മാർഗരറ്റ് ബോമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർഗരറ്റ് ബോമെ
Böhme in 1902
Böhme in 1902
ജനനം8 May 1867
Husum, Germany
മരണം23 May 1939 (1939-05-24) (aged 72)
Othmarschen, Germany
തൊഴിൽnovelist, journalist
ദേശീയതGerman
Genrebildungsroman, picaresque

മാർഗരറ്റ് ബോമെ (ജീവിതകാലം: 8 മെയ് 1867 - 23 മെയ് 1939), ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ജർമ്മൻ എഴുത്തുകാരിലെ ഏറ്റവും വ്യാപകമായി വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു. മാർഗരറ്റ് ബോമെ 40 നോവലുകളും കൂടാതെ ചെറുകഥകൾ, ആത്മകഥാ രേഖാചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്. 1905-ൽ ടാഗെബച്ച് ഐനർ വെർലോറനെൻ എന്ന പേരിൽ ആദ്യമായി പ്രസിദ്ധീകരിച്ച ദി ഡയറി ഓഫ് എ ലോസ്റ്റ് ഗേൾ അവളുടെ ഏറ്റവും അറിയപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ പുസ്തകമാണ്. 1920 കളുടെ അവസാനത്തോടെ, ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ ഇത് അക്കാലത്തെ ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകങ്ങളിൽ ഒന്നെന്ന സ്ഥാനം നേടി.[1] ഒരു സമകാലിക പണ്ഡിതൻ ഇതിനെ “ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും കുപ്രസിദ്ധവും വാണിജ്യപരമായി ഏറ്റവും വിജയകരവുമായ ഒരു ആത്മകഥാ വിവരണം” എന്നാണ് വിശേഷിപ്പിച്ചത്.[2]

ആദ്യകാലം[തിരുത്തുക]

1867 ൽ വിൽഹെൽമിന മാർഗരറ്റ് സൂസന്ന ഫെഡെർസൻ എന്ന പേരിൽ ജനിച്ചു. ഭാവി എഴുത്തുകാരി വളർന്നത് വടക്കൻ ജർമ്മനിയിലെ ഹുസം എന്ന ചെറുപട്ടണത്തിലാണ്.

അവലംബം[തിരുത്തുക]

  1. Donald Ray Richards. The German Bestseller in the 20th Century: A Complete Bibliography and Analysis 1915-1940, Herbert Lang, 1968.
  2. Katharina Gerstenberger. Truth to Tell: German Women's Autobiographies and Turn-of-the-Century Culture, University of Michigan Press, 2000.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ബോമെ&oldid=3289139" എന്ന താളിൽനിന്ന് ശേഖരിച്ചത്