മേരി മലഹ്‌ലേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേരി മലഹ്‌ലേല-സക്കാന (ജീവിതകാലം: 2 മെയ് 1916 - 8 മെയ് 1981)[1] ദക്ഷിണാഫ്രിക്കയിൽ (1947-ൽ) മെഡിക്കൽ ഡോക്ടറായി രജിസ്റ്റർ ചെയ്ത ആദ്യത്തെ കറുത്തവർഗ്ഗക്കാരിയാണ്. ദക്ഷിണാഫ്രിക്കയിലെ യംഗ് വിമൻസ് ക്രിസ്ത്യൻ അസോസിയേഷന്റെ സ്ഥാപകാഗം കൂടിയായിരുന്നു അവർ.[2][3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

മേരി സൂസൻ മകോബത്ജത്ജി മലഹ്ലേല ദക്ഷിണാഫ്രിക്കയിലെ പീറ്റേഴ്സ്ബർഗിലാണ് ജനിച്ചത്.[4] അവളുടെ പിതാവ് ക്രിസ്ത്യാനിയായി പരിവർത്തനം ചെയ്ത തദിയസ് ച്വെയു മലഹ്ലേല എന്ന വ്യക്തിയായിരുന്നു. ഇരട്ടകളെ ശാപമായി കണക്കാക്കിയിരുന്ന കാലത്ത്, തന്റെ ഇരട്ട കുട്ടികളെ കൊല്ലാൻ വിസമ്മതിച്ചതിൻറെ പേരിൽ പിതാവ് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.[5] പെൺകുട്ടിയായിരിക്കെ, ജോഹന്നാസ്ബർഗിനടുത്തുള്ള ജൂലിവെയിലെ മെത്തഡിസ്റ്റ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. ഫോർട്ട് ഹെയർ സർവ്വകലാശാലയിൽ ബിരുദ പഠനം നടത്തിയ അവർക്ക്, 1941-ൽ വിറ്റ്‌വാട്ടർസ്രാൻഡ് സർവ്വകലാശാലയിൽനിന്ന് വൈദ്യശാസ്ത്രം പഠിക്കാൻ നേറ്റീവ് ട്രസ്റ്റ് ഫണ്ടിൽ നിന്ന് പിന്തുണ ലഭിച്ചു. 2015-ൽ വിറ്റ്‌വാട്ടർസ്രാൻഡ് സർവ്വകലാശാല അതിന്റെ വളപ്പിൽ ഡോ. മലഹ്‌ലേലയുടെ സ്മാരകമെന്ന നിലയിലും തദ്ദേശീയരായ കറുത്ത പൂർവ്വ വിദ്യാർത്ഥികളുടെ ചരിത്രപരമായ കുറവ് പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗമായും ഒരു ഫലകം സ്ഥാപിച്ചിരുന്നു.[6]

കരിയർ[തിരുത്തുക]

1947-ൽ മലഹ്‌ലേല മെഡിക്കൽ വിദ്യാലയത്തിൽ നിന്ന് ബിരുദം നേടിയതോടെ ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ വനിതയെന്ന നിലയിൽ മെഡിക്കൽ ഡോക്ടറായി രജിസ്റ്റർ ചെയ്തു.[7] ആദ്യം ക്ലിപ്‌ടൗണിലും പിന്നീട് മൊഫോളോ സൗത്തിലുമായി ഒരു സ്വകാര്യ വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ചു. ഗ്രൂപ്പ് ഏരിയസ് ആക്ടിന് ശേഷം അവൾ ഡോബ്സൺവില്ലെയിലെ ക്ലിനിക്കിൽ ജോലി ചെയ്തു.[8][9]

ദക്ഷിണാഫ്രിക്കയിലെ YWCA യുടെ സ്ഥാപകാംഗവും അതുപോലെതന്നെ സമാധാനത്തിലും വർണ്ണവിവേചന വിരുദ്ധ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു മലഹ്ലെലെ. വിമൻസ് പീസ് മൂവ്‌മെന്റ് അംഗവും ഫോർട്ട് ഹെയർ യൂണിവേഴ്‌സിറ്റി കൗൺസിൽ അംഗവും റൂഡ്‌പോർട്ട് സ്‌കൂൾ ബോർഡ് ചെയർവുമണുമായിരുന്നു.[10]

സ്വകാര്യ ജീവിതം[തിരുത്തുക]

വിവാഹിതയായ മേരി മലഹ്‌ലേലയ്ക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു. ജോഹന്നാസ്ബർഗിലെ സാൻഡ്‌ടണിലുള്ള ഗ്രാമീണ വിറ്റ്‌കോപ്പൻ ക്ലിനിക്കിൽ ഡോ. ന്താറ്റോ മൊട്ട്‌ലാനയ്‌ക്കൊപ്പം സന്നദ്ധസേവനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 1981-ൽ തൻറെ 65-ാം വയസ്സിൽ അവർ മരിച്ചു.[11]

അവലംബം[തിരുത്തുക]

  1. Birth and death dates from "Dr Mary Susan Makobatjatji Malahlela (Posthumous)" Archived 27 January 2016 at the Wayback Machine., Order of the Baobab, Office of the Presidency, Government of South Africa; some sources give 1917 and 1982 instead.
  2. "Mary Susan Malahele-Xakana | South African History Online". Sahistory.org.za. Retrieved 22 March 2015.
  3. "The heroes of the South African women's struggle-Top Women". Businesswomen.co.za. Archived from the original on 3 August 2012. Retrieved 22 March 2015.
  4. Gail Nattrass, "Mary Susan Malahlela-Xakana" South African History Online.
  5. Women Marching Into the 21st Century: Wathint' Abafazi, Wathint' Imbokodo. HSRC Press. 2000. pp. 202–. ISBN 978-0-7969-1966-3.
  6. "Wits Med School honours first black woman graduate from 1947". News24. Retrieved 19 January 2016.
  7. Anne Digby, "Black Doctors and Discrimination under South Africa’s Apartheid Regime", Medical History 57(2)(April 2013): 269-290. doi: 10.1017/mdh.2012.106.
  8. Mpho Raborife, "Wits Med School Honours First Black Woman Graduate from 1947" News24, 12 June 2015.
  9. "Dr Mary Susan Makobatjatji Malahlela (Posthumous)" Archived 27 January 2016 at the Wayback Machine., Order of the Baobab, Office of the Presidency, Government of South Africa.
  10. Women Marching Into the 21st Century: Wathint' Abafazi, Wathint' Imbokodo. HSRC Press. 2000. pp. 202–. ISBN 978-0-7969-1966-3.
  11. "Mary Susan Malahlela-Xakana", in Women Marching Into the 21st Century: Wathint' Abafazi, Wathint' Imbokodo (HSRC Press, 2000): 2022–03. ISBN 9780796919663.
"https://ml.wikipedia.org/w/index.php?title=മേരി_മലഹ്‌ലേല&oldid=3850966" എന്ന താളിൽനിന്ന് ശേഖരിച്ചത്