"മർദ്ദമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 11: വരി 11:


==അവലംബം==
==അവലംബം==
http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B4%BF%E0%B4%B1%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%A1%E0%B5%8D_%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B4%AE%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BF
* http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B4%BF%E0%B4%B1%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%A1%E0%B5%8D_%E0%B4%AE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B4%AE%E0%B4%BE%E0%B4%AA%E0%B4%BF%E0%B4%A8%E0%B4%BF
* http://en.wikipedia.org/wiki/Aneroid_barometer

04:19, 3 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അനിറോയ്ഡ് മർദമാപിനി

പഴയ അനിറോയ്ഡ് മർദമാപിനി
പുതിയ അനിറോയ്ഡ് മർദമാപിനി

Aneroid barometer അന്തരീക്ഷ മർദം അളക്കുന്നതിനുള്ള ഒരു ഉപകരണം. അനാർദ്രമർദമാപിനി എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേർത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താൽ, അറ ചതുങ്ങിപ്പോകാതെ അനിറോയ്ഡ് മർദ്ദമാപിനി നിർത്തിയിരിക്കുന്നു. അന്തരീക്ഷമർദം കൂടുമ്പോൾ അറ ചുരുങ്ങുന്നു. മർദം കുറയുമ്പോൾ അറയുടെ വ്യാപ്തം വർധിച്ച് സ്പ്രിങ് മേലോട്ടു വളയുന്നു. ഇങ്ങനെ മർദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങൾ ഉത്തോലകങ്ങളുടെ സഹായത്താൽ ഒരു സൂചനിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചനി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; അംശാങ്കനം (calibration) ഒരു രസ മർദമാപിനിയു(mercury barometer)മായി താരതമ്യം ചെയ്തതുമായിരിക്കും.

അനിറോയ്ഡ് മർദമാപിനി രസ മർദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാൽ സൂക്ഷ്മഗ്രാഹിത (sensitivity) കുറവാണ്. ഒരിക്കൽ ക്രമപ്പെടുത്തിയാൽ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള സംശോധനം (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയിൽ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറിൽ തുടർച്ചയായി സ്വയം മർദം രേഖപ്പെടുത്തുന്ന ബാരോഗ്രാഫ് (Barograph) എന്ന ഉപകരണം അനിറോയ്ഡ് മർദമാപിനിയുടെ പരിഷ്കൃതരൂപമാണ്. വിമാനങ്ങളുടെയും മറ്റും ഉയരം കാണിക്കുന്ന 'ആൾട്ടിമീറ്റർ' (altimeter) മറ്റൊരു വകഭേദമാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=മർദ്ദമാപിനി&oldid=977096" എന്ന താളിൽനിന്ന് ശേഖരിച്ചത്