വിക്കിപീഡിയ സംവാദം:ഒഴിവാക്കൽ നയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിലേക്ക് വിക്കി:ഒഴിവാക്കാവുന്ന താളുകൾ എന്ന താളിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാനുണ്ട്. --Vssun 06:38, 18 മേയ് 2009 (UTC)Reply[മറുപടി]

വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾ[തിരുത്തുക]

ഈ നയത്തോടൊപ്പം, താഴെക്കാണുന്ന ഖണ്ഡിക കൂട്ടിച്ചേർക്കണമെന്ന് കരുതുന്നു.

വിഞ്ജാനകോശത്തിനാവശ്യമായ ലേഖനങ്ങൾ വലുപ്പം കുറവാണ് എന്ന ഒറ്റക്കാരണത്താൽ നീക്കം ചെയ്യേണ്ടതില്ല. ഒരന്വേഷകന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ മതിയാകുവിധമുള്ള വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ പരിപാലനത്തിനാവശ്യമായ ഫലകങ്ങൾ ഉൾപ്പെടുത്തി നിലനിർത്തുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും ലേഖനത്തിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#ഒറ്റവരി ലേഖനങ്ങൾ എന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ കൂട്ടിച്ചേർക്കൽ. ഇവിടെ അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ എന്ന കാര്യവും, മുകളിലെ ഖണ്ഡികയിൽ വരുത്തേണ്ട മാറ്റത്തെക്കുറീച്ചും മാത്രം അഭിപ്രായം പറയുക. മറ്റു കാര്യങ്ങൾ പഞ്ചായത്തിൽ ചർച്ച ചെയ്യുക. --Vssun (സുനിൽ) 09:20, 7 നവംബർ 2010 (UTC)Reply[മറുപടി]

ഉൾപ്പെടുത്തിയിട്ടുണ്ട്. --Vssun (സുനിൽ) 02:28, 11 നവംബർ 2010 (UTC)Reply[മറുപടി]