"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
കുണ്ടറ വിളംബരത്തിന്റെ പൂർണരൂപം ചേർക്കുന്നു.
വരി 2: വരി 2:


== വിളംബരം ==
== വിളംബരം ==
{{Cquote| ശ്രീമതു തിരുവീതാകോട്ടു സംസ്ഥാനത്തുനിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനിൽക്കയില്ലെന്ന്കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിൻറെ നിർണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കൾ മഹാബ്രാഹ്മ്ണർ ഉദ്യോഗസ്ഥന്മാർ മുതൽ ശുദ്രർ വരെ കീഴ്പരിഷവരെയും ഉളള പല ജാതി കുടിയാനവന്മാരുടെ പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാണിത്.
{{Cquote|ചതിവു മാർഗത്തിൽ രാജ്യം അവരുടെ കൈവശത്തിൽ ആകുന്നതു അവരുടെ വംശ പാരമ്പര്യം ആകെകൊണ്ടും അതിന്മണ്ണം രാജ്യം അവരിടെ കൈവശത്തിൽ ആയാൽ കോയിക്കൽ, കൊട്ടാരം, കോട്ടപ്പടി ഉൾപ്പെട്ട സ്ഥലങ്ങളിൽ അവരുടെ പാറാവും വരുതിയും ആക്കിത്തീർത്തു. രാജ്യമുദ്ര, പല്ലക്ക്, പൌരുഷം ഉൾപ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ചട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിർത്തി ഉപ്പു മുതൽ സർവസ്വവും കുത്തക ആയിട്ട് ആക്കി തീർത്തു തരിശുകിടക്കുന്ന നിലവും പുരയിടവും അളന്നുകൂട്ടി കുത്തകയായിട്ടും കെട്ടി നിലവരി, തെങ്ങുവരി ഉൾപ്പെട്ട അതികകരങ്ങളും കുടികളിൽ കൂട്ടിവച്ചു അൽപ്പ പിഴക്കുനീചന്മാരെ കൊണ്ട് ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വർണ്ണ ഭേദമില്ലാതെ ബ്രാഹ്മണ സ്ത്രീ മുതലായവരെസംസർഗവും ചെയ്തു യുഗഭേദം പോലെ അധർമങ്ങലായിട്ടുള്ള വട്ടങ്ങൾ ആക്കി തീർക്കുകയും ചെയ് യും. അങ്ങനെ ഉള്ളതൊന്നും ഈ രാജധർമ്മത്തെ നടത്തി നാട്ടിൽ ഉള്ള മര്യാദക്ക് അഴിവ് വരാതെ ഇരിക്കേണ്ടതിന് മനുഷ്യയത്നത്തിൽ ഒന്നും കുറഞ്ഞു പോയെന്നുള്ള അപഖ്യാതി ഒണ്ടാക്കാതെ ഇരിപ്പാനായിട്ടു ആകുന്നിടത്തോളം പ്രയത്നങ്ങൾ ചെയ് യുകയും പിന്നെത്താൻ വരുന്നതൊക്കെയും ഈശ്വരാനുഗ്രഹം പോലെ തരുന്നതൊക്കെയും സഹിക്കുകയും യുക്തമെന്നും നിശ്ചയിച്ചു അത്രേ അവർ തുടങ്ങി ഇരിക്കുന്നതിനു പ്രതിക്രിയ ആയിട്ട് ചെയ്യേണ്ടി വന്നു. എന്ന് കൊല്ല വര്ഷം 984-മാണ്ട് (1809 ജന 14) മകര മാസം ഒന്നാം തീയതി കുണ്ടറ വച്ചു.</br>

പരശുരാമ പ്രതിഷ്ഠയിൽ ഉണ്ടായ മലയാളവും ഈ സംസ്ഥാനവും തുടങ്ങിയ നാൾ മുതൽ ചേരമാൻ പെരുമാൾ വംശം വരെയും പരിപാലനം ചെയും. കാലത്തും അതിൽ കീഴു തൃപ്പാദസ്വരൂപത്തേയ്ക്ക് തിരുമൂപ്പും അടക്കി ബഹുതലമുറയായിട്ടു ചെങ്കോൽ നടത്തി അനേകമായിരം സംവൽസരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊളളായിരത്തി മുപ്പത്തി മൂന്നാമാണ്ട് നാടു നീങ്ങിയ തിരുമനസ്സു കൊണ്ട് കൽപ്പിച്ചു. ദൂരദൃഷ്ടിയാൽ മേൽക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തിൽ ഉളളവർ വഹിക്കയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയിൽ ദാനവും ചെയ്തു. മേൽപ്പട്ടും വാഴുന്ന തമ്പുരാക്കൻമാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കുകയും അവർക്ക് രാജ്യഭോഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താൻ ദുഃഖിച്ചും കുട്ടികൾക്ക് സുഖം വരുത്തിയും അതിന് ഒരു കുറവും വരുത്താതെ ഇരിക്കേണ്ടുന്നതിന് മേൽ രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുളള സൽക്കർമ്മങ്ങളെ നടത്തി കാലം കഴിച്ചു കൊളളുകയെന്നും വച്ചു നിശുയിച്ചു ചട്ടം കെട്ടി കുട്ടികൾക്ക് ,സുഭിക്ഷതമായിട്ടു കഴിഞ്ഞു വരുന്നതിനാൽ ഇപ്പോൾ ഈ കലിയുഗത്തിങ്കൽ ഹിമവൽസേതുപര്യന്തം ഇതുപോലെ ധർമ്മ സംസ്ഥാനം ഇല്ലെന്നുളള കീർത്തി പൂർണ്ണമായി ഇരിക്കപ്പെട്ടതു സർവ പേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമെല്ലോ. മമ്മുദല്ലിഖാൻ ആർക്കാടു സുബദയും കെട്ടിതൃച്ചിനാപ്പളളിയിൽ വന്നു.ദക്ഷിണശമിയും ഒതുക്കിയതിൻറെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിനു ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുത്തക്കവണ്ണം പറഞ്ഞു വെച്ചു കൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു.ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കൽ ‍ഡിപ്പുസുൽത്താനും ഇങ്കരേസു കുമ്പഞിയും പ്രബലമായിട്ടു വരികകൊണ്ടും അതിൽ രണ്ടിൽ കൊമ്പഞ്ഞി ആളുകൾക്ക് നേരും വിശ്വാസവും ഉണ്ടെന്നും അവരെ വിശ്വസിച്ചാൽ ചതിക്കയില്ലെന്നും നിശ്ചയിച്ചു.ആദിപൂർവമായിട്ട് അഞ്ചുതെങ്ങിൽ കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാൽ ഡിപ്പുസുൽത്താനോടു പകച്ചു പടയെടുത്തു. ഇവരെ സ്നേഹിപ്പാൻ ഇടവരിക്കയും ചെയ്തു. പിന്നത്തേതിൽ കാര്യവശാൽ ഉളള അനുഭവത്തിൽ ഇവരെ സ്നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തിൽ ഉളളവരും കൂടെ കൂടിയിട്ടുളള കാര്യസ്ഥന്മാരിൽ ചിലരും കൊമ്പഞ്ഞി രാജ്യത്തിൽ ചെന്നു പാർത്തുകൊളളണമെന്നും അവിടെ ചെന്നു പാർത്താൽ ഇവർക്ക് വേണ്ടുന്ന ശമ്പളവും മാന്യമര്യാദയും നടത്തിക്കൊടുക്കണമെന്നും അതിൻറെ ശേഷം രാജ്യകാര്യം ഇടപെട്ടുളളതൊക്കയും റെസിഡെൻറു മക്കാളി തന്നെ പുത്തനായി ചട്ടം കെട്ടി നടത്തിക്കൊളളുമെന്നും ആയതിനു താമസം കാണുന്നുയെങ്കിൽ യുദ്ധത്തിൻറെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതം കൊടുത്തയ്ക്കകൊണ്ടും പ്രാണഹാനി വരയിൽ വരുമെന്നാകിലും ഇങ്ങനെയുളള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉൾ പ്പെടുകയില്ലെന്നും പറഞ്ഞു തളളിക്കളയുകയാൽ രണ്ടാമതു റെസിഡെൻറു മക്കാളി ഈ രാജ്യത്തിനു ഉടയാതിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥന്മാരെയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനും സേൾജർ വെളളക്കാരയെയും കൊല്ലത്ത് ഇറക്കി അവരുടെ വകയിൽ അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറു ദിക്കിലും ഒരുക്കി അക്രമങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തുനിന്നും ഇതിനുമുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോൾ ഇവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനിൽക്കാതെ മുമ്പിച്ചു സംശയിച്ചാൽ പിന്നത്തേതിൽ അതുകൊണ്ടു വരുന്ന വൈഷമ്യങ്ങളെ ആരും സഹിക്കാനും കാലം കഴിപ്പാനും നിർവാഹം ഉണ്ടായി വരുന്നതുമല്ല. അതിൻറെ വിവരങ്ങൾ ചുരുക്കത്തിൽ എഴുതുന്നതു എന്തെന്നാൽ ചതുവുമാർഗത്തിൽ രാജ്യം അവരുടെ കൈവശത്തിൽ ആകുന്നതു അവരുടെ വംശപാരമ്പര്യംകൊണ്ടും അതിൽവണ്ണം രാജ്യം അവരുടെ കൈവശത്തിൽ ആയാൽ കോയിക്കൽ കൊട്ടാരം കോട്ടപ്പടി ഉൾപ്പെട്ട സ്ഥലങ്ങളിൽ അവരുടെ പാറാവും വരുതിയും ആക്കിത്തിർത്ത് രാജ്യമുദ്ര പല്ലക്കു പൗരുഷം ഉൾപ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുളള ശവവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പു മുതൽ സർവസ്വവവും കുത്തകയായിട്ടു ആക്കിത്തിർത്ത് തരിശുകിടക്കുന്ന നിലവും അളന്നു കുടി കുത്തകയായിട്ടും കെട്ടി നിലവരി തെങ്ങുവരി ഉൾ പ്പെട്ട അതികകരങ്ങളും കുടികളിൽ കൂട്ടിവച്ചു അൽപ പിഴയ്ക്കു നീചന്മാരെകൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വർണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസർഗവും ചെയ്തു യുഗഭേദം പോലെ അധർമങ്ങളായിട്ടുളള വട്ടങ്ങൾ ആക്കിത്തീർക്കുകയും ചെയ്യും. അങ്ങനെയുളളതൊന്നും ഈ രാജ്യത്തിൽ സംഭവിക്കാതെ രാജധർമത്തെ നടത്തി ഉളള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടതിനു മനുഷ്യയത്നത്തിൽ ഒന്നും കുറഞ്ഞുപോയെന്നുളള അപഖ്യാതി ഉണ്ടക്കാതെ ഇരികാകാൻ ആകുന്നേടത്തോളം ഉളള പ്രയത്നങ്ങൾ ചെയ്യുക്കയും പിന്നത്തേതിൽ ഈശ്വരാനുഗ്രഹം പോലെ വരുന്നതോക്കെയും സഹിക്കുകയും യുക്തമെന്നും നിശ്ചയിച്ചു അത്രേ അവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു. എന്നും 984-ാമാണ്ട് മകരമാസം 1-ാം തീയതി കുണ്ടറ.</br>


ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ</br>
ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ</br>
തിരുവിതാംകൂർ ദിവാൻ}}{{cite web |url=http://kollamcorporation.entegramam.gov.in/content/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1-%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%82%E0%B4%AC%E0%B4%B0%E0%B4%82 |title=കുണ്ടറ വിളംബരം |publisher=കൊല്ലം കോർപ്പറേഷൻ |accessdate=11 August 2012}}
തിരുവിതാംകൂർ ദിവാൻ...}}

==അവലംബം==
{{അവലംബം}}





16:53, 11 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 9-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം (ഇംഗ്ലീഷിൽ: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.

വിളംബരം

"കുണ്ടറ വിളംബരം". കൊല്ലം കോർപ്പറേഷൻ. Retrieved 11 August 2012.

അവലംബം

[അവലംബം ആവശ്യമാണ്]


"https://ml.wikipedia.org/w/index.php?title=കുണ്ടറ_വിളംബരം&oldid=1385441" എന്ന താളിൽനിന്ന് ശേഖരിച്ചത്