മാരി ബാഷ്‌കിർട്ട്‌സെഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരി ബാഷ്‌കിർട്ട്‌സെഫ്
Marie Bashkirtseff, 1878
ജനനം(1858-11-24)24 നവംബർ 1858
Gavrontsi,near Poltava, Russian Empire
മരണം31 ഒക്ടോബർ 1884(1884-10-31) (പ്രായം 25).
Paris, France
മരണ കാരണംTuberculosis
അന്ത്യ വിശ്രമംCimetiere de Passy, Paris, France
ദേശീയതUkrainian, Russian Empire
പൗരത്വംFrance
തൊഴിൽDiarist, painter, sculptor
അറിയപ്പെടുന്നത്Journals and paintings
അറിയപ്പെടുന്ന കൃതി
The Journal of Marie Bashkirtseff
ഉക്രേനിയൻ നാടോടി വസ്ത്രങ്ങളണിഞ്ഞ മരിയ ബാഷ്കിർത്സേവ

മാരി ബാഷ്‌കിർട്ട്‌സെഫ് (മരിയ കോൺസ്റ്റാന്റിനോവ്ന ബാഷ്‌കിർത്സേവ, റഷ്യൻ: Мария Константиновна Башки́рцева; 1858—1884) ഒരു റഷ്യൻ ദിനക്കുറിപ്പുകാരി, ചിത്രകാരി, ശില്പി എന്നീ നിലകളിൽ പ്രശസ്തയായ വനിതായായിരുന്നു. നിരവധി വർഷങ്ങൾ പാരീസിൽ വസിക്കുകയും അവിടെ ജോലിയെടുക്കുകയും ചെയ്ത ബഷ്കിർസെഫ് 25 ആമത്തെ വയസ്സിൽ അന്തരിച്ചു.

ജീവിതരേഖ[തിരുത്തുക]

മരിയ കോൺസ്റ്റാന്റിനോവ്ന ബഷ്കീർത്സേവ എന്ന പേരിൽ പോൾട്ടാവയ്ക്കടുത്തുള്ള (ഇപ്പോൾ ഉക്രെയ്ൻ) ഗാവ്‌റോൺറ്റ്സിയിലെ ഒരു സമ്പന്ന കുലീന കുടുംബത്തിൽ ജനിച്ച അവളുടെ മാതാപിതാക്കൾ വളരെ ചെറുപ്പത്തിൽത്തന്നെ വേർപിരിഞ്ഞു. അതിനാൽ, അവൾ കൂടുതലും വിദേശത്താണ് വളർന്നത്. യൂറോപ്പിലുടനീളം, പ്രത്യേകിച്ച് ജർമ്മനിയിലും മറ്റുമായി മാതാവിനോടൊപ്പം യാത്രകൾ ചെയ്യുകയും ഒടുവിൽ കുടുംബം പാരീസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. സ്വകാര്യമായും ആദ്യകാല സംഗീത പ്രതിഭകളിൽനിന്നുമായി വിദ്യാഭ്യാസം നേടിയ അവൾക്ക് അസുഖം ബാധിച്ചതിനെത്തുടർന്ന് ശബ്ദം നശിക്കുകയും ഗായികയെന്ന നിലയിൽ മുന്നേറാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു. ഒരു കലാകാരിയാകാൻ തീരുമാനിച്ച മാരി ബാഷ്‌കിർട്ട്‌സെഫ് ഫ്രാൻസിൽ റോബർട്ട്-ഫ്ലൂറി സ്റ്റുഡിയോയിലും അക്കാഡെമി ജൂലിയനിലും പെയിന്റിംഗ് അഭ്യസിച്ചു.[1]

വനിതാ വിദ്യാർത്ഥികളെ സ്വീകരിച്ച ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നായ അക്കാഡമി യൂറോപ്പിലാകമാനവും അമേരിക്കയിൽ നിന്നുമുള്ള യുവതികളെ ആകർഷിച്ചിരുന്നു. അക്കാഡമിയിലെ അവരുടെ സഹ വിദ്യാർത്ഥികളിൽ അന്ന ബിലിൻസ്ക-ബോഹ്ദനോവിച്ച്സോവയും പ്രത്യേകിച്ച് ബഷ്കിർസെഫ് തന്റെ ഒരേയൊരു യഥാർത്ഥ എതിരാളിയായി വീക്ഷിച്ചിരുന്ന ലൂയിസ് ബ്രെസ്ലാവുവും ഉൾപ്പെടുന്നു. 1880 ൽ തന്നെ പാരീസ് സലൂണിലും അതിനുശേഷം ഓരോ വർഷവും അവളുടെ മരണം വരെ (1883 ഒഴികെ) ബാഷ്കിർസെഫ് തൻറെ ഹ്രസ്വകാല ജീവിതത്തിലെ ശ്രദ്ധേയവും, തികച്ചും പരമ്പരാഗതവുമായ രചനകൾ പ്രദർശിപ്പിച്ചിരുന്നു. 1884-ൽ, 'ദ മീറ്റിംഗ്' എന്ന പേരിൽ പാരീസിലെ ചേരിനിവാസികളായ കുട്ടികളുടെ ഛായാചിത്രവും ബഹമാന്യമായ പരാമർശനം ലഭിച്ച അവളുടെ കസിന്റെ പെൻസിൽ ഛായാചിത്രവും പ്രദർശിപ്പിച്ചിരുന്നു.

'ദി മീറ്റിംഗ്' (ഇപ്പോൾ പാരീസിലെ മ്യൂസി ഡി ഓർസേയിൽ), ജോലിസ്ഥലത്തെ അവളുടെ സഹ കലാകാരന്മാരെ പകർത്തിയ ഛായചിത്രമായ 1881 ലെ 'ഇൻ ദ സ്റ്റുഡിയോ' എന്നിവയാണ് ബഷ്കിർസെഫിന്റെ ഏറ്റവും പ്രശസ്തമായ രചനകൾ. രണ്ടാം ലോകമഹായുദ്ധസമയത്ത് ബഷ്കിർസെഫിന്റെ ധാരാളം രചനകൾ നാസികൾ നശിപ്പിച്ചെങ്കിലും 60 എണ്ണമെങ്കിലും അവശേഷിക്കുന്നുണ്ട്. 2000-ൽ ഒരു യു.എസ്. പര്യടന പ്രദർശനത്തിൽ "ഓവർകമിംഗ് ആൾ ദ ഒബ്സ്റ്റക്കിൾസ്: ദി വിമൻ ഓഫ് അക്കാദമി ജൂലിയൻ" എന്ന പേരിൽ ബഷ്കിർട്ട്സെഫും അവളുടെ സഹപാഠികളും രചിച്ച ചിത്രങ്ങൾപ്രദർശിപ്പിച്ചിരുന്നു.

ഒരു ചിത്രകാരിയെന്ന നിലയിൽ, ബാഷ്കിർസെഫ് അവളുടെ സുഹൃത്ത് ജൂൾസ് ബാസ്റ്റ്യൻ-ലെപേജിന്റെ ചിത്രകലയിലെ റിയലിസത്തെയും പ്രകൃതിവാദത്തെയും വിലമതിക്കുന്നു. ബാസ്റ്റ്യൻ-ലെപേജ് പ്രകൃതിദൃശ്യങ്ങളിൽ തന്റെ പ്രചോദനം കണ്ടെത്തിയ സ്ഥാനത്ത്, ബഷ്കിർട്ട്സെഫ് നഗര രംഗങ്ങളുടെ ആവിഷ്കാരങ്ങളിലാണ് ശ്രദ്ധിച്ചത്. "ഞാൻ വയലുകളെക്കുറിച്ച് ഒന്നും പറയുന്നില്ല, കാരണം ബാസ്റ്റിയൻ-ലെപേജ് ആ രംഗത്ത് ഒരു പരമാധികാരിയായി വാഴുന്നു, പക്ഷേ തെരുവുകളുടെ ചിത്രീകരണത്തിൽ ഇതുവരെ ബാസ്റ്റ്യന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ... നിർഭാഗ്യകരമായ ഒരവസരത്തിൽ, രണ്ട് കലാകാരികളും അകാലത്തിൽ ഒരേ വർഷംതന്നെ വിട്ടുമാറാത്ത രോഗത്തിന് അടിമപ്പെടുകയും ബഷ്കിർട്ട്സെഫിന്റെ പിന്നീടുള്ള ദിനക്കുറിപ്പുകളുടെ താളുകൾ മരിച്ചുകൊണ്ടിരിക്കുന്ന ചിത്രകാരിയുടെ അടുത്തേയ്ക്കുള്ള അവളുടെ സന്ദർശനങ്ങൾ രേഖപ്പെടുത്തുന്നു.

1884 ൽ ബാഷ്‌കിർസെഫ് പാരീസിൽ വച്ച് 25 ആമത്തെ വയസിൽ ക്ഷയരോഗം ബാധിച്ച് മരിക്കുകയും പാരീസിലെ സിമെറ്റിയർ ഡി പാസിയിൽ സംസ്‌കരിക്കുകയും ചെയ്തു. അവളുടെ ഉത്തമസുഹൃത്തായിരന്ന പ്രിൻസ് ബോജിദാർ കരാഗ്യോർജ്‌വിച്ച് അവളുടെ മരണക്കിടക്കു സമീപം സന്നിഹിതനായിരുന്നു. അവളുടെ സ്മാരകമായ ഒരു പൂർണ്ണ വലിപ്പത്തിലുള്ള ആർട്ടിസ്റ്റ് സ്റ്റുഡിയോ ഫ്രഞ്ച് സർക്കാർ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. ‘വിമൻ‌ ഇൻ പാരീസ് 1850-1900’  എന്ന 2018 ലെ കലാപ്രദർശനത്തിൽ മാരി ബാഷ്‌കിർട്ട്‌സെഫിന്റെ രചനകൾ ഉൾപ്പെടുത്തിയിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Marie Bashkirtseff". goodreads.com.
  2. Madeline, Laurence (2017). Women artists in Paris, 1850-1900. Yale University Press. ISBN 978-0300223934.