മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ
കർത്താവ് | സയ്യിദ്_സനാഉല്ലാ_മഖ്ദി_തങ്ങൾ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | വചനം ബുക്സ് |
ഏടുകൾ | 792 |
സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ കൃതികളുടെ സമാഹാരമാണ് മക്തി തങ്ങളുടെ സമ്പൂർണ്ണ കൃതികൾ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുള്ള ഗ്രന്ഥം. സമാഹരം ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷൻ കോഴിക്കോട് ആണ്. കെ.കെ. മുഹമ്മദ് അബ്ദുൽ കരീം സമ്പാദനം നിർവ്വഹിച്ച ഈ ഗ്രന്ഥം നിലവിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത് വചനം ബുക്സ് കോഴിക്കോട് ആണ്.
ഉള്ളടക്കം
[തിരുത്തുക]പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ സാമൂഹിക പരിഷ്കർത്താവും സാഹിത്യകാരനും പത്രപ്രവർത്തകനും ഇസ്ലാം മതപ്രബോധനകനുമായിരുന്നു മക്തി തങ്ങൾ.(ക്രിസ്താബ്ദം 1847-1912). മക്തി തങ്ങൾ രചിച്ച 34 കൃതികളുടെ സമാഹാരമാണ് സമ്പൂർണ്ണ കൃതികളിൽ ഉള്ളത്. മുസ്ലിം സമൂഹത്തിലെ പരിഷ്കർത്താവും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം പോരാടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്ന മക്തി തങ്ങൾ.[1] ക്രിസ്ത്യൻ മിഷനറിമാരുടെ ഇസ്ലാം വിരുദ്ധ വിമർശനങ്ങളെ സർഗ്ഗാത്മകമായി പ്രതിരോധനിക്കുകയും ക്രൈസ്തവ വേദങ്ങൾ വെച്ചു കൊണ്ട് തന്നെ ഇസ്ലാം-ക്രൈസ്തവ പാരസ്പര്യത്തിൻറെയും മതതാരതമ്യ പഠനത്തിൻറെ സാധ്യതകൾ വിശകലനം നടത്തുകയും ചെയ്തു. [2] [3]
കൃതികൾ
[തിരുത്തുക]- കഠോരകുഠാരം,
- ക്രിസ്തീയ അജ്ഞേയ വിജയം പാർക്കലീത്താ പോർക്കളം
- സത്യദർശിനി
- തൃശ്ശിവപേരൂർ ക്രിസ്തീയ വായടപ്പ്
- തണ്ടാൻ കണ്ഠമാല
- തണ്ടാൻ കൊണ്ടാട്ടച്ചെണ്ട
- ക്രിസ്തീയ മതമതിപ്പ്
- മുഹമ്മദ് നബി അവകാശപോഷണം ക്രിസ്തീയ മനഃപൂർവ മോഷണം
- കുഠോര വജ്റം
- ജയാനന്ദാഘോഷം
- മഖ്ദി സംവാദജയം
- ത്രിയേക നാശം മഹാനാശം
- മദ്യപാനം മശീഹാ മതാഭിമാനം
- ഞാൻ ഞാൻതന്നെ
- നബി നാണയം (ചരിത്രം)
- മുസ്ലിംകളും രാജഭക്തിയും
- പാദവാദം പാതകപാദകം
- മുസ്ലിംകളും വിദ്യാഭ്യാസവും
- ഖുർആൻ വേദ വിലാപം
- ഒരു വിവാദം
- മഖ്ദി തങ്ങൾ ആഘോഷം
- തങ്ങളാഘോഷം മാഹാഘോഷം
- അഹങ്കാരാഘോഷം
- പ്രാവ് ശോധന
- ഡംഭാചാര വിചാരി
- ഇസ്ലാം വാള് ദൈവവാള്
- ഓർക്കാതാർക്കുന്നതിന്നൊരാർപ്പ്
- പാലില്ലാ പായസം
- നാരീ നരാഭിചാരി
- മൂഢഅഹങ്കാരം മഹാന്ധകാരം
- മൌഢ്യാഢംഭര നാശം
- പരോപദ്രവ പരിഹാരി (1896 ലെ മാപ്പിള ലഹളക്കെതിരെ)
- ലാ മൌജൂദിൻ ലാ പോയിന്റ്
- മഖ്ദി മന:ക്ളേശം
- മൂസക്കുട്ടിക്കുത്തരം
- മൂസക്കുട്ടിയുടെ മൂക്ക് കുത്തി
- ദൈവം
- സ്വർഗത്തിലേക്ക് വഴികാട്ടി ക്രിസ്തുവോ പൌലോസോ?
- വൈഭവക്കുറവ്
- സുവിശേഷ നാശം
- മുഹമ്മദീയ മുദ്രണാലയം
- മഖ്ദി ആഘോഷം ത്രിയേകനാശം
- ഈമാൻ സലാമത്ത് (ലഘുലേഖ)
- തുർക്കി സമാചാരം
- നിത്യജീവൻ (മാസിക)
- പരോപകാരി (മാസിക)
- സത്യപ്രകാശം (വാരിക)
- ക്രിസ്തീയ പ്രതാരണ പ്രദർശിനി
- ഇഹലോക പ്രഭു
- തോട്ടത്തിരുപ്പോരാട്ട്
- അബ്രഹാം സന്താന പ്രവേശം
- കുരിശ് സംഭവം സ്വപ്ന സംഭാവനം
- ക്രിസ്തീയ മൂഢപ്രൌഡീദർപ്പണം
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://risalaonline.com/2013/05/25/1604/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-13. Retrieved 2015-03-17.
- ↑ http://ponkavanam.com/islam/wiki/Sayyid_sanaullah_makthi_thangal[പ്രവർത്തിക്കാത്ത കണ്ണി]