വിക്കിപീഡിയ:ഉപയോക്തൃ അനുഭവ അഭിപ്രായങ്ങൾ/പതിവു ചോദ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്തൊക്കെ മാറി?[തിരുത്തുക]

ഉപയോക്തൃ സമ്പർക്കമുഖത്തിന് നിരവധി മാറ്റങ്ങൾ ഞങ്ങൾ വരുത്തിയിട്ടുണ്ട്. പ്രധാനമായി, "വെക്റ്റർ" എന്ന പേരിൽ പുതിയൊരു ദൃശ്യരൂപം അവതരിപ്പിച്ചിരിക്കുന്നു. ഈ പുതിയ ദൃശ്യരൂപത്തിൽ സാധാരണ പ്രവർത്തനങ്ങൾ ലളിതമായിരിക്കും. കൂടെ താൾ തിരുത്തുന്നതിനുള്ള സൗകര്യത്തിനായി മെച്ചപ്പെടുത്തിയ തിരുത്തൽ ടൂൾബാർ, കണ്ണികളും പട്ടികകളും ഉൾപ്പെടുത്താൻ സഹായിക്കുന്ന ഡയലോഗുകൾ, സർവ്വസാധാരണമായി ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന "ചീറ്റ്ഷീറ്റ്" തുടങ്ങിയവ ഉൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു. സൈറ്റിൽ ആകമാനം കയറിയിറങ്ങാൻ സഹായകമാകും വിധം രൂപഘടനയിലും വരുത്തിയ മാറ്റവും, കൂടുതൽ അർത്ഥവത്തായ സ്ഥലത്തേയ്ക്ക് തിരയാനുള്ള പെട്ടി മാറ്റിയതുമാണ് ഒടുവിൽ പറയാനുള്ളത്.

ഈ മാറ്റങ്ങൾ സഹായകരമാണെന്ന് ഉപയോക്താക്കൾ കണ്ടെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. മുൻപുണ്ടായിരുന്ന ദൃശ്യരൂപം തുടർന്നും ഉപയോഗിക്കാനാഗ്രഹിക്കുന്നവർക്ക് താളിന്റെ മുകളിലായി "എനിക്കിതു വേണ്ട" എന്ന കണ്ണി ഉപയൊഗിച്ച് പഴയ രൂപത്തിലേക്കു് തിരിച്ചു് പോകാവുന്നതാണു്.

എന്തുകൊണ്ട് ഈ മാറ്റങ്ങൾ?[തിരുത്തുക]

വിക്കിമീഡിയ ഫൗണ്ടേഷൻ പരിപാലിക്കുന്ന വിക്കിപീഡിയയും മറ്റ് സംരംഭങ്ങളും സന്നദ്ധ പ്രവർത്തകരാണ് എഴുതുകയും തിരുത്തുകയും ചെയ്യുന്നത്. അവരിൽ പലരും വിക്കിപീഡിയ തിരുത്തുന്നത് ആശയകുഴപ്പമുള്ള കാര്യമാണെന്നും ബുദ്ധിമുട്ടാണെന്നും ഒക്കെ പറയാറുണ്ട്. ഞങ്ങൾക്കു നൽകാൻ കഴിയുന്ന വാഗ്ദാനമായ ലേഖനങ്ങളുടെ ഗുണമേന്മയും വ്യാപ്തിയും ആഴവും ഈ ഗുരുതരമായ പ്രശ്നം മൂലം കുറഞ്ഞു പോയേക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇപ്പോൾ താങ്കൾക്കു സംഭാവന ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ പോലും മറ്റുള്ളവരേയും ലളിതമായി നമ്മുടെ പദ്ധതികളിൽ പങ്കെടുപ്പിക്കാനുള്ള ശ്രമമാണിത്, ഇതുവഴി താങ്കൾക്കും കൂടുതൽ വിവരസ്രോതസ്സുകൾ ലഭിക്കുന്നതാണ്.

വിക്കിപീഡിയ പ്രവർത്തിക്കുന്ന സോഫ്റ്റ്‌‌വേർ ആദ്യം വികസിപ്പിച്ച കാലഘട്ടത്തിൽ, അത് ഉപയോക്തൃസൗഹൃദ സ്വഭാവമുള്ളതായി കണക്കാക്കിയിരുന്നു. എന്നാൽ ഇന്നത്തെ മാനദണ്ഡങ്ങളനുസരിച്ച്, മറ്റ് സോഫ്റ്റ്‌‌വേറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതത്ര ലളിതമല്ല. ഇതുകൊണ്ടാണ്, മെച്ചപ്പെട്ട വിക്കിപീഡിയയ്ക്കു വേണ്ടി ഞങ്ങൾ ഗൗരവമേറിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഈ മാറ്റങ്ങൾ നടപ്പിൽ വരുത്തണമെന്ന് എങ്ങനെയാണ് തീരുമാനിച്ചത്?[തിരുത്തുക]

വിക്കിപീഡിയയുടേയും സഹോദര സംരംഭങ്ങളുടേയും ഉപയോഗക്ഷമതയും ഉപയോക്തൃ അനുഭവവും അന്വേഷിക്കാനും മെച്ചപ്പെടുത്താനും 2009 ജനുവരിയിൽ ഞങ്ങൾ ചെറിയൊരു സംഘം രൂപീകരിച്ചു. ഇക്കാര്യത്തിൽ ആദ്യ പഠനം 2009 മാർച്ച് മാസം നടന്നു. പഠനത്തിൽ നിന്നും ലഭ്യമായ എല്ലാ വിവരങ്ങളും പങ്ക് വെച്ചിട്ടുണ്ട്. ഈ പഠനത്തെ ആസ്പദമാക്കി മെച്ചപ്പെടുത്തലുകളുടെ ഒരു പരമ്പര ഞങ്ങൾ ഉണ്ടാക്കുകയും 2009 ഓഗസ്റ്റ് മുതൽ പൊതുജനങ്ങൾക്ക് പരീക്ഷണത്തിനായി പങ്ക് വെയ്ക്കുകയും ചെയ്തു. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ കൂടെ കണക്കിലെടുത്ത് ഇതിൽ വീണ്ടും മെച്ചപ്പെടുത്തലുകളും ശരിപ്പെടുത്തലുകളുമുണ്ടായി. രണ്ടാമത്തെ പഠനം 2009 ഒക്ടോബറിലാണുണ്ടായത് (രേഖകൾ). ഈ പഠനത്തിൽ ഞങ്ങൾ വരുത്തിയ ചിലമാറ്റങ്ങൾ പഠനവിധേയമാക്കപ്പെടുകയും കൂടുതൽ മെച്ചപ്പെടുത്തലുകളിലേയ്ക്ക് ഞങ്ങളെ നയിക്കുകയും ചെയ്തു.

അതിന്റെ പരീക്ഷണ കാലഘട്ടത്തിൽ 5,00,000 ഉപയോക്താക്കൾ പരീക്ഷിച്ച, നന്നായി പരിശോധിച്ച മാറ്റങ്ങളുടെ ഒരു ഗണമാണ് 2010 ഏപ്രിൽ മാസം മുതൽ സ്ഥാപിച്ചു വരുന്നത്. ഉപയോഗിച്ചവരിൽ ശരാശരി 80% ആളുകൾ ഈ പരീക്ഷണ മാറ്റങ്ങളിൽ ഉറച്ചു നിന്നു. വിട്ടുപോകുന്നവരിൽ നിന്ന് വിശദമായ അഭിപ്രായങ്ങൾ സ്വീകരിക്കുകയും, അവ കൂടുതൽ മെച്ചപ്പെടുത്തലുകൾക്ക് ഉപയോഗിക്കുകയും ചെയ്തു. പലകാരണങ്ങളും പ്രത്യേക ഭാഷകളുമായി ബന്ധപ്പെട്ടതായിരുന്നു. പരീക്ഷണ കാലത്ത് ലഭിച്ച അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് പങ്ക് വെച്ചിട്ടുണ്ട്.

ഉപയോക്തൃ സമ്പർക്കമുഖത്തിന് എന്തുകൊണ്ട് വലിയ മാറ്റങ്ങളില്ല?[തിരുത്തുക]

ഇതൊരു തുടക്കം മാത്രം. ഞങ്ങൾ സൃഷ്ടിച്ച ഒരുകൂട്ടം മാറ്റങ്ങൾ ഇപ്പോഴും പരീക്ഷണ അല്ലെങ്കിൽ വികസന ഘട്ടത്തിലുണ്ട്. താങ്കൾക്കിവ ഞങ്ങളുടെ പരീക്ഷണ സൈറ്റിൽ കാണാവുന്നതാണ്. ഉപയോക്താക്കൾക്ക് ഇവ എങ്ങനെ അനുഭവപ്പെടുന്നു എന്നു പരിശോധിച്ച ശേഷം ഞങ്ങൾ മാറ്റങ്ങളുടെ രണ്ടാംഘട്ടം ഈ വർഷമൊടുവിലായി തരുന്നതാണ്.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ വിക്കിമീഡിയ ഫൗണ്ടേഷൻ ഗൗരവമായി എടുത്തിട്ടുണ്ട്. ഇപ്പോൾ മുതൽ സമ്പർക്ക മുഖത്തിന് സ്ഥിരമായി മാറ്റങ്ങളുണ്ടാകും. പുതിയ ഉപയോക്താക്കൾക്കും, പഴയ ഉപയോക്താക്കൾക്കും കാര്യങ്ങൾ ലഘൂകരിച്ചു നൽകുക എന്നത് സാധാരണ കാര്യമാകും. വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും റിച്ച്-ടെക്സ്റ്റ് തിരുത്തൽ കൈവരിക്കുകയാണ് ആത്യന്തിക ലക്ഷ്യം.


ഇതു് എല്ലാ ഭാഷകൾക്കും ബാധകമാണോ?[തിരുത്തുക]

2010 ഏപ്രിൽ ആദ്യം വിക്കിമീഡിയ കോമൺസിലാണ് ഈ മാറ്റം ആദ്യം വരുത്തിയത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ 2010 മെയ് 13 മുതൽ പ്രാവർത്തികമായി. ഇനി മറ്റ് ഭാഷകളിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ അന്താരാഷ്ട്ര സന്നദ്ധ സേവകസംഘം ട്രാൻസ്‌‌ലേറ്റ്‌‌വിക്കി.നെറ്റ് ഉപയോഗിച്ച് സാദ്ധ്യമായ ഏറ്റവും നല്ല പ്രാദേശിക പതിപ്പിനായി പ്രയത്നിക്കുന്നു. താങ്കൾക്ക് ഭാഗഭാക്കാനാഗ്രഹമുണ്ടെങ്കിൽ translatewiki.net സൈറ്റിലെ ഘട്ടം ഘട്ടമായുള്ള വഴികാട്ടി കാണുക.

ശ്രദ്ധിക്കുക എന്ന റ്റാബ് എവിടെ പോയി?[തിരുത്തുക]

"വായിക്കുക", "തിരുത്തുക", "നാൾവഴി കാണുക" തുടങ്ങിയ ബട്ടണുകളുള്ള നിരയിലെ നക്ഷത്രം ഞെക്കുന്നതു വഴി താങ്കൾക്ക് താൾ ശ്രദ്ധിക്കുന്നവയുടെ പട്ടികയിലേക്ക് ചേർക്കാനോ, അതിൽ നിന്ന് നീക്കാനോ സാധിക്കുന്നതാണ്.

തങ്ങളുടെ യൂസർ സ്ക്രിപ്റ്റുകൾ, യൂസർ സ്റ്റൈലുകൾ, ഗാഡ്ജറ്റുകൾ, മറ്റുപകരണങ്ങൾ ഒക്കെ പ്രവർത്തിക്കുമോ എന്നു് ഉപയോക്താക്കൾക്ക് എങ്ങനെ ഉറപ്പിക്കാനാവും?[തിരുത്തുക]

പുതിയ ക്രമീകരണങ്ങളിൽ ഇവ ചേർത്ത് ചേർത്ത് പരീക്ഷിക്കുക. ഒത്തുപോകാത്തവ പരിശോധിച്ചറിയാനും പല പ്രശ്നങ്ങളും പരിഹരിക്കാനും താങ്കൾക്ക് കഴിയും. താളിന്റെ ഏറ്റവും മുകളിലുള്ള "ബീറ്റ പരീക്ഷിക്കുക" എന്ന കണ്ണി ഞെക്കി, ബീറ്റ തിരഞ്ഞെടുത്തു് സ്വതവേ ആകുന്നതിനു മുമ്പ് തന്നെ മാറ്റങ്ങൾ താങ്കൾക്ക് പരിശോധിക്കാനാകും.

യൂ.ആർ.എല്ലിനു അവസാനം “?useskin=vector” എന്നു കൂട്ടിച്ചേർത്തു നോക്കുകയാണ് മറ്റൊരു മാർഗ്ഗം. ഉദാഹരണത്തിനു്, http://ml.wikipedia.org/wiki/വിക്കിമീഡിയ_ഫൗണ്ടേഷൻ എന്നതാൾ വെക്റ്റർ ദൃശ്യരൂപത്തിൽ എപ്രകാരമായിരിക്കുമെന്നറിയാൻ http://ml.wikipedia.org/wiki/വിക്കിമീഡിയ_ഫൗണ്ടേഷൻ?useskin=vector എന്നു നൽകുക.

പുതിയ സവിശേഷതകൾ എങ്ങനെ പ്രവർത്തനരഹിതമാക്കാം?[തിരുത്തുക]

പുതിയ സവിശേഷതകൾ ഉപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നില്ലെങ്കിൽ, താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുക:

  1. ലോഗിൻ ചെയ്യുക
  2. താളിന്റെ മുകളിലുള്ള "പുതിയ സവിശേഷതകൾ" എന്ന കണ്ണി ഞെക്കുക (താങ്കളുടെ ഉപയോക്തൃനാമത്തിനടുത്തായി ഇത് കാണാം)
  3. "പുതിയ സവിശേഷതകൾ" എന്ന താളിൽ "എനിക്കിത് വേണ്ട" എന്ന കണ്ണി ഞെക്കി പുതിയ സവിശേഷതകൾ ഒഴിവാക്കാം.

പുതിയ സവിശേഷതകൾ പ്രവർത്തനസജ്ജമാക്കാനും "പുതിയ സവിശേഷതകൾ" എന്ന താൾ ഉപയോഗിക്കാം.

എന്തുകൊണ്ട് സ്ക്രിപ്റ്റുകളും (monobook.js) സ്റ്റൈലുകളും (monobook.css) പ്രവർത്തിക്കുന്നില്ല?[തിരുത്തുക]

വെക്റ്റർ ദൃശ്യരൂപത്തിലും താങ്കളുടെ ഇച്ഛാനുസരണം ക്രമപ്പെടുത്തിയ കോഡ് ഉപയോഗിക്കാനാഗ്രഹിക്കുന്നുവെങ്കിൽ monobook.js താളിലെ സ്ക്രിപ്റ്റുകൾ vector.js താളിലേയ്ക്കും, monobook.css താളിൽ നിർവ്വചിച്ചിരിക്കുന്ന സ്റ്റൈലുകൾ vector.css താളിലേയ്ക്കും പകർത്തുകയോ/മാറ്റുകയോ ചെയ്യേണ്ടതാണ്.

വെക്റ്റർ ഇച്ഛാനുസരണമാക്കാനുള്ള വഴികാട്ടി[തിരുത്തുക]

വെക്റ്റർ ഇച്ഛാനുസരണമാക്കാനുള്ള മാർഗ്ഗങ്ങളുടെ ഒരു ശേഖരം ഇവിടെ കാണാം.