"മംഗലം കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഉത്തരമലബാറിലെ മാവിലർ സമുദായത്തിനിടയിൽ കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:18, 25 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരമലബാറിലെ മാവിലർ സമുദായത്തിനിടയിൽ കണ്ടുവരുന്ന കലാരൂപമാണ് മംഗലംകളി. കാസർഗോഡ്ജില്ലയിലും കണ്ണൂർജില്ലയുടെ ഉത്തരഭാഗത്തും ജീവിച്ചുവരുന്ന ഇവരുടെ ജീവിതരീതി മംഗലംകളി പാട്ടിന്റെ വരികളിൽ പ്രതിഫലിക്കുന്നു. ദ്രാവിഡകുടുംബത്തിൽ പെടുന്ന തുളു ഭാഷയിലാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളാണ് സാധാരണയായി ഈ കലാരൂപം അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിൽ പത്തോ അതിൽ കൂടുതലോ സ്ത്രീകൾ വട്ടത്തിൽ നിന്ന് പാട്ട് പാടി ചുവട് വയ്ക്കുന്നു. ഗോത്രസംസ്കാരത്തിന്റെ സവിശേഷതകൾ ഈ കലാരൂപത്തിലും ദർശിക്കാം.കർണാടകമാണ് ഇവരുടെ ജന്മദേശമെന്ന് വരികൾ വ്യക്തമാക്കുന്നു.

                            "മാണിനങ്കരെ തങ്കാട്ടി കുമരിനങ്കരെ
                       ബീരാജ്പേട്ട ദുണ്ട്ഗയ മാണിനങ്കരേ"

മാവിലരുടെ പൈതൃകവേഷത്തിൽ തന്നെയാണ് മംഗലംകളിക്ക് ഇവർ പ്രത്യക്ഷപ്പെടുക. കല്ലുമാലയും ധരിച്ചിരിക്കും.

അവലംബം

"https://ml.wikipedia.org/w/index.php?title=മംഗലം_കളി&oldid=1850170" എന്ന താളിൽനിന്ന് ശേഖരിച്ചത്