രെഹാന സമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രെഹാന സമൻ
ജനനം
ലണ്ടൻ
ദേശീയതലണ്ടൻ
തൊഴിൽകലാകാരി, ചലച്ചിത്ര സംവിധായായിക
അറിയപ്പെടുന്നത്കലാകാരി

ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കലാകാരിയും ചലച്ചിത്ര സംവിധായികയുമാണ് റെഹാന സാമാൻ (ജനനം. 1982, ഹെക്മണ്ട്‌വൈക്, യുകെ). [1]പലരുമായുള്ള സംഭാഷണങ്ങളിലൂടെയും സഹകരണത്തിന്റെയും ഫലമാണ് അവരുടെ സിനിമകൾ. പൗലോ ഫ്രെയെയറിന്റെ രചനകളാലും കറുത്ത ഫെമിനിസ്റ്റ് ചിന്തയിൽ വേരൂന്നിയ സാമൂഹിക മനഃശാസ്ത്രം തുടങ്ങിയ റാഡിക്കൽ അധ്യായങ്ങളാൽ സ്വാധീനിക്കപ്പെട്ടവയാണ് അവരുടെ രചനകൾ.[2]

ജീവിതരേഖ[തിരുത്തുക]

2001 ൽ ഗോൾഡ്സ്മിത്ത് കോളേജ്, ലണ്ടൻ യുകെ യിൽ നിന്നും ഫൈൻ ആർട്ട് ബിഫ്എ ബിരുദവും 2011 ൽ ഫൈൻ ആർട്ടിൽ ബിരുദാനന്തര ബിരുദവും നേടി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2017 ൽ പോൾ ഹാംലിൻ പുരസ്കാരം
  • ബ്രിട്ടീഷ് കൌൺസിലിന്റെ ഗവേഷണസഹായം മ്യൂസിയോ ഡി ആർർട്ട് കാരില്ലോ ഗിൽ, മെക്സിക്കോ സിറ്റിയോടൊപ്പം (2015)
  • ബെയ്റൂത്തിൽ ഗ്യാസ് വർക്സ് ഇന്റർനാഷണൽ ഫെലോഷിപ്പ് (2013)

പ്രദർശനങ്ങൾ[തിരുത്തുക]

  • സെർപന്റൈൻ പ്രോജക്ട്സ്, ലണ്ടൻ, യുകെ (2018);
  • സിസിഎ, ഗ്ലാസ്ഗോ, യുകെ (2018);
  • മെറ്റീരിയൽ ആർട്ട് ഫെയർ IV, മെക്സിക്കോ സിറ്റി, മെക്സിക്കോ (2017)

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

തന്റെ ഗവേഷണങ്ങളുടെയും സഹകരണങ്ങളുടെയും ആദ്യപടിയായി റെഹാന സ്വീകരിക്കുന്നത് വിമർശനാത്മകമായ അധ്യാപന സമ്പ്രദായത്തെയാണ്. 2018 ൽ ലിവർപൂൾ ബിനാലെയുമായി ചേർന്ന് നിർമ്മിച്ച ഹൗ ഡസ് ആൻ ഇൻവിസിബിൾ ബോയ് ഡിസപ്പിയർ എന്ന രചനയാണ് അവതരിപ്പിച്ചത്. ലിവർപൂൾ ബ്ലാക്ക് വിമൻ ഫിലിം മേക്കർസ് എന്ന സംഘടനയുമായി ഒമ്പതു മാസം ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ നിന്നാണ് ഈ സിനിമയുടെ ജനനം. [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-26.
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
"https://ml.wikipedia.org/w/index.php?title=രെഹാന_സമൻ&oldid=3789610" എന്ന താളിൽനിന്ന് ശേഖരിച്ചത്