"അഭിഷേക് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ko:아비셱 바찬
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ur:ابھیشیک بچن
വരി 65: വരി 65:
[[tr:Abhishek Bachchan]]
[[tr:Abhishek Bachchan]]
[[uk:Абхішек Баччан]]
[[uk:Абхішек Баччан]]
[[ur:ابھیشیک بچن]]
[[zh:阿彼锡·巴克罕]]
[[zh:阿彼锡·巴克罕]]

13:13, 30 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അഭിഷേക് ബച്ചൻ
അഭിഷേക് ബച്ചൻ ഭാര്യ ഐശ്വര്യയോടൊപ്പം രാവൺ സിനിമയുടെ ലണ്ടൻ റിലീസിൽ
തൊഴിൽഅഭിനേതാവ്
സജീവ കാലം2000- ഇതുവരെ
ജീവിതപങ്കാളി(കൾ)ഐശ്വര്യ റായ് (2007 - ഇതുവരെ)

ഹിന്ദി ബോളിവുഡ് രം‌ഗത്തെ ഒരു നടനാണ് അഭിഷേക് ബച്ചൻ (ഹിന്ദി: अभिषेक बच्चन, ജനനം 5 ഫെബ്രുവരി 1976). ഹിന്ദിയിലെ പ്രശസ്ത നടനായ അമിതാഭ് ബച്ചന്റെയും നടിയായാ ജയ ബച്ചന്റേയും പുത്രനാണ് അഭിഷേക്. മുൻ ലോകസുന്ദരിയും ഹിന്ദി സിനിമ നടിയുമായ ഐശ്വര്യ റായ് ആണ് അഭിഷേക് ബച്ചന്റെ ഭാര്യ. ശ്വേതാ ബച്ചൻ മൂത്ത സഹോദരിയാണ്‌.

ആദ്യ സിനിമ 2000 ൽ ജെ.പി. ദത്ത നിർമ്മിച്ച റെഫ്യൂജി യിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു.പക്ഷേ ആദ്യ സിനിമക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും കുറച്ചുകാലത്തേക്ക് വിജയമായിരുന്നില്ല. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ 2004 ൽ ധൂം ആയിരുന്നു. മണിരത്നത്തിന്റെ യുവ എന്ന സിനിമയിലെ വേഷവും വിജയമായിരുന്നു.

ജീവിതം,സിനിമ

ഹിന്ദിയിലെ പ്രശസ്ത നടനായ അമിതാഭ് ബച്ചന്റെയും നടിയായാ ജയ ബച്ചന്റേയും പുത്രനായി 1976 ഫെബ്രുവരി അഞ്ചിനു മുംബൈയിൽ ജനനം.പത്തു വർഷത്തെ കരിയറിനിടെ അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.ഭാര്യ ഐശ്വര്യക്കൊപ്പം അഭിനയിച്ച രാവൺ ആണ്‌ അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രം.ബോളിവുഡ് നടി കരിഷ്മാ കപൂറുമായി പ്രണയത്തിലായിരുന്നു.അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ആഘോഷത്തിനിടെ ഈ ജോഡികൾ തങ്ങൾ പ്രണയത്തിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ ഈ പ്രണയം പിന്നീട് തകർന്നു. ഏഷ്യയിലെ ഒന്നാം നമ്പർ സെക്സിയസ്റ്റ് മാനായി യു.കെ.മാഗസീനായ ഈസ്റ്റേൺ ഐ അഭിഷേകിനെ തിരഞ്ഞെടുത്തിരുന്നു.2007 ജനുവരി 14-നു ഐശ്വര്യാ റായ് പരസ്യമായി പറഞ്ഞതോടെയാണ്‌ ഐശ്വര്യാ-അഭിഷേക് പ്രണയം പുറംലോകമറിഞ്ഞത്.2007 ഏപ്രിൽ 20-ന്‌ ഇവർ വിവാഹിതരായി. സൂപ്പർ കപ്പിൾ എന്നാണ്‌ ഇന്ന് ഈ ജോഡികൾ അറിയപ്പെടുന്നത്. 2011 നവംബർ 14ന് അഭിഷേക്-ഐശ്വര്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

പുറമേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അഭിഷേക്_ബച്ചൻ&oldid=1502969" എന്ന താളിൽനിന്ന് ശേഖരിച്ചത്