"ചിത്രനക്ഷത്രമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ശ്ലോകങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 10: വരി 10:


[[വർഗ്ഗം:ശ്ലോകങ്ങൾ]]
[[വർഗ്ഗം:ശ്ലോകങ്ങൾ]]
[[വർഗ്ഗം:എ.ആർ. രാജരാജവർമ്മ]]

16:06, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

1881-ൽ കേരളപാണിനി എ.ആർ.രാജരാജവർമ രചിച്ച കൃതിയാണ് 'ചിത്രനക്ഷത്രമാല'. പഴയ മഹാകാവ്യങ്ങളിൽ കാണുന്ന ചിത്രസർഗം പോലെ ചിത്രാലങ്കാരങ്ങളുടെ സ്വഭാവവിശേഷം ഇതിൽ പ്രകടമാണ്.

ചരിത്രം

ഈ ഗ്രന്ഥത്തിന്റെ രണ്ടു ശ്ലോകം മാത്രമേ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ എന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നുണ്ട്. ഈ കൃതിയുടെ കൈയെഴുത്തുപ്രതി വിരമിച്ച സംസ്കൃതം അധ്യാപകനായ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്റെ പക്കലുള്ളതായി പത്ര വാർത്തകളുണ്ടായിരുന്നു. [1]

ഘടന

27 നക്ഷത്രങ്ങൾവെച്ച് രാജാവിനെ സ്തുതിക്കുന്ന വിവിധ ശ്ലോകങ്ങളാണ് 'ചിത്രനക്ഷത്രമാല'യിലുള്ളത്. പദ്മബന്ധം, ചക്രബന്ധം, സർപ്പബന്ധം, രഥബന്ധം, അർധ ഭ്രമകബന്ധം, സർവതോഭദ്രബന്ധം എന്നീ രൂപത്തിൽ ശ്ലോകങ്ങൾ ക്രമപ്പെടുത്തുകയാണിതിൽ. ഓരോ ബന്ധത്തിന്റെയും കൃത്യമായ ചിത്രസദൃശമായ രൂപരേഖകളും ഗ്രന്ഥത്തിലുണ്ട്.

അവലംബം

  1. "കേരളപാണിനിയുടെ 'ചിത്രനക്ഷത്രമാല'യുടെ കൈയെഴുത്തുപ്രതി കണ്ണൂരിൽ". www.mathrubhumi.com. Retrieved 22 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=ചിത്രനക്ഷത്രമാല&oldid=3319909" എന്ന താളിൽനിന്ന് ശേഖരിച്ചത്