"ഇരിങ്ങോൾ കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:
പക്ഷെ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ ഉള്ളുവെന്നു കരുതപ്പെടുന്നു.

=== <u>'''ഐതിഹ്യം'''</u> ===
=== ''ഐതിഹ്യം'' ===
ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു.എട്ടാമത്തെ പുത്രനെ പ്രതീക്ഷിചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്.ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി.ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്,അവിടെ ഭഗവതി വസിക്കുവാൻ വന്നു എന്ന വിസ്വാസത്തിനാൽ,'ഇരിന്നോൾ' എന്ന പേര് ലഭിച്ചു.ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.

19:26, 10 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇരിങ്ങോൾ കാവ്

കേരളത്തിലെ ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്താണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്.ഏറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുൻപ് ക്ഷേത്രനടത്തിപ്പിന്റെ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു.പട്ടശ്ശേരി,ഓരോഴിയം,നാഗഞ്ചേരി എന്നിവ ഇതിൽ പെടുന്നു.1945ന്റെ അവസാനത്തോടെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്,ക്ഷേത്രഭരണം ഇവർ ദിവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി.

ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല.1986 ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക്‌ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിനു 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി.

പക്ഷെ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ ഉള്ളുവെന്നു കരുതപ്പെടുന്നു.

ഐതിഹ്യം

ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപെടുമെന്നു അറിയുകയാൽ ഗർഭിണിയായ തന്റെ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു.എട്ടാമത്തെ പുത്രനെ പ്രതീക്ഷിചിരുന്ന കംസൻ പക്ഷെ ഒരു പെൺകുഞ്ഞിനെയാണ് കാണാനിടയായത്.ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി.ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്,അവിടെ ഭഗവതി വസിക്കുവാൻ വന്നു എന്ന വിസ്വാസത്തിനാൽ,'ഇരിന്നോൾ' എന്ന പേര് ലഭിച്ചു.ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.

ദേവീ വിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു.നെയ്പായസവും ശർക്കര പായസവും,ഗോതമ്പുകൊണ്ട് തയാറാക്കിയ പ്രത്യേകതരം പായസമായ ചതുസ്സ്തം എന്നിവയാണ് പ്രധാന വഴിപാടുകൾ.വിവാഹം,കെട്ടുനിറ,രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല.സുകന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല.കാവിനു ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു.അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല.താഴെ വിണ് കിടക്കുന്ന മത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറില്ല.

വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്.ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസ്സും അവിവാഹിതരായ യുവതികൾക്ക്‌ മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

"https://ml.wikipedia.org/w/index.php?title=ഇരിങ്ങോൾ_കാവ്&oldid=1937894" എന്ന താളിൽനിന്ന് ശേഖരിച്ചത്