"ഡ്രൈ ഐസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Dry ice}}
{{prettyurl|Dry ice}}
[[Image:Liquid awesome.ppg.jpg|thumb|Dry ice pellet sublimating in water]]
[[Image:Dry ice.jpg|thumb|right|Dry ice block sublimating in air.]]
[[ഖരം|ഖര]] രൂപത്തിലുള്ള [[കാര്‍ബണ്‍ ഡൈഓക്സൈഡ്|കാര്‍ബണ്‍ ഡൈഓക്സൈഡിനാണു]] '''ഡ്രൈ ഐസ്''' എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.
[[ഖരം|ഖര]] രൂപത്തിലുള്ള [[കാര്‍ബണ്‍ ഡൈഓക്സൈഡ്|കാര്‍ബണ്‍ ഡൈഓക്സൈഡിനാണു]] '''ഡ്രൈ ഐസ്''' എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.



18:18, 29 ജൂൺ 2008-നു നിലവിലുണ്ടായിരുന്ന രൂപം

Dry ice pellet sublimating in water
Dry ice block sublimating in air.

ഖര രൂപത്തിലുള്ള കാര്‍ബണ്‍ ഡൈഓക്സൈഡിനാണു ഡ്രൈ ഐസ് എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവില്‍ പറയുമ്പോള്‍ ഏകദേശം 2.996 x 10^12 (2996 എന്നെഴുതി 9 പൂജ്യങ്ങള്‍) ടണ്‍ വരും ഇത്‌. അന്തരീക്ഷതാപനില ജീവജാലങ്ങള്‍ക്ക്‌ അനുകൂലമായ രീതിയില്‍ നിന്‍ലനിര്‍ത്തുന്ന ഗ്രീന്‍ഹൗസ്‌ എഫക്റ്റില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‌ പ്രധാനമായ പങ്കുണ്ട്‌. അന്തരീക്ഷത്തില്‍ ഇതിന്റെ അളവ്‌ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌ ആഗോള താപനത്തിന് ഒരു കാരണമാണ്‌.

ജീവനുള്ള ജന്തുക്കളില്‍ നടക്കുന്ന മെറ്റബോളിസം എന്ന രാസപ്രവര്‍ത്തനത്തില്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ രക്തത്തിലേക്ക്‌ പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്സ്സൈഡ്‌ ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ചെടികളില്‍ നടക്കുന്ന ഫോട്ടോസിന്തസിസ്‌ എന്ന ആഹാരനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌ ആഗിരണം ചെയ്യപ്പെടുകയും, ഓക്സിജന്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പ്രകൃതിയില്‍ ഈ വാതകത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ നിര്‍ത്തിയിരിക്കുന്നത്‌. അതിനാല്‍ത്തന്നെ വനനശീകരണം അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ അളവ്‌ കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ്‌ വര്‍ദ്ധിക്കുകയും ചെയ്യും.

ഏകദേശം -76 ഡിഗ്രി സെല്‍ഷ്യല്‍സില്‍ ഡ്രൈ ഐസ്‌ "സബ്‌ലിമേഷന്‍" അഥവാ ഉത്പതനം എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. ഖരാവസ്ഥയിലുള്ള ഒരു വസ്തു, ഉരുകി ദ്രാവകാവസ്ഥയിലാകാതെതന്നെ വാതകാവസ്ഥയിലേക്ക്‌ മാറുന്നതിനെയാണ്‌ ഉത്പതനം എന്നു പറയുന്നത്‌. എന്നാല്‍, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയില്‍ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയില്‍നിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌.

"https://ml.wikipedia.org/w/index.php?title=ഡ്രൈ_ഐസ്‌&oldid=214923" എന്ന താളിൽനിന്ന് ശേഖരിച്ചത്