"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: zh:質能等價; cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 19: വരി 19:
ദ്രവ്യ-ഊര്‍ജ സമത്വം എന്ന ആശയം [[ഊര്ജസം‌രക്ഷണം]], [[ദ്രവ്യസം‌രക്ഷണം]] എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.
ദ്രവ്യ-ഊര്‍ജ സമത്വം എന്ന ആശയം [[ഊര്ജസം‌രക്ഷണം]], [[ദ്രവ്യസം‌രക്ഷണം]] എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.


== ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞയുടെ അര്‍ഥം ==
== ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞയുടെ അര്‍ത്ഥം ==


[[ചിത്രം:E equals m plus c square at Taipei101.jpg|thumb|right|ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞ [[തായ്പേയ് 101]]ല്‍ [[ലോക ഭൗതികശാസ്ത്ര വര്‍ഷം, 2005]]ന്റെ ആഘോഷവേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.]]
[[ചിത്രം:E equals m plus c square at Taipei101.jpg|thumb|right|ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞ [[തായ്പേയ് 101]]ല്‍ [[ലോക ഭൗതികശാസ്ത്ര വര്‍ഷം, 2005]]ന്റെ ആഘോഷവേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.]]

01:55, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഐന്‍സ്റ്റൈന്റെ 1905 E = mc2 സംജ്ഞയുടെ 3മീറ്റര്‍ ഉയരമുള്ള പ്രതിമ, ജര്‍മനിയിലെ വാക് ഓഫ് ഐഡിയാസ് ഇല്‍ ഉള്ളത്

എന്ന പ്രസിദ്ധമായ സമവാക്യം "ദ്രവ്യമാന-ഊര്‍ജ സമത്വം" സൂചിപ്പിക്കുന്നു. ഭൗതികശാസ്ജ്ഞനായ ഐന്‍സ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ വിവക്ഷകളില്‍ ഒന്നാണ് ഈ സമവാക്യം. "ദ്രവ്യം ഊര്‍ജ്ജം എന്നിവ തമ്മില്‍ പരസ്പരം മാറ്റാവുന്നതാണ്" അഥവാ "ദ്രവ്യത്തിന്റെയും ഊറ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്" എന്ന കേവലസത്യത്തെയാണ് ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്.

ഇവിടെ


വാചകത്തില്‍ പറയുമ്പോള്‍ - ഊര്‍ജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വര്‍ഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്.

ഈ സമീകരണത്തില്‍, c2 എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊര്‍ജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പരിവര്‍ത്തന ഘടകം (conversion factor) ആണ്. ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ ഏകകം ജൂള്‍, ദ്രവ്യമാനത്തിന്റേത് കിലോഗ്രാം, പ്രവേഗത്തിന്റേത് മീറ്റര്‍ പ്രതി സെക്കന്റ് എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1 ജൂള്‍ സമം 1 കിലോഗ്രാം·മീ.2/സെക്കന്റ്2. ഏകകം വ്യക്തപ്പെടുത്തിയ രീതിയില്‍, E (ജൂളില്‍) = m (കിലോഗ്രാമില്‍) ഗുണം (299,792,458 മീറ്റര്‍/സെക്കന്റ്)2.

ദ്രവ്യ-ഊര്‍ജ രൂപാന്തരണം

ദ്രവ്യ-ഊര്‍ജ സമത്വം എന്ന ആശയം ഊര്ജസം‌രക്ഷണം, ദ്രവ്യസം‌രക്ഷണം എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.

ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞയുടെ അര്‍ത്ഥം

ദ്രവ്യമാന-ഊര്‍ജ സമത്വ സംജ്ഞ തായ്പേയ് 101ല്ലോക ഭൗതികശാസ്ത്ര വര്‍ഷം, 2005ന്റെ ആഘോഷവേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.


അണുകേന്ദ്രഭൗതികത്തിലുള്ള സ്വാധീനം

പ്രായോഗിക ഉദാഹരണങ്ങള്‍

ദ്രവ്യോര്‍ജസമത്വം - ഭൗതികത്തിലും ദര്‍ശനത്തിലും

ഐന്‍സ്റ്റൈന്റെ ദ്രവ്യ-ഊര്‍ജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തില്‍ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേല്‍മറിക്കുവാന്‍പോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്‌. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊര്‍ജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു.[ക]

മലയാളി ശാസ്ത്രസാഹിത്യകാരനായ വെളിയനാട്‌ ഗോപാലകൃഷ്ണന്‍ നായര്‍ ഈ സമവാക്യത്തെ തന്റെ ഒരു ശാസ്ത്രകവിതയുടെ തലക്കെട്ടായി തിരഞ്ഞെടുത്തു. അദ്ദേഹം പാടുന്നു:

കനകാക്ഷരങ്ങളേ
വിശ്വൈകസത്യത്തിന്റെ
തനതാം സാക്ഷാത്കാര
ഭാവമാണല്ലോ നിങ്ങള്‍!
നിങ്ങളിലമര്‍ന്നതാ
നില്‍ക്കുന്നു പ്രപഞ്ചത്തിന്‍
ശൃംഖലാപ്രവര്‍ത്തന
തത്വസംഹിതയാകെ;
നിങ്ങള്‍തന്‍ നിയന്ത്രണ
സീമയില്‍ ചരിക്കുന്നി-
തര്‍ക്കചന്ദ്രന്മാര്‍ക്കൊപ്പം
താരകാഗണങ്ങളും
നിങ്ങള്‍താന്‍ ഭരിക്കുന്നു
സൂക്ഷ്മാണുവിന്റെ-
യുള്ളിലെയനസ്യൂത
ചലനഭ്രമണങ്ങള്‍!!

കുറിപ്പുകള്‍

ക.^ ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുള്‍, ശാസ്ത്രത്തിലൂടെ വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന ഈ വാദത്തെ വിമര്‍ശിക്കുന്നവരുമുണ്ട്. ഫ്രിജോഫ് കാപ്രയുടെ Tao of Physics എന്ന പുസ്തകത്തെ വിമര്‍ശിച്ച് സുകുമാര്‍ അഴീക്കോട് ഇങ്ങനെ എഴുതുന്നു: "ഭൗതികസത്ത ഊര്‍ജ്ജമാണെന്ന ഉപദര്‍ശനം അതിനെ അഭൗതികമാക്കുന്നില്ല. ആ ഊര്‍ജ്ജം ഭൗതികോര്‍ജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുന്‍പ് കല്പിക്കപ്പെട്ട തത്ത്വങ്ങള്‍ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോര്‍ജ്ജം അതുകൊണ്ട് ആത്മീയോര്‍ജ്ജമാകുന്നില്ല.[2]
ഊര്‍ജ്ജതന്ത്രത്തിലെ പുതിയ കണ്ടെത്തലുകള്‍ ആത്മീയമായ വെളിപാടുകളാണെന്ന വാദത്തെ സര്‍വപ്പള്ളി രാധാകൃഷ്ണനും തള്ളിക്കളയുന്നു: "പുതിയ ദ്രവ്യസങ്കല്പം പഴയ ഭൗതികവാദത്തിന് അറുതിവരുത്തിയെന്ന് ചിലരൊക്കെ വാദിക്കുന്നു. പഴയ അണുസിദ്ധാന്തത്തിന് നിലനില്പില്ലാതായെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് ശരിയാണ്. അതല്ല, ദ്രവ്യവും ആത്മാവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നാണ് വാദമെങ്കില്‍ അത് തീര്‍ത്തും അസത്യമാണ്."[3]

ഇവകൂടി കാണുക

അവലംബങ്ങള്‍

  1. Development of the Doppler Electron Velocimeter—Theory, p. 13
  2. സുകുമാര്‍ അഴീക്കോടിന്റെ നവയാത്രകള്‍ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.
  3. എസ്.രാധാകൃഷ്ണന്‍, ‍An idealist View of Life(പുറം 10)
  • Bodanis, David (2001). E=mc2: A Biography of the World's Most Famous Equation. Berkley Trade. ISBN 0425181642.
  • Tipler, Paul; Llewellyn, Ralph (2002). Modern Physics (4th ed.). W. H. Freeman. ISBN 0716743450.{{cite book}}: CS1 maint: multiple names: authors list (link)
  • Lasky, Ronald C. (April 23, 2007). "What is the significance of E = mc2? And what does it mean?". Scientific American. {{cite news}}: Cite has empty unknown parameter: |coauthors= (help)

ബാഹ്യകണ്ണികള്‍

Wikisource has original text related to this article:

വര്‍ഗ്ഗം:ദ്രവ്യം വര്‍ഗ്ഗം:ഊര്‍ജം വര്‍ഗ്ഗം:സമവാക്യങ്ങള്‍

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=E_%3D_mc²&oldid=621643" എന്ന താളിൽനിന്ന് ശേഖരിച്ചത്