രെഹാന സമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രെഹാന സമൻ
ജനനം
ലണ്ടൻ
ദേശീയതലണ്ടൻ
തൊഴിൽകലാകാരി, ചലച്ചിത്ര സംവിധായായിക
അറിയപ്പെടുന്നത്കലാകാരി

ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു കലാകാരിയും ചലച്ചിത്ര സംവിധായായികയുമാണ് റെഹാന സാമാൻ (ജനനം. 1982, ഹെക്മണ്ട്‌വൈക്, യുകെ). 2018</ref>[1]പലരുമായുള്ള സംഭാഷണങ്ങളിലൂടെയും സഹകരണത്തിന്റെയും ഫലമാണ് അവരുടെ സിനിമകൾ. പൗലോ ഫ്രെയെയറിന്റെ രചനകളാലും കറുത്ത ഫെമിനിസ്റ്റ് ചിന്തയിൽ വേരൂന്നിയ സാമൂഹിക മനഃശാസ്ത്രം തുടങ്ങിയ റാഡിക്കൽ അധ്യായങ്ങളാൽ സ്വാധീനിക്കപ്പെട്ടവയാണ് അവരുടെ രചനകൾ.[2]

ജീവിതരേഖ[തിരുത്തുക]

2001 ൽ ഗോൾഡ്സ്മിത്ത് കോളേജ്, ലണ്ടൻ യുകെ യിൽ നിന്നും ഫൈൻ ആർട്ട് ബിഫ്എ ബിരുദവും 2011 ൽ ഫൈൻ ആർട്ടിൽ ബിരുദാനന്തര ബിരുദവും നേടി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2017 ൽ പോൾ ഹാംലിൻ പുരസ്കാരം
  • ബ്രിട്ടീഷ് കൌൺസിലിന്റെ ഗവേഷണസഹായം മ്യൂസിയോ ഡി ആർർട്ട് കാരില്ലോ ഗിൽ, മെക്സിക്കോ സിറ്റിയോടൊപ്പം (2015)
  • ബെയ്റൂത്തിൽ ഗ്യാസ് വർക്സ് ഇന്റർനാഷണൽ ഫെലോഷിപ്പ് (2013)

പ്രദർശനങ്ങൾ[തിരുത്തുക]

  • സെർപന്റൈൻ പ്രോജക്ട്സ്, ലണ്ടൻ, യുകെ (2018);
  • സിസിഎ, ഗ്ലാസ്ഗോ, യുകെ (2018);
  • മെറ്റീരിയൽ ആർട്ട് ഫെയർ IV, മെക്സിക്കോ സിറ്റി, മെക്സിക്കോ (2017)

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

തന്റെ ഗവേഷണങ്ങളുടെയും സഹകരണങ്ങളുടെയും ആദ്യപടിയായി റെഹാന സ്വീകരിക്കുന്നത് വിമർശനാത്മകമായ അധ്യാപന സമ്പ്രദായത്തെയാണ്. 2018 ൽ ലിവർപൂൾ ബിനാലെയുമായി ചേർന്ന് നിർമ്മിച്ച ഹൗ ഡസ് ആൻ ഇൻവിസിബിൾ ബോയ് ഡിസപ്പിയർ എന്ന രചനയാണ് അവതരിപ്പിച്ചത്. ലിവർപൂൾ ബ്ലാക്ക് വിമൻ ഫിലിം മേക്കർസ് എന്ന സംഘടനയുമായി ഒമ്പതു മാസം ചേർന്ന് നടത്തിയ പ്രവർത്തനങ്ങളിൽ നിന്നാണ് ഈ സിനിമയുടെ ജനനം. [3]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/ernakulam/nagaram/article-1.3308984
  2. http://www.kochimuzirisbiennale.org/2018_artists/#
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
"https://ml.wikipedia.org/w/index.php?title=രെഹാന_സമൻ&oldid=3112377" എന്ന താളിൽനിന്ന് ശേഖരിച്ചത്