധവും ആത്മാവബോധവുമുളള, ഭൗതിക ശാസ്ത്ര നിയമങ്ങളും ഗണിതശാസ്ത്രവും ഗ്രഹിക്കാൻ ശേഷിയുളള, യുക്തിബോധമുളള, തന്റെ ചുറ്റുമുളള പ്രപഞ്ചത്തെക്കുറിച്ച് അവബോധമുളള, മറ്റുളളവരിൽ നിന്ന് ചിന്തയിലും ആലോചനയിലും വ്യതിരിക്തത പുലർത്തുന്ന, സ്വന്തം അസ്തിത്വത്തെക്കുറിച്ച് പോലും ചിന്താശേഷിയുളള മസ്തിഷ്കമായി, തികച്ചും യാദൃശ്ചികമായി രൂപാന്തരപ്പെട്ടു- എന്ന നമ്മുടെ നിഗമനം- എത്രത്തോളം യുക്തിഭദ്രവും സംഭവ്യവുമാണ്?

ഇത് ഒരു ശാസ്ത്രവിഷയം ആണ്, തത്വശാസ്ത്രമോ പ്രത്യയശാസ്ത്രമോ സംബന്ധിച്ച പേജ് അല്ല. ഗുരുത്വാകർഷണത്തെപ്പറ്റിയോ അതിനെ സംബന്ധിച്ച സിദ്ധാന്തങ്ങളെപ്പറ്റിയോ സംബന്ധിച്ച് പ്രത്യേകം ഒരു നിരൂപണം ആവശ്യം ഇല്ലാത്തത് പോലെ ഇതിനും നിരൂപണം അനാവശ്യമാണ്. പരിമിതികളും പോരായ്മകളും ശാസ്ത്രസിദ്ധാന്തങ്ങളുടെ വിശദീകരണത്തിന്റെ തന്നെ ഭാഗമായിരിക്കണം. --Mathews sunny (സംവാദം) 05:07, 12 ഒക്ടോബർ 2018 (UTC)[മറുപടി]
p.s. എഡിറ്റുകളിൽ 'ഒപ്പും സമയമുദ്രയും' വയ്ക്കുവാൻ ശ്രദ്ധിക്കുക. --Mathews sunny (സംവാദം) 05:07, 12 ഒക്ടോബർ 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ജീവപരിണാമം&oldid=2891231" എന്ന താളിൽനിന്ന് ശേഖരിച്ചത്