മിതസ്ഥായി അവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർബല ബന്ധനത്തിലെ ഒരു മിതസ്ഥായി അവസ്ഥ (1), ഒരു പരിവർത്തന ഇരിപ്പിടം (2), സ്ഥായിയായ ശക്തമായ ബന്ധനം (3).

ഒരു ഗതികവ്യൂഹത്തിന്റെ സ്ഥായിയായ അവസ്ഥയെയാണ‌് ഭൗതികശാസ്ത്രത്തിൽ മിതസ്ഥായി അവസ്ഥ (Metastability അഥവാ Meta stable state) എന്നുപറയുന്നത്. ഒരു ചരിവുപ്രതലത്തിലെ കുഴിയിൽ ഇരിക്കുന്ന പന്ത് മിതസ്ഥായി അവസ്ഥയ്ക്ക് ഉദാഹരണമാണ്. ചെറുതായി ഒന്ന് ഉന്തിവിട്ടാൽ പന്ത് തിരികെ അതേ കുഴിയിലേയ്ക്ക് തിരിയെ വന്നു പതിക്കും. പക്ഷേ ശക്തിയായി ഉന്തിവിട്ടാൽ പന്ത് ചരിവുപ്രതലത്തിലൂടെ ഉരുളാൻ തുടങ്ങും. ശാസ്ത്രത്തിൽ മിതസ്ഥായി അവസ്ഥയ്ക്കുളള ഒരു പൊതു ഉദാഹരണമാണ‌് ഐസോമറീകരണം. ഉയർന്ന ഊർജ്ജമുളള ഐസോമറുകൾക്ക് ആയുസ് കൂടുതലാണ്.

"https://ml.wikipedia.org/w/index.php?title=മിതസ്ഥായി_അവസ്ഥ&oldid=3380793" എന്ന താളിൽനിന്ന് ശേഖരിച്ചത്