"സുനിത വില്യംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: es:Sunita Williams
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: bg:Санита Уилиамс, ru:Уильямс, Санита
വരി 56: വരി 56:


[[ar:سونيتا ويليامز]]
[[ar:سونيتا ويليامز]]
[[bg:Сунита Уилиамс]]
[[bg:Санита Уилиамс]]
[[cs:Sunita Williamsová]]
[[cs:Sunita Williamsová]]
[[da:Sunita Williams]]
[[da:Sunita Williams]]
വരി 78: വരി 78:
[[pl:Sunita Williams]]
[[pl:Sunita Williams]]
[[pt:Sunita Williams]]
[[pt:Sunita Williams]]
[[ru:Уильямс, Сунита]]
[[ru:Уильямс, Санита]]
[[sk:Sunita Williamsová]]
[[sk:Sunita Williamsová]]
[[sv:Sunita Williams]]
[[sv:Sunita Williams]]

06:03, 15 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സുനിത വില്യംസ്
നാസ ബഹിരാ‍കാശ സഞ്ചാരി
ദേശീയതഅമ്മേരിക്ക
മറ്റു തൊഴിൽ
Test pilot
റാങ്ക്കമ്മാൻഡർ, USN
ബഹിരാകാശത്ത് ചെലവഴിച്ച സമയം
194d 18h 02m
തിരഞ്ഞെടുക്കപ്പെട്ടത്1998 NASA Group
ദൗത്യങ്ങൾSTS-116, Expedition 14, Expedition 15, STS-117
ദൗത്യമുദ്ര

ബഹിരാകാശത്ത് ഏറ്റവും അധികം ദിവസം കഴിച്ചുകൂട്ടിയ (195 ദിവസം) വനിതയാണ് സുനിത വില്യംസ് (ജനനം: സെപ്റ്റംബർ 19 1965, യൂക്ലിഡ്, ഒഹയോ).[1] ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബർ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കൻ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും യഥാക്രമം ഇന്ത്യൻ-സ്ലൊവേനിയൻ വംശപാരമ്പര്യം പിന്തുടരുന്നു.[2] മൈക്കേൽ ജെ. വില്യംസ് എന്ന പോലീസ് ഓഫീസറെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സ്ലോവേനിയൻ വംശജ എന്ന നിലയിലും ഇവർക്ക് രണ്ടാം സ്ഥാനമാണുള്ളത്. എന്നാൽ മറ്റു പല കാര്യങ്ങളിലും ഇവർക്ക് ഒന്നാംസ്ഥാനമാണുള്ളത്: ഏറ്റവും കൂടുതൽ ദിവസം നീണ്ടുനിന്ന ബഹിരാകാശയാത്ര (195 ദിവസം); ഏറ്റവും കൂടുതൽ തവണ ബഹിരാകാശ നടത്തം (നാല്); ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം (29 മണിക്കൂർ 17 മിനിറ്റ്). ഒരു ഹൈന്ദവവിശ്വാസിയായ ഇവർ ബഹിരാകാശയാത്രയിൽ ഭഗവത് ഗീതയും ഗണേശവിഗ്രഹവും കൂടെ കൊണ്ടു പോകാറുണ്ട്.

വിദ്യാഭ്യാസം

മസാച്ച്യുസെറ്റ്സിലെ നീധാം ഹൈസ്ക്കൂളിൽ നിന്ന് 1983ൽ പഠിച്ചിറങ്ങിയ സുനിത 1987ൽ ഫിസിക്കൽ സയൻസിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം എടുത്തു. 1995ൽ ഫ്ലോറിഡ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടി.[1]

സൈന്യസേവനം

1987ൽ സുനിത വില്യംസ് യുനൈറ്റഡ് സ്റ്റേറ്റ്സ് നേവിയിൽ അവരുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ആറു മാസത്തെ നേവൽ സിസ്റ്റം കമാൻഡ് പദവിക്കു ശേഷം ബേസിക് ഡൈവിങ് ഓഫീസറായി. 1989ൽ നേവൽ അവിയേറ്ററായി. തുടർന്ന് പരിശീലനത്തിനായി ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്ക്വാഡ്രൻ 3ൽ റിപ്പോർട്ട് ചെയ്തു. പരിശീലനത്തിനു ശേഷം ഹെലികോപ്റ്റർ കോംബാറ്റ് സപ്പോർട്ട് സ്ക്വാർഡ്രൻ 8ൽ ചേരുകയും ഓപ്പറേഷൻ ഡിസേർട്ട് ഷീൽഡ്, ഓപ്പറേഷൻ പ്രൊവൈഡ് കംഫർട്ട് എന്നിവയിൽ പങ്കാളിയാവുകയും ചെയ്തു. 1992ൽ H-46ന്റെ ഓഫീസർ ഇൻ ചാർജ്ജ് പദവി സ്വീകരിക്കുകയും ഫ്ലോറിഡയിലെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1993 ജനുവരിയിൽ U.S.ടെസ്റ്റ് പൈലറ്റ് സ്ക്കൂളിൽ അഡ്മിഷൻ ലഭിച്ചു. 1993 ഡിസംബറിൽ കോഴ്സ് പൂർത്തിയാക്കി. റോട്ടറി വിങ് എയർക്രാഫ്റ്റ് ടെസ്റ്റ് ഡയരക്ടറേറ്റിൽ പ്രൊജക്റ്റ് ഓഫീസറാവുകയും ചെയ്തു. ഇതോടൊപ്പം തന്നെ SH-60B/F, UH-1, AH-1W, SH-2, VH-3, H-46, CH-53 H-57 എന്നിവയുടെ സ്ക്വാഡ്രൻ സേഫ്റ്റി ഓഫീസർ ചുമതലയും വഹിച്ചു. 1995 ഡിസംബറിൽ നേവൽ ടെസ്റ്റ് പൈലറ്റ് സ്ക്കൂളിൽ അവർ തിരിച്ചെത്തി. പക്ഷെ ഇത്തവണ വിദ്യാർത്ഥിയായിട്ടായിരുന്നില്ല; റോട്ടറി വിങ് ഡിപ്പാർട്ടുമെന്റിലെ ഇൻസ്ട്രക്റ്റർ, സ്ക്കൂൾ സേഫ്റ്റി ഓഫീസർ എന്നീ നിലകളിലായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ് ആർമിയിലെ UH-60, OH-6 OH-58 എന്നീ ഹെലികോപറ്ററുകൾ പറത്തി. യുനൈറ്റഡ് സ്റ്റേറ്റ് നേവിയിലെ യുദ്ധക്കപ്പലായ USS Saipanലെ എയർക്രാഫ്റ്റ് ഹാൻഡ്‌ലറും അസിസ്റ്റന്റ് എയർ ബോസും ആയി. ഈ കാലത്താണ് അവരെ ബഹിരാകാശപദ്ധയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.[1]

നാസയിലേക്ക്

1998 ജൂൺ മാസത്തിൽ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തിൽ പരിശീലനം തുടങ്ങുകയും ചെയ്തു.[1] അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളിൽ അവർ ഏർപ്പെട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടു. ബഹിരകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി കരസ്ഥമാക്കി. 2002ൽ നീമോ 2 ദൗത്യത്തിൽ അംഗമായി.[1] സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. 2008ൽ നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്ട്രോനോട്ടിക്സ് ഓഫീസിലേക്ക് സുനിതയുടെ പ്രവർത്തനമണ്ഡലം മാറി.[3]

ബഹിരാകാശയാത്രകൾ

2006 ഡിസംബർ 9ന് ഡിസ്കവറി ബഹിരാകാശ പേടകത്തിൽ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടു. STS-116 എന്ന് പേരു നല്കിയിരുന്ന ഈ സംഘം പതിനാലാമത് പര്യവേക്ഷണസംഘത്തിൽ ചേർന്നു. പിന്നീട് ഈ സംഘത്തിലെ റഷ്യൻ അംഗങ്ങൾ മാറി പുതിയവർ വന്നതോടെ പതിനഞ്ചാം പര്യവേക്ഷണസംഘമായപ്പോൾ സുനിത അതിലും അംഗമായി. 2007 ജനുവരി 31ന് അവർ ആദ്യമായി ബഹിരാകാശത്തു നടന്നു. പിന്നീട് ഫെബ്രുവരി 7,9 ദിവസങ്ങളിൽ രണ്ടു നടത്തങ്ങൾ കൂടി. ഒമ്പതു ദിവസങ്ങൾക്കുള്ളിൽ മൂന്നു പ്രാവശ്യമായി ഇവർ 6മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്തു നടന്നു. നാലാമത്തെ ബഹിരാകാശ നടത്തം കൂടി കഴിഞ്ഞതോടെ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകശത്തു നടന്ന് പുതിയ റെക്കോർഡിനുടമായയി. 2007 ഡിസം 18ന് പെഗ്ഗി വിറ്റ്സൺ 32 മണിക്കൂറും 32 മിനിറ്റും പൂർത്തിയാക്കുന്നതു വരെ ഇതു നിലനിന്നു.[4][5]

2007 ഏപ്രിൽ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലിൽ ഓടിക്കൊണ്ട് അവർ 2007 ബോസ്റ്റൺ മാരത്തോണിൽ പങ്കെടുത്തു.[6] നാലു മണിക്കൂറും 24 മിനിറ്റുമാണ് അവർ അവിടെ ഓടിത്തീർത്തത്. അങ്ങനെ അദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോൺ മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത..[7][8][9] 2008ൽ ബോസ്റ്റണിൽ വെച്ചു നടന്ന മാരത്തണിൽ ഇവർ ശരിക്കും പങ്കെടുത്തു.

ബോസ്റ്റൺ മാരത്തോണിൽ പങ്കെടുക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രിക.

STS 117 ദൗത്യത്തിലും പങ്കാളിയായ സുനിത വില്യം ഈ ദൗത്യസംഘത്തോടൊപ്പം 2007 ജൂൺ 22നാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. അങ്ങനെ 195 ദിവസം ബഹിരാകാശത്തു താമസിച്ചുകൊണ്ട് ഇവർ പുതിയ ഒരു റെക്കാർഡ് കൂടി സൃഷ്ടിച്ചു. 215 ദിവസം ബഹിരാകാശത്തു കഴിച്ചു കൂട്ടിയ മിഷേൽ ലോപസ് അലേഗ്രിയ മാത്രമേ ഇപ്പോൾ സുനിത വില്യംസിനെക്കാൾ മുന്നിലുള്ളു. വനിതകളിൽ ഇവർ തന്നെയാണ് ഒന്നാമത്.[1][10][11]

മുപ്പത്തിരണ്ടാമത് പര്യവേക്ഷകസംഘത്തിന്റെ ഭാഗമായി സുനിതവില്യംസ് 2012 ജൂലൈ 14ന് റഷ്യൻ ബഹിരാകാശ പേടകമായ Soyuz TMA-05M എന്ന ബഹിരാകാശ പേടകത്തിൽ യാത്ര തിരിച്ചു. മുപ്പത്തിമൂന്നാമത് പര്യവേക്ഷകസംഘത്തിന്റെ കമാന്റർ പദവിയും അവർക്കായിരിക്കും.[12]

ബഹിരാകാശനടത്തങ്ങൾ

സുനിതവില്യംസ് നാലു പ്രാവശ്യം ബഹിരാകാശത്ത് നടക്കുകയുണ്ടായിട്ടുണ്ട്.[13] നാലു പ്രാവശ്യവും കൂടി അവർ നടന്ന സമയം 29 മണിക്കൂറും 17 മിനിറ്റുമാണ്. 2012 ആഗസ്റ്റ് 30ന് ജപ്പാനീസ് ആസ്ട്രോനോട്ട് ആയ ഹോഷിഡെയോടൊത്ത് അവർ അഞ്ചാം വട്ടം ബഹിരാകാശത്ത് ഇറങ്ങി നടക്കും. കേടുവന്ന മെയിൻ ബസ് സ്വിച്ചിങ് യൂണിറ്റ്-1 മാറ്റിവെക്കുക, പ്രഷറൈസ്ഡ് മാറ്റിങ് അഡാപ്റ്റർ-2 സ്ഥാപിക്കുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടിയാണ് ഇപ്രാവശ്യം അവർ പേടകത്തിനു പുറത്തിറങ്ങുന്നത്.[14]

2007ലെ ഇന്ത്യാസന്ദർശനം

2007ൽ സുനിതവില്യംസ് ഇന്ത്യയിലെത്തി സബർമതി ആശ്രമവും ഗുജറാത്തിൽ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ഝുലാസൻ എന്നിവിടങ്ങൾ സന്ദർശിച്ചു. ഈ സന്ദർശനവേളയിൽ വേൾഡ് ഗുജറാത്തി സൊസൈറ്റി അവർക്ക് സർദാർ വല്ലഭായി പട്ടേൽ വിശ്വപ്രതിഭാ അവാർഡ് നല്കുകയുണ്ടായി.[15] 2007 ഒക്ടോബർ 4ന് അമേരിക്കൻ എംബസി സ്ക്കൂളിൽ പ്രഭാഷണം നടത്തുകയും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.[16]


അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 NASA (2007). "Sunita L. Williams (Commander, USN)". National Aeronautics and Space Administration. Retrieved December 19, 2007.
  2. Jenny May (2006-12-06). "Woman takes leap to moon with part of Euclid". news-herald.com. Retrieved 2007-06-08.
  3. Astronaut Bio: Sunita Williams (5/2008)
  4. CollectSpace (2007). "Astronauts make 100th station spacewalk". CollectSpace. Retrieved December 18, 2007.
  5. NASA (2007). "Spacewalkers Find No Solar Wing Smoking Gun". NASA. Retrieved December 18, 2007.
  6. Eldora Valentine (2007-04-06). "Race From Space Coincides with Race on Earth". NASA. Retrieved 2007-06-08.
  7. Zee News Limited (2007-04-17). "Sunita Williams Runs Marathon in Space". zeenews.com. Retrieved 2007-06-08.
  8. Jimmy Golen for The Associated Press (2007). "Astronaut to run Boston Marathon — in space". MSNBC. Retrieved December 19, 2007.
  9. NASA (2007). "NASA Astronaut to Run Boston Marathon in Space". NASA. Retrieved December 19, 2007.
  10. Amateur Radio News (2007-02-05). "Ham-astronauts setting records in space". Amateur Radio News. Retrieved 2007-06-08.
  11. Mike Schneider for The Associated Press (2007). "Astronaut stuck in space — for now". MSNBC. Retrieved December 19, 2007.
  12. "Sunita Williams' spacecraft docks with ISS". 17 July 2012.
  13. Bharat Yagnik (14 July 2012). "How Sunita Williams's dream lifted off". Times of India. Retrieved 18 July 2012.
  14. Pete Harding, Chris Bergin and William Graham (14 July 2012). "Soyuz TMA-05M launches trio to the International Space Station". NASAspaceflight.com. Retrieved 18 July 2012.
  15. "Sunita Williams". Retrieved 2012-05-24.
  16. American Embassy School (2007-10-05). "Astronaut Sunita Williams Visits AES". American Embassy School. Retrieved 2007-10-07.
"https://ml.wikipedia.org/w/index.php?title=സുനിത_വില്യംസ്&oldid=1482870" എന്ന താളിൽനിന്ന് ശേഖരിച്ചത്