"ജി.വി.എച്ച്.എസ്സ്.എസ്സ്. കിണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുറത്തേക്കുള്ള കണ്ണികൾ ചേർത്തു
(ചെ.) വർഗ്ഗം:കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്...
വരി 24: വരി 24:
* [http://gvhsskinasseryitclub.blogspot.com/p/blog-page_11.html Official Website]
* [http://gvhsskinasseryitclub.blogspot.com/p/blog-page_11.html Official Website]
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ]]
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾ]]

00:44, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് നഗരത്തിൽ കിണാശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്സ്.എസ്സ്, കിണാശ്ശേരി.[1] 1920 മെയ് 15നാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ചരിത്രം

ഒരു മദ്രസ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയവീട്ടിൽ കാരണവരായിരുന്ന ഇത്താൻ കുട്ടിയുടെ സ്വകാര്യസ്ഥലത്ത് ഓത്തുപള്ളി ആയി പ്രവർത്തനമാരംഭിച്ചു. പറമ്പിൽ കടവ് തട്ടറക്കൽ കുഞ്ഞാമൻ മൂന്നു മുറികളുള്ള ഓട് മേഞ്ഞ കെട്ടിടം സ്വന്തം ചെലവിൽ നിർമിച്ചു സ്കൂളിനു നൽകി. പിന്നീട് സ്കൂൾ മുനിസിപാലിറ്റി ഏറ്റെടുത്തപ്പോൾ മാങ്കാവ് മാപ്പിള മുനിസിപൽ സ്കൂൾ എന്നാക്കിമാറ്റി. ആദ്യ പ്രധാന അദ്ധ്യാപകൻ മുസ്‍തഹ മാസ്റ്ററായിരുന്നു.

പഠന വിഭാഗങ്ങൾ

  • ഹൈസ്കൂൾ
  • വൊക്കേഷണൽ ഹയർ സെക്കന്ററി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും വൊേക്കഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25ഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • ജെ..ആർ.സി
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

അവലംബം

  1. "കിണാശ്ശേരി സ്‌കൂളിൽ ചരിത്രപാർക്ക് തുടങ്ങും -മന്ത്രി മുനീർ".

പുറത്തേക്കുള്ള കണ്ണികൾ