"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) +/-
(ചെ.) തലക്കെട്ടു മാറ്റം: കോഹിസ്ഥാനി >>> പഷായികള്‍
(വ്യത്യാസം ഇല്ല)

15:32, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഘാനിസ്ഥാനില്‍ നൂറിസ്ഥാന്റെ പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന പേഷായി ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ കോഹിസ്ഥാനികള്‍ അഥവാ ദിഹ്ഗാന്‍ വംശജര്‍. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ ഏതാണ്ട് ഒരുലക്ഷത്തിലധികമാണ്‌.

1270-ല്‍ മാര്‍ക്കോപോളോ, ബദാഖ്ശാനിന്‌ തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറീച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോ പോളോ പറയുന്നത്[1].

അവലംബം

  1. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:അഫ്ഘാനിസ്താനിലെ ജനവിഭാഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=പഷായ്_ജനത&oldid=432891" എന്ന താളിൽനിന്ന് ശേഖരിച്ചത്