"ഹെമിസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Parc national de Hemis, simple:Hemis National Park
വരി 15: വരി 15:


[[en:Hemis National Park]]
[[en:Hemis National Park]]
[[fr:Parc national de Hemis]]
[[simple:Hemis National Park]]

08:55, 12 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജമ്മു-കാശ്മീരിലെ ലഡാക്ക് ജില്ലയിലാണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയര്‍ന്ന ഭൂമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.

ഭൂപ്രകൃതി

സമുദ്രനിരപ്പില്‍ നിന്നും 5854 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. അങ്ങിങ്ങായി പുമേടുകളും താഴ്വരകളില്‍ കുറ്റിക്കാടുകളും കാണാം. പോപ്ലാര്‍, ബിര്‍ച്ച്, ജൂനിപെര്‍ എന്നിവയാണ് പ്രധാന വൃക്ഷങ്ങള്‍.

ജന്തുജാലങ്ങള്‍

ഹിമപ്പുലി, ടിബറ്റന്‍ കാട്ടുകഴുത, ഐബക്സ്, ടിബറ്റന്‍ ആര്‍ഗലി, ഹിമാലയന്‍ മാര്‍മോട് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കള്‍. എഴുപതിലേറെ പക്ഷിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. അതില്‍ റോസ് ഫിഞ്ച് ഇനത്തില്പ്പെട്ടവയാണ് ഏറ്റവും കൂടുതല്‍

ഫലകം:അപൂര്‍ണ്ണം

ഫലകം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഹെമിസ്_ദേശീയോദ്യാനം&oldid=361612" എന്ന താളിൽനിന്ന് ശേഖരിച്ചത്