"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Eelektrimoodor
വരി 26: വരി 26:
[[fa:موتور الکتریکی]]
[[fa:موتور الکتریکی]]
[[fi:Sähkömoottori]]
[[fi:Sähkömoottori]]
[[fiu-vro:Eelektrimoodor]]
[[fr:Machine électrique]]
[[fr:Machine électrique]]
[[gl:Motor eléctrico]]
[[gl:Motor eléctrico]]

21:14, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുത മോട്ടോറുകള്‍

വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജമാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപകരണമാണ് വൈദ്യുത മോട്ടോര്‍ . ഒരു കാന്തികക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന ചാലകത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ ആ ചാലകത്തിന് ചലിക്കാനുള്ള പ്രവണതയുണ്ടാകുന്നു. കാന്തികക്ഷേത്രങ്ങളുടെയും വൈദ്യുതി സംവഹിക്കുന്ന ചാലകങ്ങളുടെയും സമ്പര്‍ക്കം മൂലമുണ്ടാകുന്ന ഇത്തരം യാന്ത്രികോര്‍ജ്ജമാണ് വൈദ്യുത മോട്ടോറുകള്‍ പുറത്ത് തരുന്നത്. ഇതിന്റെ വിപരീത തത്ത്വമാണ് ജെനറേറ്ററുകളിലും ഡൈനാമോകളിലും യാന്ത്രികോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നത്. എല്ലായ്പോഴും പ്രായോഗികമല്ലെങ്കിലും വൈദ്യുത മോട്ടോറുകള്‍ ജെനറേറ്ററുകളായും നേരേ തിരിച്ചും ഉപയോഗിക്കാവുന്നതാണ്.

പ്രവര്‍ത്തനം

ഒരു മോട്ടോറിന്റെ പ്രധാന ഭാഗങ്ങളാണ് അതിന്റെ സ്റ്റേറ്റര്‍, റോട്ടര്‍ അഥവാ ആർമ്മേച്ചര്‍(armature) കമ്മ്യൂട്ടേറ്റര്‍ എന്നിവ. സ്റ്റേറ്റര്‍ എന്നത് ഒരു സ്ഥിര കാന്തമോ വൈദ്യുത കാന്തമോ ആകാം. ആര്‍മേച്ചറിനെ ചുറ്റിയായിരിക്കും സാധാരണ സ്റ്റേറ്റര്‍ സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റര്‍ ആര്‍മേച്ചറിന് ഒരു കാന്തിക മണ്ഡലം പ്രദാനം ചെയ്യുന്നു. സ്റ്റേറ്റര്‍ നിര്‍മ്മിക്കുന്ന കാന്തിക മണ്ഡലത്തില്‍ സ്വതന്ത്രമായി തിരിയാന്‍ കഴിവുള്ള വൈദ്യുത കാന്തമോ സ്ഥിരകാന്തമോ ആയിരിക്കും ആര്‍മേച്ചര്‍.

സ്റ്റേറ്റര്‍ സ്ഥിര കാന്തമായിട്ടുള്ള മോട്ടറുകളില്‍ ആര്‍മേച്ചറിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ സംജാ‍തമാകുന്ന കാന്തികക്ഷേത്രം സ്റ്റേറ്ററിലെ കാന്തികക്ഷേത്രവുമായി വികർഷിക്കുകയും ഇത് ആർമ്മേച്ചർ കറങ്ങുവാൻ കാരണമാകുകയും ചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=വൈദ്യുത_മോട്ടോർ&oldid=532217" എന്ന താളിൽനിന്ന് ശേഖരിച്ചത്