ഷെയർഇറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫയലുകൾ കൈമാറ്റം ചെയ്യാനുള്ള ഒരു ആപ്ലിക്കേഷനാണ് ഷെയർഇറ്റ് - SHAREit. ഫയൽ തരങ്ങളായ ഫോട്ടോസ്, വിഡിയോസ്, കോണ്ടാക്ട്സ്, മ്യൂസിക്, ആപ്ലിക്കേഷനുകൾ തുടങ്ങി എല്ലാ വിധ ഫയലുകളും കൈമാറ്റം ചെയ്യാനായി ഇതിലൂടെ സാധിക്കുന്നു. ലെനോവോ കമ്പനി സൗജന്യമായി ഉപയോഗിക്കാനായി പുറത്തിറക്കിയിരിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. ഇത് വിൻഡോസ്, വിൻഡോസ് മൊബൈൽ, ആൻഡ്രോയിഡ്, ഐ.ഓ.എസ്. തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഫയൽ കൈമാറാനായി ഉപയോഗിക്കുന്നു. ഫയലുകളെ വൈഫൈയിലെ അഡ്-ഹോക് സംവിധാനം വഴി നേരിട്ട് അയയ്ക്കുന്നു.[1] എനിഷെയർ എന്ന പേരിൽ 2012 ജൂണിലാണ് ഈ ആപ്ലിക്കേഷൻ ആദ്യമായി പുറത്തിറക്കിയത്.

അവലംബം[തിരുത്തുക]

  1. Biersdorfer, J. D. (24 November 2014). "AirDrop Alternatives for Windows and Android". New York Times (New York, New York). Retrieved 15 April 2015.
"https://ml.wikipedia.org/w/index.php?title=ഷെയർഇറ്റ്&oldid=3277165" എന്ന താളിൽനിന്ന് ശേഖരിച്ചത്