Jump to content

മേരി ഇവെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസെസ് ഇവെൻസ്
Black and white portrait photograph of Frances Ivens sitted.
Ivens as chief medical officer at Royaumont
ജനനം
മേരി ഹന്ന ഫ്രാൻസെസ് ഇവൻസ്

1870 (1870)
ലിറ്റിൽ ഹാർബറോ, ഇംഗ്ലണ്ട്
മരണം6 ഫെബ്രുവരി 1944(1944-02-06) (പ്രായം 73–74)
കില്ലഗോർഡൻ, സെന്റ് ക്ലെമന്റ്, കോൺവാൾ, ഇംഗ്ലണ്ട്
തൊഴിൽഒബ്സ്റ്റട്രീഷ്യൻ
ഗൈനക്കോളജിസ്റ്റ്
അറിയപ്പെടുന്നത്ഒന്നാം ലോകമഹായുദ്ധസമയത്ത് റോയുമോണ്ടിലെ സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു
Medical career

ഒരു പ്രസവചികിത്സകയും, ഗൈനക്കോളജിസ്റ്റും ആയിരുന്നു മേരി ഹന്ന ഫ്രാൻസെസ് ഇവെൻസ് CBE FRCOG (1870 – 6 ഫെബ്രുവരി 1944). ലിവർപൂളിൽ ഒരു ആശുപത്രി കൺസൾട്ടന്റ് ജോലിയിലേയ്ക്ക് നിയോഗിക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ. ഒന്നാം ലോകമഹായുദ്ധസമയത്ത് പാരീസിലെ വടക്കുകിഴക്കൻ റോയമോണ്ടിലെ സ്കോട്ടിഷ് വനിതാ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസർ ആയിരുന്നു. ഫ്രഞ്ച് സേനയ്ക്കുവേണ്ടി നടത്തി സേവനങ്ങൾക്കായി ഫ്രാൻസിലെ ലീജിയൻ ഓഫ് ഓണറിലും ക്രോയിക്സ് ഡി ഗ്വെറെയിലും അവർക്ക് നൈറ്റ്ഹുഡ് ലഭിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1870-ൽ വാർവിക്ഷെയറിലെ റഗ്ബിക്ക് സമീപമുള്ള ലിറ്റിൽ ഹാർബറോയിൽ എലിസബത്തിന്റെയും (മുമ്പ്, ആഷ്മോൾ) (1840-1880) അവരുടെ ഭർത്താവും കർഷകനും മരക്കച്ചവടക്കാരനുമായിരുന്ന വില്യം ഇവൻസിൻറേയും (1830-1905) മകളായി ഇവൻസ് ജനിച്ചു.[1] 1894-ൽ 24-ആം വയസ്സിൽ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ പ്രവേശനം നേടിയ അവർ, റോയൽ ഫ്രീ ഹോസ്പിറ്റലിൽ ക്ലിനിക്കൽ പഠനം നടത്തുകയും 1900-ൽ ഒബ്‌സ്റ്റെട്രിക്‌സിൽ സ്വർണ്ണ മെഡലോടെ യോഗ്യത നേടിയതോടൊപ്പം വൈദ്യശാസ്ത്രത്തിലും ഫോറൻസിക് മെഡിസിനിലും ഓണർസും നേടി.[2] 1902-ൽ, അവൾ ഒന്നാം ക്ലാസോടെ എംബി ബിഎസ് (ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി) യോഗ്യത നേടി. 1903-ൽ മാസ്റ്റർ ഓഫ് സർജറി (എംഎസ്) ബിരുദവും നേടി.

ബഹുമതികളും അവാർഡുകളും

[തിരുത്തുക]

റോയമോണ്ടിലെ അവരുടെ സേവനം അംഗീകരിച്ച് ഫ്രഞ്ച് രാഷ്ട്രപതി ഫ്രാൻസിന്റെ ദി ലിജിയൻ ഓഫ് ഓണർ നൽകിയിരുന്നു.[3] 1918 ഡിസംബറിൽ അവർക്ക് ക്രോയിക്സ് ഡി ഗറി ലഭിച്ചു. 1926-ൽ ലിവർപൂൾ സർവകലാശാല ഓണററി ഡിഗ്രി ഓഫ് മാസ്റ്റർ ഓഫ് സർജറി (സിഎച്ച്എം) നൽകി.

പിൽക്കാല ജീവിതവും മരണവും

[തിരുത്തുക]

ഒഴുക്കായി ഫ്രഞ്ച് ഭാഷ സംസാരിച്ചിരുന്ന അവൾ ഫ്രാൻസിൽ പതിവായി സന്ദർശനം നടത്തിയിരുന്നതോടൊപ്പം അവിടെ അവരുടെ മുൻ രോഗികളെ സന്ദർശിക്കുകയും റോയുമോണ്ടിൽ ചികിത്സിച്ച മുറിവേറ്റവരിൽ പലരും അവരുമായി പതിവായി എഴുത്തുകുത്തുകൾ നടത്തുകയും ചെയ്തു. റോയോമോണ്ട് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ വർഷം തോറും കണ്ടുമുട്ടുന്ന മുൻ സ്റ്റാഫ് അംഗങ്ങളുമായും അവർ സമ്പർക്കം പുലർത്തിയിരുന്നു.[4]

1944 ഫെബ്രുവരി 6-ന്, 74-ആം വയസ്സിൽ, കില്ലഗോർഡൻ, സെന്റ് ക്ലെമന്റ്, കോൺവാളിൽ വച്ച് അന്തരിച്ചു.[5]

അവലംബം

[തിരുത്തുക]
  1. Crofton, E. (2013) Angels of Mercy: A Women's Hospital on the Western Front, 1914–1918. Edinburgh: Birlinn.
  2. Weiner, M-F. (2016) Frances Ivens (1870-1944): the first woman consultant in Liverpool Archived 2018-02-23 at the Wayback Machine..
  3. "RCOG Roll of Active Service, 1914-1918" (PDF). Royal College of Obstetricians and Gynaecologists. 2014. p. 9. Archived from the original (PDF) on 28 September 2015.
  4. Weiner, M-F. (2016) Frances Ivens (1870-1944): the first woman consultant in Liverpool Archived 2018-02-23 at the Wayback Machine..
  5. "Obituary. Frances Ivens Knowles". British Medical Journal. 1: 308. 1944. doi:10.1136/bmj.1.4338.308. S2CID 219997063.



"https://ml.wikipedia.org/w/index.php?title=മേരി_ഇവെൻസ്&oldid=3865654" എന്ന താളിൽനിന്ന് ശേഖരിച്ചത്