മാന്തോപ്പ് മൈതാനം
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്ക് ഓഫീസിന് മുൻപിലുള്ള മൈതാനമാണ് മാന്തോപ്പ് മൈതാനം. ദേശീയപ്രസ്ഥാന ഭടൻമാർക്ക് തണലും ഊർജ്ജവും ചിന്താശേഷിയും പകർന്നുനൽകിയ ചരിത്രപ്രസിദ്ധമായ സ്ഥലമായിട്ടാണ് പുതിയകോട്ടയിലെ മാന്തോപ്പ് മൈതാനം അറിയപ്പെടുന്നത്. [1]
ഉപ്പുസത്യാഗ്രഹ സമര വോളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകിയതും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക ഉയർത്തിയതും ഇവിടെയാണ്. സർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിന് വേണ്ടി ഇവിടുത്തെ മാവുകൾ മുറിച്ചുമാറ്റപ്പെട്ടു. എന്നാൽ, 2010 ലെ ലോകപരിസ്ഥിതിദിനത്തിൽ കെ. മാധവന്റെ നേതൃത്വത്തിൽ മാവിൻതൈകൾ നട്ട് മാന്തോപ്പ് മൈതാനമായി ഇവിടം നിലനിർത്തിയിട്ടുണ്ട്. ബോർഡ്സ്കൂൾ എന്നറിയപ്പെടുന്ന ഹോസ്ദുർഗ്ഗ് ഗവ. ഹൈസ്കൂൾ, കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷൻ, ഹോസ്ദുർഗ്ഗ് സബ്ട്രഷറി, ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മൈതാനത്തോട് ചേർന്ന് നിലകൊള്ളുന്നു.
അവലംബം[തിരുത്തുക]
- ↑ http://digitalpaper.mathrubhumi.com/948533/Kannur/26-September-2016#page/7] മാതൃഭൂമി പത്രവാർത്ത
![]() |
വിക്കിമീഡിയ കോമൺസിലെ Hosdurg, Kasaragod എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |