"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q201538 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 43: വരി 43:
{{lifetime|1935|2003|നവംബർ 1|സെപ്റ്റംബർ 25|}}
{{lifetime|1935|2003|നവംബർ 1|സെപ്റ്റംബർ 25|}}
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം]]

[[ar:إدوارد سعيد]]
[[az:Eduard Səid]]
[[bg:Едуард Саид]]
[[ca:Edward Said]]
[[ckb:ئیدوارد سەعید]]
[[cs:Edward Said]]
[[cy:Edward Said]]
[[de:Edward Said]]
[[en:Edward Said]]
[[eo:Edward Said]]
[[es:Edward Said]]
[[et:Edward Said]]
[[fa:ادوارد سعید]]
[[fi:Edward Said]]
[[fr:Edward Saïd]]
[[gd:Edward Said]]
[[he:אדוארד סעיד]]
[[hu:Edward Said]]
[[id:Edward Said]]
[[it:Edward Saïd]]
[[ja:エドワード・サイード]]
[[ko:에드워드 사이드]]
[[ku:Edward Said]]
[[lt:Edward Said]]
[[mk:Едвард Саид]]
[[ms:Edward Said]]
[[nl:Edward Said]]
[[nn:Edward Said]]
[[no:Edward Said]]
[[pl:Edward Said]]
[[pt:Edward Said]]
[[ru:Саид, Эдвард Вади]]
[[sc:Edward Said]]
[[sv:Edward Said]]
[[tr:Edward W. Said]]
[[uk:Едвард Ваді Саїд]]
[[ur:ایڈورڈ سعید]]
[[yo:Edward Said]]
[[zh:爱德华·萨义德]]
[[zh-min-nan:Edward Said]]

03:54, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

എഡ്വേർഡ് സൈദ്
ജനനംഎഡ്വേർഡ് വാദി സൈദ്
1935 നവംബർ 1
ജറൂസലം, പലസ്തീൻ
മരണം2003 സെപ്റ്റംബർ 25 (67 വയസ്)
ന്യൂയോർക്ക് സിറ്റി, അമേരിക്ക
ദേശീയതഅമേരിക്കൻ
ശ്രദ്ധേയമായ ആശയങ്ങൾഓറിയന്റലിസം

പലസ്തീൻ-അമേരിക്കൻ ബുദ്ധിജീവി, വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനാണ്‌ എഡ്വേർഡ്‌ വാദി സൈദ്‌ (ഇംഗ്ലീഷ്:Edward Wadie Said, അറബി: إدوارد وديع سعيد‎) (ജനനം: 1935 നവംബർ 1 - മരണം: 2003 സെപ്റ്റംബർ 25). പൗരസ്ത്യസമൂഹങ്ങളോടും സംസ്കാരങ്ങളോടുമുള്ള മേധാവിത്വപരമായ പാശ്ചാത്യനിലപാടിനെ വിമർശിക്കുന്ന "ഓറിയന്റലിസം" എന്ന കൃതിയുടേയും ആ സങ്കല്പത്തിന്റെ തന്നേയും പേരിലാണ് സൈദ് ഏറെയും അറിയപ്പെടുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലയളവിൽ പാലസ്ഥീന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു[1]. അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് സയൻസസ്, അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആന്റ് ലെറ്റേർസ്, ദ റോയൽ സൊസൈറ്റി ഓഫ് ലെറ്റേർസ്, അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്[2].

ജീവിതരേഖ

1935 ജെറൂസലേമിൽ‍ ജനിച്ചു. 1947-ൽ കെയ്‌റോയിലേക്ക്‌ പലായനം ചെയ്യേണ്ടി വന്ന സൈദ്‌ ഈജിപ്തിലാണ് വളർന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ പലസ്തീൻ പ്രശ്നത്തിൽ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു ഇസ്‌ലാം. ഇസ്‌ലാമിക സംസ്കാരത്തിൽ ഉൾച്ചേർന്ന ക്രിസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേർഡിന്റെ സഹോദരിയാണ്.

എഡ്വേർഡ് സൈദും സഹോദരി റോസ് മേരി സൈദും (1940)

സൈദിന്റെ ഓറിയന്റലിസം (1978), കവറിംഗ്‌ ഇസ്‌ലാം (1981) തുടങ്ങിയ കൃതികൾ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്‌ലാമിക ജനതകൾക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുൻവിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തിൽ വാദിച്ചു. ഏഷ്യയും മദ്ധ്യപൂർവദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീർഘപരമ്പര പാശ്ചാത്യസംസ്കാരത്തിൽ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തിൽ ഈ കപടബിംബങ്ങൾ കടന്നുകൂടാൻ അനുവദിച്ച അറബിനാടുകളിലെ ഉപരിവർഗ്ഗത്തെയും സൈദ് ഈ കൃതിയിൽ നിശിതമായി വിമർശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.


വിപ്രവാസ ഫലസ്തീൻ പാർലമെൻറിൽ 14 വർഷം അംഗമായിരുന്ന സൈദ്‌, പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ൽ യാസിർ അറഫാത്തുമായി വഴി പിരിഞ്ഞു. ഇസ്രയേലുമായി അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്

ഭീകര പ്രൊഫസർ എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു. ലുക്കീമിയ രോഗബാധിതനായി സൈദ്‌ 2003 സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.

അവലംബം

  1. Robert Fisk, "Why bombing Ashkelon is the most tragic irony," The Independent, 30-12-08, accessed 9-1-08, Link
  2. http://www.iss.nl/About-ISS/History/Edward-Wadie-Said

അധിക വായനക്ക്

എഡ്വേഡ് സൈദ്:പൗരസ്ത്യതയുടെ പൗരസ്ത്യ വിമർശകൻ-ഫാ.ഡോ.കെ.എം ജോർജ്ജ് -സമകാലിക മലയാളം വാരിക 2009 മാർച്ച് 6- 23/09/2009 ന്‌ ശേഖരിച്ചത്

"https://ml.wikipedia.org/w/index.php?title=എഡ്വേർഡ്_സൈദ്&oldid=1712641" എന്ന താളിൽനിന്ന് ശേഖരിച്ചത്