"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 31: വരി 31:


[[en:Silk Smitha]]
[[en:Silk Smitha]]
[[sv:Silk Smitha]]
[[zh:西麗克·史密莎]]
[[zh:西麗克·史密莎]]

20:36, 12 ഏപ്രിൽ 2008-നു നിലവിലുണ്ടായിരുന്ന രൂപം

സില്‍ക്ക് സ്മിത
പ്രമാണം:Smitha01.jpg
ജനനംഡിസംബര്‍ 2, 1960
ഏളൂര്‍, ആന്ധ്രാപ്രദേശ്
മരണംസെപ്റ്റമ്പര്‍‍ 23, 1996
ചെന്നൈ
തൊഴിൽസിനിമ നടി
ജീവിതപങ്കാളി(കൾ)ഇല്ല


സില്‍ക്ക് സ്മിത (ജനനം - ഡിസംബര്‍ 2, 1960, മരണം – സെപ്റ്റമ്പര്‍‍ 23, 1996) ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍ താരമായിരുന്നു. ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സ്മിത മലയാളം, ഇരുന്നൂറിലധികം തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍കൂടാതെ ചില ഹിന്ദി സിനിമകളിലും വേഷമിട്ടു.

വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. സിലുക്ക്‌ സിലുക്ക്‌ സിലുക്ക്‌ എന്ന സിനിമയിലെ അഭിനയവും കൂടിയായപ്പൊള്‍ സില്‍ക്ക്‌ എന്ന പേരു വീണത്‌. എന്തായാലും 2 പതിറ്റാണ്ടോളം സില്‍ക്ക്‌ എന്നതിന്റെ പര്യായമായി തന്നെ ജീവിച്ചു.

നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി, അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത സ്വന്തം അമ്മായിയുടെ കൂടെ, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലെക്ക് താമസം മാറ്റുകയായിരുന്നു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.

മദ്രാസിലെ തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് ആത്മഹത്യ ചെയ്തു.

"https://ml.wikipedia.org/w/index.php?title=സിൽക്ക്_സ്മിത&oldid=168468" എന്ന താളിൽനിന്ന് ശേഖരിച്ചത്