മാന്തോപ്പ് മൈതാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാന്തോപ്പ് മൈതാനം ഹോസ്ദുർഗ്
ജി.എച്ച്.എച്ച്.എസ്. ഹോസ്ദുർഗ്
ഹോസ്ദുർഗ് താലൂക്ക് ഓഫീസ്, പഴയ കെട്ടിടം

കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന് മുൻപിലുള്ള മൈതാനമാണ് മാന്തോപ്പ് മൈതാനം. ദേശീയപ്രസ്ഥാന ഭടൻമാർക്ക് തണലും ഊർജ്ജവും ചിന്താശേഷിയും പകർന്നുനൽകിയ ചരിത്രപ്രസിദ്ധമായ സ്ഥലമായിട്ടാണ് പുതിയകോട്ടയിലെ മാന്തോപ്പ് മൈതാനം അറിയപ്പെടുന്നത്. [1]

ഉപ്പുസത്യാഗ്രഹ സമര വോളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകിയതും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക ഉയർത്തിയതും ഇവിടെയാണ്. സർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന് വേണ്ടി ഇവിടുത്തെ മാവുകൾ മുറിച്ചുമാറ്റപ്പെട്ടു. എന്നാൽ, 2010 ലെ ലോകപരിസ്ഥിതിദിനത്തിൽ കെ. മാധവന്റെ നേതൃത്വത്തിൽ മാവിൻതൈകൾ നട്ട് മാന്തോപ്പ് മൈതാനമായി ഇവിടം നിലനിർത്തിയിട്ടുണ്ട്. ബോർഡ്സ്കൂൾ എന്നറിയപ്പെടുന്ന ഹോസ്ദുർഗ്ഗ് ഗവ. ഹൈസ്കൂൾ, കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷൻ, ഹോസ്ദുർഗ്ഗ് സബ്ട്രഷറി, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മൈതാനത്തോട് ചേർന്ന് നിലകൊള്ളുന്നു.

The Mantap where Jawaharlal Nehru spoke to the people on 25.02.1957

അവലംബം[തിരുത്തുക]

  1. http://digitalpaper.mathrubhumi.com/948533/Kannur/26-September-2016#page/7 Archived 2016-10-30 at the Wayback Machine.] മാതൃഭൂമി പത്രവാർത്ത
"https://ml.wikipedia.org/w/index.php?title=മാന്തോപ്പ്_മൈതാനം&oldid=3640866" എന്ന താളിൽനിന്ന് ശേഖരിച്ചത്