പിയോംബി
വെനീസിലെ ഡോഗ്സ് കൊട്ടാരത്തിലെ മുൻ ജയിലാണ് പിയോംബി (ഇംഗ്ലീഷിൽ ലീഡ്സ്). കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നേരിട്ട് ഈയത്തിന്റെ സ്ലാബുകൾ കൊണ്ട് പൊതിഞ്ഞ നിലപാടാണ് ജയിലിന്റെ പേര് സൂചിപ്പിക്കുന്നത്. ശൈത്യകാലത്ത്, ഈ സ്ലാബുകൾ തണുപ്പ് കടന്നുപോകാൻ അനുവദിക്കുകയും വേനൽക്കാലത്തെ ചൂടിൽ ഒരു കണ്ടക്ടറായി പ്രവർത്തിക്കുകയും അങ്ങനെ തടവുകാർക്ക് കഠിനമായ അവസ്ഥകൾ ഇവിടെ സൃഷ്ടിക്കുന്നു
1755ൽ മതനിന്ദ, അസാന്മാർഗികത് എന്നിവ ആരോപിച്ച് ജിയാക്കോമോ കാസനോവയെ ഇവിടെക്കയച്ചു[1], പക്ഷേ 1756-ൽ അയാൾ ജയിലിൽ നിന്ന് പ്രസിദ്ധമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടതിന്റെ കഥ അദ്ദേഹം 1787 ൽ പ്രസിദ്ധീകരിച്ചു. ഈ പ്രസ്താവങ്ങളാണ് പിയോംബി തടവറയെ പ്രശസ്തമാക്കിയത്.
ഡോഗെസ് കൊട്ടാരത്തിനുള്ളിലെ പഴയ ജയിലുകൾ കൊട്ടാരത്തിൽ നിന്ന് റിയോ ഡി പാലാസോയ്ക്ക് കുറുകെ നിർമ്മിച്ച ന്യൂ ജയിൽ അനുബന്ധമായി നൽകി. കൊട്ടാരത്തിലെ പഴയ ജയിലുകളുമായി ബ്രിഡ്ജ് ഓഫ് സൈഗ്സ് ആണ് പുതിയ ജയിൽ ബന്ധിപ്പിച്ചത്.