"പപ്പടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ഭക്ഷണം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:ഭക്ഷണപദാര്‍ത്ഥങ്ങള്‍|ഭക്ഷണപദാര്‍ത്ഥങ്ങള
വരി 18: വരി 18:
ചിത്രം:Roasting Papadums.jpg | പപ്പടം ചുട്ടെടുക്കുന്നു
ചിത്രം:Roasting Papadums.jpg | പപ്പടം ചുട്ടെടുക്കുന്നു
ചിത്രം:Stack of papadums.jpg | ചുട്ടെടുത്ത പപ്പടം
ചിത്രം:Stack of papadums.jpg | ചുട്ടെടുത്ത പപ്പടം
ചിത്രം:Pappadam.JPG | കാച്ചിവച്ച പപ്പടം
</gallery>
</gallery>



16:11, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കാച്ചിയ പപ്പടം

കേരളീയസംസ്കാരത്തോട് ഇണങ്ങിച്ചേര്‍‌ന്ന ഒഴിച്ച്‌കൂടാനാവാത്ത ഒരു വിഭവമാണ് പപ്പടം.പപ്പടം ചൂടാക്കിയ എണ്ണയിലിട്ട് കാച്ചിയും തീയില്‍ ചുട്ടും ആണ് ഉപയോഗിയ്ക്കുന്നത്. കൊങ്കണികളുടെ സംഭാവനയാണ് പപ്പടം.

തരങ്ങള്‍

വിവിധ തരം പപ്പടങ്ങള്‍ ഉണ്ട്. കേരളത്തില്‍ പ്രചാരമുള്ളത് തിളക്കുമ്പോള്‍ പോളച്ചു വരുന്ന പപ്പടമാണ്. തമിഴ്നാട്ടില്‍ ഇത്തരം വലിയ പോളകള്‍ക്ക് പ്രിയമില്ല. പകരം പോളങ്ങള്‍ ചെറിയതും കറുമുറാന്നിരിക്കുന്നതുമായ പപ്പടമാണ്. ഉത്തരേന്ത്യയില്‍ പപ്പടം തീയില്‍ നേരിട്ട് ചുട്ടാണെടുക്കുന്നത്. എരിവും മറ്റും ചേര്‍ത്താണവിടെ ഉണ്ടാക്കുന്നത്.


ശാസ്ത്രീയവശം

ഉഴുന്നുപൊടിയാണ് പപ്പടം ഉണ്ടാക്കുന്നതിനായി ഉപയോഗിയ്ക്കുന്നത്. മാംസ്യം നിറഞ്ഞ ഉഴുന്നുപൊടി ജലം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍, പൊടിയിലെ മാംസ്യത്തിനു മാറ്റം സംഭവിച്ച് ഒരു തരം പശപശപ്പ് ഉളവാകുന്നു . ഈ സവിശേഷതയാണ് 'ഡോ സ്വഭാവം'. ഈ പശിമയാണ് പപ്പടം കുമിളയ്ക്കാന്‍ കാരണം. മാംസ്യത്തിന്റെ നേരിയ പാളികള്‍ക്കിടയില്‍ വാതകമര്‍ദ്ദം ഉണ്ടാകുമ്പോള്‍ പാളികള്‍ തമ്മില്‍ വേര്‍‌പെടുകയും അങ്ങനെ അവ കുമിളകളാവുകയും ചെയ്യുന്നു. തിളയ്ക്കുന്ന എണ്ണയില്‍ ഇടുന്ന നേരം പപ്പടക്കാരം വിഘടിയ്ക്കുകയും കാര്‍‌ബണ്‍‌ഡൈ ഓക്‌സൈഡ് രൂപം കൊള്ളുകയും ചെയ്യുന്നു. പച്ചപ്പപ്പടത്തില്‍ മിച്ചം വരുന്ന ജലാംശം ആവിയായി മാറുന്നു.

ചേരുവകള്‍

പച്ചപ്പപ്പടം നിര്‍‌മ്മിയ്ക്കുന്നതിനായി ഉഴുന്നുപൊടി, ജലം, പപ്പടക്കാരം എന്നിവ ഉപയോഗിയ്ക്കുന്നു.

പപ്പടപണ്ടാരങ്ങള്‍

ദക്ഷിണേന്ത്യയില്‍ പപ്പടം നിര്‍മ്മിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ പണ്ടാരങ്ങള്‍ എന്നാണറിയപ്പെടുന്നത്. അവരുടെ കുലത്തൊഴിലാണത്.

ചിത്രസഞ്ചയം

അവലംബം

ഗണിതവും ശാസ്ത്രവും പഠിയ്ക്കേണ്ടതെങ്ങനെ-പ്രൊഫ.എസ്.ശിവദാസ്,D.C.Books ,Kottayam,ISBN 81-7130-599-7

"https://ml.wikipedia.org/w/index.php?title=പപ്പടം&oldid=551568" എന്ന താളിൽനിന്ന് ശേഖരിച്ചത്