"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 19: വരി 19:
*
*
*{{[[:Template:മലയാളമല്ല|മലയാളമല്ല]]}}
*{{[[:Template:മലയാളമല്ല|മലയാളമല്ല]]}}

*{{[[:Template:todo|todo]]}}


താളുകളുടെ പേരില്‍ കുഴപ്പമുണ്ടെങ്കില്‍ അത് ഏതൊരു വിക്കിപീഡിയനും താള്‍ മാറ്റി ശരിയാക്കാവുന്നതാണ്. അത്തരം കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ അത് സംവാദം താളില്‍ ചര്‍ച്ച ചെയ്യുക. നശീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും പഴയ രൂപത്തിലേക്ക് മാറ്റി വെക്കാവുന്നതുമാണ്.
താളുകളുടെ പേരില്‍ കുഴപ്പമുണ്ടെങ്കില്‍ അത് ഏതൊരു വിക്കിപീഡിയനും താള്‍ മാറ്റി ശരിയാക്കാവുന്നതാണ്. അത്തരം കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ അത് സംവാദം താളില്‍ ചര്‍ച്ച ചെയ്യുക. നശീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും പഴയ രൂപത്തിലേക്ക് മാറ്റി വെക്കാവുന്നതുമാണ്.

07:58, 18 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ല
എല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യത
കണ്ടെത്തലുകൾ അരുത്
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ

ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്

ഉപദ്രവം
നിയമപരമായ
ഭീഷണികൾ അരുത്

സമവായം
തർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയയുടെ അന്തസത്തക്ക് ചേരാത്ത വിഷയങ്ങള്‍ എങ്ങിനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ ഒഴിവാക്കല്‍ നയം കൊണ്ട് വിശദീകരിക്കുന്നു.

ഒരു താള്‍ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങള്‍ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങള്‍ പകര്‍പ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്. താളുകള്‍ പലപ്പോഴും ഒഴിവാക്കണ്ടതാണോ എന്നു സംശയം വന്നേക്കാം. അതിനുള്ള നടപടിക്രമങ്ങള്‍ താഴെ നല്‍കുന്നു.

ഒരു താള്‍ വിക്കിപീഡിയയില്‍ നിന്ന് നീക്കുമ്പോള്‍ അതിന്റെ പഴയരൂപങ്ങള്‍ അടക്കമാണ് നീക്കം ചെയ്യുന്നത്. താളുകള്‍ ശൂന്യമാക്കുന്നതുപോലെയല്ലത്. ശൂന്യമാക്കിയ താളുകളുടെ ഉള്ളടക്കം ഏതു വിക്കിപീഡിയനും കാണാവുന്നതും തിരിച്ചുകൊണ്ടുവരാവുന്നതുമാണ്. എന്നാല്‍ മായ്ച്ചുകളയല്‍ കാര്യനിര്‍വ്വാഹകര്‍ക്ക് മാത്രം സാധ്യമായ പ്രവര്‍ത്തിയാണ്. അവര്‍ക്ക് താളിനെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.

ഒഴിവാക്കലല്ലാത്ത മാര്‍ഗ്ഗങ്ങള്‍

ഒരു ലേഖനം അനേകം വിക്കിപീഡിയരുടെ പ്രയത്നഫലത്താലുണ്ടാകുന്നതാണ്, അതുകൊണ്ട് ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിര്‍ത്തുവാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.

തിരുത്തല്‍

വിക്കിപീഡിയ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് ലേഖനങ്ങള്‍ മായ്ച്ചുകളയുന്നതു വഴിയല്ല. അത് അനേകമനേകം തിരുത്തലുകളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ്. ഒരു താളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ താങ്കള്‍ക്ക് അത് തിരുത്തി ശരിയാക്കുകയോ അഥവാ അതിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഫലകങ്ങള്‍ അതിനു സഹായിക്കുന്നവയില്‍ ചിലതാണ്.

താളുകളുടെ പേരില്‍ കുഴപ്പമുണ്ടെങ്കില്‍ അത് ഏതൊരു വിക്കിപീഡിയനും താള്‍ മാറ്റി ശരിയാക്കാവുന്നതാണ്. അത്തരം കാര്യങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടെങ്കില്‍ അത് സംവാദം താളില്‍ ചര്‍ച്ച ചെയ്യുക. നശീകരണ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും പഴയ രൂപത്തിലേക്ക് മാറ്റി വെക്കാവുന്നതുമാണ്.

കൂട്ടിച്ചേര്‍ക്കല്‍

വളരെ ചെറിയതും ഇനികൂടുതല്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ ലേഖനങ്ങള്‍ (ഒരേ കാര്യത്തിന്റെ വിവിധ വശങ്ങള്‍) ഒന്ന് ചേര്‍ത്ത് ഒരു വലിയ ലേഖനം ആക്കുന്നത് പലപ്പോഴും നല്ലരീതിയാണ്. അതുപോലെ ഒരേ കാര്യത്തെ കുറിച്ച് പല ലേഖനങ്ങള്‍ ഉണ്ടെങ്കില്‍ അവ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് ഒരെണ്ണം മായ്ച്ചുകളയുന്നതിലും നല്ലത്. കൂട്ടിച്ചേര്‍ക്കുന്ന ലേഖനം തിരിച്ചുവിടല്‍ താളായി നിലനിര്‍ത്തുകയും ചെയ്യുന്നത് ഉപകാരപ്രദമാകും.

ചര്‍ച്ച

താളിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള തര്‍ക്കം താള്‍ മായ്ച്ചുകളയുന്നതിലല്ല അവസാനിക്കേണ്ടത്. ബന്ധപ്പെട്ട സംവാദം താളില്‍ അതേക്കുറിച്ച് ചര്‍ച്ചചെയ്യുകയും സമവായത്തിലെത്തിച്ചേരുവാനും സാധിക്കണം. ഉപയോക്താവിന്റെ താളിന്റെ ഉള്ളടക്കത്തെ കുറിച്ച് ബന്ധപ്പെട്ട ഉപയോക്താവിനോട് ചര്‍ച്ച ചെയ്ത് വേണം തീരുമാനത്തിലെത്താന്‍.

മറ്റുസംരംഭങ്ങള്‍

നിഘണ്ടു സ്വഭാവമുള്ള താളുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവയാണ്. ചിലപ്പോള്‍ അവ കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും. മറ്റുചിലപ്പോള്‍ അവ വിക്കിനിഘണ്ടുവിലേക്ക് മാറ്റുന്നതാവും നല്ലത്. അതുപോലെ പകര്‍പ്പവകാശം കഴിഞ്ഞ കൃതികള്‍ വിക്കിപീഡിയയില്‍ വന്നാല്‍ അവ മായ്ക്കുന്നതിനു മുമ്പ് വിക്കിവായനശാലയിലേക്കും മാറ്റുന്നത് ആലോചിക്കേണ്ടതാണ്.

ഒഴിവാക്കാനുള്ള കാരണങ്ങള്‍

താഴെ പറയുന്നവ മാത്രം ഉള്‍ക്കൊണ്ടാല്‍ ഒരു ലേഖനം മായ്ച്ചു കളയാനുള്ള ചില കാരണങ്ങളാവും.

  • പരസ്യങ്ങളോ മറ്റു നേരംകൊല്ലികളോ(സ്പാം) താളുകളായി ഉണ്ടാകുമ്പോള്‍
  • ഒരു വിജ്ഞാനകോശത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം കാണുമ്പോള്‍
  • പകര്‍പ്പവകാശ വെല്ലുവിളികള്‍
  • തട്ടിപ്പുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം(തട്ടിപ്പു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളല്ല)
  • ഉപയോഗിക്കാത്ത വിജ്ഞാനകോശസ്വഭാവമില്ലാത്ത ചിത്രങ്ങള്‍
  • അനുയോജ്യമല്ലാത്ത ‘ഉപയോക്താവിന്റെ താള്‍‘
  • തെറ്റിദ്ധാരണാജനകങ്ങളായ തിരിച്ചുവിടലുകള്‍
  • പുത്തന്‍ പുതിയ ചിന്താശൈലികള്‍
  • വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങള്‍
  • പകര്‍പ്പവകാശിത അസംബന്ധങ്ങള്‍
  • അനാവശ്യമായ ഫലകങ്ങള്‍
  • വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍ പാലിക്കാത്ത താളുകള്‍
  • തിരുത്തുവാന്‍ കഴിയാത്ത നശീകരണ പ്രവര്‍ത്തനങ്ങള്‍

ഒഴിവാക്കല്‍ നടപടികള്‍

വിശദമായ പരിശോധനകള്‍ക്കോ ചര്‍ച്ചകള്‍ക്കോ കാത്തു നില്‍ക്കാതെ ചില താളുകള്‍ മായ്ക്കാവുന്നതാണ്. അവ അതിവേഗമായ്ക്കലിനു യോഗ്യമായിരിക്കണമെന്നു മാത്രം. സാധാരണ രീതിയില്‍ മായ്ക്കാനും ലേഖനങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.

  • എവിടെ കണ്ടെത്താം: അതിവേഗത്തില്‍ മായ്ക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന താളുകള്‍ വര്‍ഗ്ഗം:വേഗത്തില്‍ നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങള്‍ എന്ന സൂചികയില്‍ കാണാം.
  • എപ്രകാരം ചെയ്യാം:കാര്യനിര്‍വ്വാഹകര്‍ക്ക് അത്തരം താളുകള്‍ കാണുന്ന മാത്രയില്‍ തന്നെ ഒഴിവാക്കാവുന്നതാണ്, മറ്റു വിക്കിപീഡിയര്‍ക്ക് അതിനായി താള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. അതിനായി താളിന്റെ മുകളിലായി ഫലകം:പെട്ടെന്ന് മായ്ക്കുക എന്ന ഫലകം ചേര്‍ക്കുക. അല്ലങ്കില്‍ ഫലകം:മായ്ക്കുക എന്ന ഫലകം ചേര്‍ക്കുക.
  • താങ്കള്‍ യോജിക്കുന്നില്ല: താങ്കള്‍ യോജിക്കുന്നില്ലങ്കില്‍ അത് ബന്ധപ്പെട്ട സംവാദം താളില്‍ കുറിക്കുക. താങ്കള്‍ യോജിക്കാത്തതിന്റെ കാരണവും എഴുതുക. സമവായത്തിലൂടെ കാര്യം പരിഹരിക്കുക.
  • മായ്ച്ച ലേഖനങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ പഞ്ചായത്തില്‍(തത്കാലം) ഉന്നയിക്കുക.