മാർഗരറ്റ് ബോമെ
മാർഗരറ്റ് ബോമെ | |
---|---|
Böhme in 1902 | |
ജനനം | 8 May 1867 Husum, Germany |
മരണം | 23 May 1939 Othmarschen, Germany | (aged 72)
തൊഴിൽ | novelist, journalist |
ദേശീയത | German |
Genre | bildungsroman, picaresque |
മാർഗരറ്റ് ബോമെ (ജീവിതകാലം: 8 മെയ് 1867 - 23 മെയ് 1939), ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ജർമ്മൻ എഴുത്തുകാരിലെ ഏറ്റവും വ്യാപകമായി വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു. മാർഗരറ്റ് ബോമെ 40 നോവലുകളും കൂടാതെ ചെറുകഥകൾ, ആത്മകഥാ രേഖാചിത്രങ്ങൾ, ലേഖനങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്. 1905-ൽ ടാഗെബച്ച് ഐനർ വെർലോറനെൻ എന്ന പേരിൽ ആദ്യമായി പ്രസിദ്ധീകരിച്ച ദി ഡയറി ഓഫ് എ ലോസ്റ്റ് ഗേൾ അവളുടെ ഏറ്റവും അറിയപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ പുസ്തകമാണ്. 1920 കളുടെ അവസാനത്തോടെ, ഒരു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയ ഇത് അക്കാലത്തെ ഏറ്റവും കൂടുതൽ വിറ്റുപോയ പുസ്തകങ്ങളിൽ ഒന്നെന്ന സ്ഥാനം നേടി.[1] ഒരു സമകാലിക പണ്ഡിതൻ ഇതിനെ “ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും കുപ്രസിദ്ധവും വാണിജ്യപരമായി ഏറ്റവും വിജയകരവുമായ ഒരു ആത്മകഥാ വിവരണം” എന്നാണ് വിശേഷിപ്പിച്ചത്.[2]
ആദ്യകാലം
[തിരുത്തുക]1867 ൽ വിൽഹെൽമിന മാർഗരറ്റ് സൂസന്ന ഫെഡെർസൻ എന്ന പേരിൽ ജനിച്ചു. ഭാവി എഴുത്തുകാരി വളർന്നത് വടക്കൻ ജർമ്മനിയിലെ ഹുസം എന്ന ചെറുപട്ടണത്തിലാണ്.