E = mc²

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഐൻസ്റ്റൈന്റെ 1905 E = mc2 സംജ്ഞയുടെ 3മീറ്റർ ഉയരമുള്ള പ്രതിമ, ജർമനിയിലെ വാക് ഓഫ് ഐഡിയാസ് ഇൽ ഉള്ളത്

എന്ന പ്രസിദ്ധമായ സമവാക്യം "ദ്രവ്യമാന-ഊർജ സമത്വം" സൂചിപ്പിക്കുന്നു. ഭൗതികശാസ്ജ്ഞനായ ഐൻസ്റ്റൈന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ വിവക്ഷകളിൽ ഒന്നാണ് ഈ സമവാക്യം. "ദ്രവ്യം ഊർജ്ജം എന്നിവ തമ്മിൽ പരസ്പരം മാറ്റാവുന്നതാണ്" അഥവാ "ദ്രവ്യത്തിന്റെയും ഉർജ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്" എന്ന കേവലസത്യത്തെയാണ് ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്.

ഇവിടെ

വാചകത്തിൽ പറയുമ്പോൾ - ഊർജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വർഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്.

ഈ സമീകരണത്തിൽ, c2 എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊർജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള പരിവർത്തന ഘടകം (conversion factor) ആണ്. ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥയിൽ ഊർജ്ജത്തിന്റെ ഏകകം ജൂൾ, ദ്രവ്യമാനത്തിന്റേത് കിലോഗ്രാം, പ്രവേഗത്തിന്റേത് മീറ്റർ പ്രതി സെക്കന്റ് എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1 ജൂൾ സമം 1 കിലോഗ്രാം·മീ.2/സെക്കന്റ്2. ഏകകം വ്യക്തപ്പെടുത്തിയ രീതിയിൽ, E (ജൂളിൽ) = m (കിലോഗ്രാമിൽ) ഗുണം (299,792,458 മീറ്റർ/സെക്കന്റ്)2.

ദ്രവ്യ-ഊർജ രൂപാന്തരണം[തിരുത്തുക]

ദ്രവ്യമാന-ഊർജ സമത്വ സംജ്ഞ തായ്പേയ് 101ൽ ലോക ഭൗതികശാസ്ത്ര വർഷം, 2005ന്റെ ആഘോഷവേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ദ്രവ്യ-ഊർജ സമത്വം എന്ന ആശയം ഊർജ്ജസം‌രക്ഷണം, ദ്രവ്യസം‌രക്ഷണം എന്നീ ആശയങ്ങളെ ഏകോപിപ്പിക്കുന്നു.

ദ്രവ്യോർജസമത്വം - ഭൗതികത്തിലും ദർശനത്തിലും[തിരുത്തുക]

ഐൻസ്റ്റൈന്റെ ദ്രവ്യ-ഊർജസമവാക്യത്തിന്‌ ഭൗതികശാസ്ത്രത്തിൽ മാത്രമല്ല സാംഗത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലമാകെ കീഴ്മേൽമറിക്കുവാൻപോന്ന ഒരു പരമസത്യത്തിലേക്കാണ്‌ അത്‌ നമ്മെ നയിക്കുന്നത്. രണ്ടു വ്യതിരിക്തങ്ങളായ ഉണ്മകളല്ല ദ്രവ്യവും ഊർജവും, മറിച്ച്‌ ഏകമായ പരമസത്യത്തിന്റെ ദ്വൈതാവതരണം മാത്രമാണ്‌ അവ എന്ന് ഈ സമവാക്യം നമ്മെ ഉത്ബോധിപ്പിക്കുന്നു [അവലംബം ആവശ്യമാണ്].[ക]

കുറിപ്പുകൾ[തിരുത്തുക]

ക.^ ഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുൾ, ശാസ്ത്രത്തിലൂടെ വേദാന്തത്തിലേക്ക് പുതിയ വഴിതുറക്കുകയാണെന്ന ഈ വാദത്തെ വിമർശിക്കുന്നവരുമുണ്ട്. ഫ്രിജോഫ് കാപ്രയുടെ Tao of Physics എന്ന പുസ്തകത്തെ വിമർശിച്ച് സുകുമാർ അഴീക്കോട് ഇങ്ങനെ എഴുതുന്നു: "ഭൗതികസത്ത ഊർജ്ജമാണെന്ന ഉപദർശനം അതിനെ അഭൗതികമാക്കുന്നില്ല. ആ ഊർജ്ജം ഭൗതികോർജ്ജം തന്നെയാണ്. ഭൗതികസത്തക്ക് ഉണ്ടായിരിക്കണമെന്ന് മുൻപ് കല്പിക്കപ്പെട്ട തത്ത്വങ്ങൾ ഇളകിപ്പോയിരിക്കുന്നു. പക്ഷേ ഭൗതികോർജ്ജം അതുകൊണ്ട് ആത്മീയോർജ്ജമാകുന്നില്ല.[2]
ഊർജ്ജതന്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ ആത്മീയമായ വെളിപാടുകളാണെന്ന വാദത്തെ സർവപ്പള്ളി രാധാകൃഷ്ണനും തള്ളിക്കളയുന്നു: "പുതിയ ദ്രവ്യസങ്കല്പം പഴയ ഭൗതികവാദത്തിന് അറുതിവരുത്തിയെന്ന് ചിലരൊക്കെ വാദിക്കുന്നു. പഴയ അണുസിദ്ധാന്തത്തിന് നിലനില്പില്ലാതായെന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് ശരിയാണ്. അതല്ല, ദ്രവ്യവും ആത്മാവും തമ്മിലുള്ള അന്തരം കുറഞ്ഞെന്നാണ് വാദമെങ്കിൽ അത് തീർത്തും അസത്യമാണ്."[3]

ഇവകൂടി കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Development of the Doppler Electron Velocimeter—Theory, p. 13
  2. സുകുമാർ അഴീക്കോടിന്റെ നവയാത്രകൾ എന്ന ഗ്രന്ഥത്തിലെ വേദാന്തവും ഭൗതികശാസ്ത്രവും എന്ന ലേഖനം കാണുക.
  3. എസ്.രാധാകൃഷ്ണൻ, ‍An idealist View of Life(പുറം 10)
  • Bodanis, David (2001). E=mc2: A Biography of the World's Most Famous Equation. Berkley Trade. ISBN 0425181642.
  • Tipler, Paul; Llewellyn, Ralph (2002). Modern Physics (4th ed.). W. H. Freeman. ISBN 0716743450.CS1 maint: multiple names: authors list (link)
  • Lasky, Ronald C. (April 23, 2007). "What is the significance of E = mc2? And what does it mean?". Scientific American. Cite has empty unknown parameter: |coauthors= (help)CS1 maint: discouraged parameter (link)

ബാഹ്യകണ്ണികൾ[തിരുത്തുക]

Wikisource-logo.svg
Wikisource has original text related to this article:
"https://ml.wikipedia.org/w/index.php?title=E_%3D_mc²&oldid=3469921" എന്ന താളിൽനിന്ന് ശേഖരിച്ചത്